മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് മീൻ ചന്ത തുറന്നു

കാസർകോട് ∙ കോവിഡ് വ്യാപനം കാരണം മാസങ്ങളായി അടച്ചിട്ട കാസർകോട് മീൻ ചന്ത പ്രവർത്തനം തുടങ്ങി. നഗരത്തിലും പരിസരങ്ങളിലും വഴിയോര വിൽപന പൂർണമായും നിരോധിച്ചു കൊണ്ടായിരുന്നു മീൻ ചന്തയിൽ പുതിയ ക്രമീകരണങ്ങളില്‍ വിൽപന ആരംഭിച്ചത്.മീൻ ചന്തയിൽ 2 ഭാഗങ്ങളിലായി പെഡല്‍ സാനിറ്റൈസർ സ്ഥാപിച്ചു പൊലീസ് , നഗരസഭ ജീവനക്കാർ

കാസർകോട് ∙ കോവിഡ് വ്യാപനം കാരണം മാസങ്ങളായി അടച്ചിട്ട കാസർകോട് മീൻ ചന്ത പ്രവർത്തനം തുടങ്ങി. നഗരത്തിലും പരിസരങ്ങളിലും വഴിയോര വിൽപന പൂർണമായും നിരോധിച്ചു കൊണ്ടായിരുന്നു മീൻ ചന്തയിൽ പുതിയ ക്രമീകരണങ്ങളില്‍ വിൽപന ആരംഭിച്ചത്. മീൻ ചന്തയിൽ 2 ഭാഗങ്ങളിലായി പെഡല്‍ സാനിറ്റൈസർ സ്ഥാപിച്ചു പൊലീസ് , നഗരസഭ ജീവനക്കാർ എന്നിവരുടെ നിരീക്ഷണത്തിലാണ് മീന്‍ വിൽപനക്കാരെ ഉള്‍പ്പെടെ അകത്തു കടത്തി വിട്ടത്. ഇന്നലെ രാവിലെയും വഴിയോര വില്‍പനയ്ക്കു ശ്രമം തുടങ്ങിയെങ്കിലും അധികൃതർ ഇടപെട്ട് തടഞ്ഞു.
മുഴുവൻ വിൽപനക്കാരെയും ബോധ്യപ്പെടുത്തി കെട്ടിടത്തില്‍ തന്നെ മാറ്റി. മാസ്ക്, ഗ്ലൗസ് നിർബന്ധമാക്കി. മീൻ വാങ്ങാൻ എത്തുന്നവരെ ടോക്കൺ നൽകി നിയന്ത്രിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് വിൽപന ചെയ്യാൻ അനുവദിച്ചത്. മൊത്ത വിൽപന വ്യാപാരികൾ മീൻ ലോറികളുടെ പാർക്കിങ് സൗകര്യം മാർക്കറ്റിൽ തന്നെ അനുവദിക്കാത്തതിൽ പ്രതിഷേധം ഉയർത്തിയിരുന്നു.
എന്നാല്‍ പിന്നീട് അവർ പിന്മാറി.പുലർച്ചെ 5 മുതൽ ഏഴര വരെയാണ് അവർക്കു ഇവിടെ അനുവദിച്ച മീൻ വിൽപന സമയം. 210 ക്വിന്റൽ മീൻ ആണ് ചില്ലറ വിൽപനക്കാർക്കു അവർ വിറ്റത്. നഗരസഭ ,ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തലേന്നു വൃത്തിയാക്കി അണുനാശിനി തളിച്ച് ആണ് മീൻചന്ത മീൻ വിൽപനയ്ക്കു തുറന്നു കൊടുത്തത്. മീൻ ചന്തയിൽ കയറുമ്പോഴും തിരികെ വരുമ്പോഴും സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കി .
രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെയാണ് ചില്ലറ വിൽപന . മീൻചന്ത അടച്ചത് നൂറു കണക്കിനു തൊഴിലാളികളുടെ ഉപജീവനത്തിനു തടസ്സം ആകുകയായിരുന്നു. പുതിയ സംവിധാനങ്ങളോടെ അതിനു പരിഹാരമായത് ആശ്വാസമായി. കനത്ത മഴ ആയിരുന്നു ഇന്നലെ . റോഡിലും മറ്റും വെള്ളക്കെട്ട് ഉണ്ടായത് വന്‍ ദുരിതമായി . മീൻ വിൽക്കാനും വാങ്ങാനും വൻ തിരക്ക് ആയിരുന്നു മീൻ ചന്തയിൽ.
ഇത് തുറന്നതോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ വിദ്യാനഗർ വരെയുള്ള വഴിയോര വിൽപന പൂർണമായും ഒഴിവായി. വാഹനഗതാഗത തടസ്സത്തിനും പരിഹാരമായി. നഗരവും പരിസരവും ശുചിത്വം ഉറപ്പു വരുത്താൻ കർശന നടപടികൾ എടുക്കുമെന്ന് നഗരസഭ സെക്രട്ടറി ജെ.മൊഹമ്മദ് ഷാഫി പറഞ്ഞു.
മീൻ വില: കിലോഗ്രാമിനു (മൊത്ത വ്യാപാര വില) – അയക്കൂറ, ആവോലി 350.00 വീതം, മത്തി 120.00, അയല 130.00, ചെമ്മീൻ 260.00, കണാപ്പാര 100.00, പുതിയാപ്പിള കറ്റില 100.00, കടുവപ്പാര നൂറ്റി നാൽപത്, അമൂർ 120.00.