സാധനങ്ങൾ എത്തിക്കാൻ ഇനി കെഎസ്ആർടിസി, മാസവാടകയ്ക്ക് ലഭിക്കും..
കാസർകോട് ∙ സപ്ലൈകോയുടെ ഡിപ്പോകളിൽ നിന്നു മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കാൻ ഇനി കെഎസ്ആർടിസിയുടെ ചരക്കുവാഹനം. കാസർകോട് ഉൾപ്പെടെയുള്ള ഡിപ്പോകളിൽ ബസിന്റെ രൂപഘടന മാറ്റിയാണ് ചരക്കുവാഹനം മാസവാടകയ്ക്കൂ നൽകുന്നത്. കാസർകോട് ഡിപ്പോയിൽ നിന്നുള്ള വാഹനം സപ്ലൈകോയുടെ ഔട്ട്‍ലൈറ്റുകളിലേക്ക് സാധനങ്ങൾ എത്തിച്ചു

കാസർകോട് ∙ സപ്ലൈകോയുടെ ഡിപ്പോകളിൽ നിന്നു മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കാൻ ഇനി കെഎസ്ആർടിസിയുടെ ചരക്കുവാഹനം. കാസർകോട് ഉൾപ്പെടെയുള്ള ഡിപ്പോകളിൽ ബസിന്റെ രൂപഘടന മാറ്റിയാണ് ചരക്കുവാഹനം മാസവാടകയ്ക്കൂ നൽകുന്നത്. കാസർകോട് ഡിപ്പോയിൽ നിന്നുള്ള വാഹനം സപ്ലൈകോയുടെ ഔട്ട്‍ലൈറ്റുകളിലേക്ക് സാധനങ്ങൾ എത്തിച്ചു തുടങ്ങി.
വാഹനം,ഡീസൽ, ഡ്രൈവർ എന്നിവ കെഎസ്ആർടിസിയാണ് നൽകുന്നത് .1.25 ലക്ഷം രൂപയാണ് സപ്ലൈകോ മാസവാടകയായി കെഎസ്ആർടിസിക്കു നൽകുന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയുടെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസി ചരക്കുഗതാഗതം തുടങ്ങിയത്.
ഇനി സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്നത് പോലെയുള്ള പാഴ്സൽ സർവീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി പരീക്ഷണ അടിസ്ഥാനത്തിലാണ് സപ്ലൈകോയ്ക്കു വേണ്ടി ഓടുന്നത്. ഇതു വിജയകരമായാൽ സ്വകാര്യ ആവശ്യങ്ങൾക്കായി ഓടാനാണു കെഎസ്ആർടിസി ആലോചിക്കുന്നതെന്നു അധികൃതർ അറിയിച്ചു.