കൊന്നക്കാട് ∙ ജൈവവൈവിധ്യങ്ങളുടെ കലവറയായ കോട്ടഞ്ചേരി മലനിരകൾക്കു മരണമണിമുഴങ്ങുന്നു. ഈ നിത്യഹരിത വനമേഖലയ്ക്കു ഭീഷണിയുയർത്തി കോട്ടഞ്ചേരിയുടെ താഴ്‌വരയായ പാമത്തട്ടിൽ കരിങ്കൽ ഖനനമാരംഭിക്കാനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു. ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ചു നടത്തിവരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊന്നക്കാട് ∙ ജൈവവൈവിധ്യങ്ങളുടെ കലവറയായ കോട്ടഞ്ചേരി മലനിരകൾക്കു മരണമണിമുഴങ്ങുന്നു. ഈ നിത്യഹരിത വനമേഖലയ്ക്കു ഭീഷണിയുയർത്തി കോട്ടഞ്ചേരിയുടെ താഴ്‌വരയായ പാമത്തട്ടിൽ കരിങ്കൽ ഖനനമാരംഭിക്കാനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു.

ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ചു നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊന്നക്കാട് നടത്തുന്ന 100 മണിക്കൂർ റിലേ നിരാഹര സമരം ഇന്നു മൂന്നാം ദിവസത്തിലേക്കു കടക്കുന്നു. 

ADVERTISEMENT

അഴകിന്റെ റാണി

കാഞ്ഞങ്ങാടുനിന്നും 50 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടഞ്ചേരിയിലെത്താം. പച്ചപ്പു നിറഞ്ഞ പുൽമേടുകളും കൂറ്റൻ പാറക്കൂട്ടങ്ങളുമെല്ലാം ചേർന്ന പ്രകൃതി സൗന്ദര്യവും സുഖകരമായ കാലാവസ്ഥയുമെല്ലാമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഈ മലയുടെ താഴ്‌വരകളിലെ പാറക്കൂട്ടങ്ങൾ തേടി ഖനനമാഫിയയും ഇവിടേക്കെത്തിയിരിക്കുകയാണ്.

ADVERTISEMENT

ജൈവ ആവാസ വ്യവസ്ഥയെന്നതിനപ്പുറം പരിസ്ഥിതി സ്നേഹികൾക്കു കോട്ടഞ്ചേരിയുമായി അഭേദ്യമായ മറ്റൊരു ബന്ധവുമുണ്ട്. കേരളത്തിലെ ആദ്യ പരിസ്ഥിതി ക്യാംപ് നടന്നതും ഇവിടെയാണ്. ജോൺ സി.ജേക്കബിന്റെ സുവോളജി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു 1978ൽ ഇവിടെ ക്യാംപ് നടത്തിയത്. 2008 വരെ എല്ലാ വർഷവും പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും ഇവിടെ ഒത്തുചേരാറുണ്ടായിരുന്നു.

മുറിവേറ്റ് പാമത്തട്ട്

ADVERTISEMENT

ബ്രഹ്‌മഗിരി മലനിരകളുടെ ഭാഗമാണ് കോട്ടഞ്ചേരി. ഇതിലെ രണ്ടു ജൈവ മേഖലകൾ ചേരുന്ന ഇടമാണ് പാമത്തട്ട്. കാടിനെയും നീരുറവയെയും നിലനിർത്തുന്ന ഈ പരിസ്ഥിതി അതിർവരമ്പാണ് ഖനനത്തോടെ ഇല്ലാതാകുന്നത്. നിലവിൽ 2.33 ഹെക്ടറിൽ മാത്രമാണ് ഖനനമെങ്കിലും ഇതിന്റെ വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു.

ഈ പ്രദേശത്തെ 150 ഏക്കറോളം ഭൂമി വിലയ്ക്കു വാങ്ങാനും സ്വകാര്യ വ്യക്തികൾ നീക്കം തുടങ്ങി. കോട്ടഞ്ചേരി താഴ്‌വരയിലെ കരിങ്കൽ ഖനനം ഇവിടനിന്നുത്ഭവിക്കുന്ന നീർച്ചോലകളുടെയെല്ലാം നാശത്തിനും കാരണമാകും. വ്യക്തമായ പഠനം നടത്താതെയാണ് ജിയോളജി വകുപ്പ് പാറ പൊട്ടിക്കാനുള്ള അനുമതി കൊടുത്തിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതവും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല.

മലയ്ക്കു മുകളിൽ കാര്യമായ മനുഷ്യവാസം ഇല്ലെങ്കിലും താഴ്‌വാരത്തിൽ വലിയ തോതിൽ ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. വനനിയമ പ്രകാരം വനഭൂമിയിൽ നിന്നും നിശ്ചിത അകലത്തിനുള്ളിലെ ഭൂമിയിൽ ഖനനം പോലുള്ള പ്രവൃത്തികൾ അനുവദിക്കാൻ പാടില്ല. എന്നാൽ ആ നിയമവും കാറ്റിൽ പറത്തിയാണ് ഇവിടെ ക്വാറിയ്ക്ക് അനുമതി നൽകിയത്. ജില്ലാ പരിസ്ഥിതി സമിതിയും സമരത്തിനു പിൻതുണയുമായി രംഗത്തുണ്ട്.