ചിറ്റാരിക്കാൽ ∙ മലയോര പഞ്ചായത്തുകളിൽ ഉയർന്ന പോളിങ്. ഇന്നലെ വൈകിട്ടുവരെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ 79.66 ശതമാനം വോട്ട് രേഖപ്പെടുത്തി. വെസ്റ്റ് എളേരിയിൽ 81, ബളാൽ 78.56 എന്നിങ്ങനെയാണു പോളിങ് ശതമാനം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതു യഥാക്രമം 80.05, 85.99, 83.07 എന്നിങ്ങനെയായിരുന്നു. എന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ മലയോര പഞ്ചായത്തുകളിൽ ഉയർന്ന പോളിങ്. ഇന്നലെ വൈകിട്ടുവരെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ 79.66 ശതമാനം വോട്ട് രേഖപ്പെടുത്തി. വെസ്റ്റ് എളേരിയിൽ 81, ബളാൽ 78.56 എന്നിങ്ങനെയാണു പോളിങ് ശതമാനം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതു യഥാക്രമം 80.05, 85.99, 83.07 എന്നിങ്ങനെയായിരുന്നു. എന്നിട്ടും വെസ്റ്റ് എളേരിയിൽ കഴിഞ്ഞ തവണത്തേക്കാൾ 4.99 ശതമാനവും ഈസ്റ്റ് എളേരിയിൽ 0.49 ശതമാനവും ബളാലിൽ 4.51 ശതമാനവും പോളിങ് കുറവാണ്. 

ഡിഡിഎഫ്, യുഡിഎഫ് മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന ഈസ്റ്റ് എളേരി പഞ്ചായത്തു തന്നെയാണ് ഇത്തവണത്തെയും ശ്രദ്ധാ കേന്ദ്രം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠവും ഡിഡിഎഫ് നേതാവ് ജയിംസ് പന്തമ്മാക്കലും തങ്ങൾ ജയിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിൽ 10 മുതൽ 12 വരെ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എ.അപ്പുക്കുട്ടൻ പറഞ്ഞു.

ADVERTISEMENT

എന്നാൽ, കൂടുതൽ സീറ്റുകൾ നേടി പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട് പറഞ്ഞു. ബളാൽ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് കോൺഗ്രസും കൂടുതൽ സീറ്റുകൾ നേടി നില മെച്ചപ്പെടുത്താനാകുമെന്ന് സിപിഎം നേതൃത്വവും അവകാശപ്പെട്ടു.