കാസർകോട് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല;കാലിടറി ബിജെപി
കാസർകോട് ∙ ജില്ലയിൽ ബിജെപിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി. കൂടുതൽ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കഴിഞ്ഞ തവണ ജയിച്ച രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 2 പഞ്ചായത്ത് ഭരണവും നിലനിർത്താനായി എന്നതു മാത്രമാണ് ആശ്വാസം. എടനീർ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബെള്ളൂർ, മധൂർ

കാസർകോട് ∙ ജില്ലയിൽ ബിജെപിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി. കൂടുതൽ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കഴിഞ്ഞ തവണ ജയിച്ച രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 2 പഞ്ചായത്ത് ഭരണവും നിലനിർത്താനായി എന്നതു മാത്രമാണ് ആശ്വാസം. എടനീർ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബെള്ളൂർ, മധൂർ പഞ്ചായത്തുകളുമാണ് ബിജെപി നിലനിർത്തിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 6 സീറ്റുമായി മുസ്‍ലിം ലീഗിന് ഒപ്പമെത്താനായതാണു ബിജെപി നടത്തിയ മുന്നേറ്റം.
ബെള്ളൂർ, മധൂർ പഞ്ചായത്തുകളിലൊഴികെ പാർട്ടി പ്രതീക്ഷ വച്ച ബാക്കി പഞ്ചായത്തുകൾ ത്രിശങ്കുവിലായി. ഇവിടെയൊന്നും നിലവിൽ എൻഡിഎക്കു ഭരണം ലഭിക്കുന്ന സാഹചര്യമില്ല. ഭരണം പ്രതീക്ഷിച്ച കാറഡുക്ക പഞ്ചായത്തിൽ നിലവിലുള്ള ഒരു സീറ്റ് കുറയുകയാണുണ്ടായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയിൽ 145 സീറ്റുകളിലാണു വിജയിച്ചത്. ഇത്തവണ അത് 144 ആയി കുറഞ്ഞു.