കാസർകോട് നഗരസഭ; മുതിർന്ന അംഗത്തിന്റെ സത്യ പ്രതിജ്ഞ സംസ്കൃതത്തിൽ
കാസർകോട്∙ നാളെ അധികാരം ഏൽക്കുന്ന നഗരസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കാസർകോട് നഗരസഭയിൽ മുതിർന്ന അംഗത്തിന്റെ സത്യ പ്രതിജ്ഞ സംസ്കൃതത്തിൽ.ഇതിനായി വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് കെ.സജിത് കുമാർ പ്രതിജ്ഞയുടെ തുടക്കം സംസ്കൃതത്തിൽ മൊഴിമാറ്റം നടത്തി പഠിച്ചു വരുന്നു. 10 ാം വാർഡ്

കാസർകോട്∙ നാളെ അധികാരം ഏൽക്കുന്ന നഗരസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കാസർകോട് നഗരസഭയിൽ മുതിർന്ന അംഗത്തിന്റെ സത്യ പ്രതിജ്ഞ സംസ്കൃതത്തിൽ.ഇതിനായി വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് കെ.സജിത് കുമാർ പ്രതിജ്ഞയുടെ തുടക്കം സംസ്കൃതത്തിൽ മൊഴിമാറ്റം നടത്തി പഠിച്ചു വരുന്നു. 10 ാം വാർഡ് അംഗം സവിത ( ബിജെപി ) ആണ് മുതിർന്ന അംഗം. സംസ്കൃത ഭാഷയിൽ സത്യ പ്രതിജ്ഞ ചെയ്യാനാണ് റിട്ട.പ്രധാന അധ്യാപികയും നേരത്തെ 2 തവണ നഗരസഭ അംഗവുമായിരുന്ന സപ്തതി പിന്നിട്ട ഇവരുടെ തീരുമാനം. വരണാധികാരി വായിച്ചു കൊടുക്കുന്ന പ്രതിജ്ഞ ഇവർ ഏറ്റു ചൊല്ലി മറ്റു 37 അംഗങ്ങൾക്കു മലയാളത്തിലോ കന്നഡയിലോ വായിച്ചു കൊടുക്കും.
നഗരസഭ കൗൺസിൽ ഹാളിൽ രാവിലെ 10 മുതൽ 2 വരെ ആണ് സത്യപ്രതിജ്ഞ. നേരത്തെ സന്ധ്യാ രാഗം ഓഡിറ്റോറിയം ഇതിനായി ഒരുക്കിയിരുന്നു . എന്നാൽ കോവിഡ് മാനദണ്ഡം പാലിക്കാനുള്ള തടസ്സം കാരണം കൗൺസിൽ ഹാൾ തീരുമാനിക്കുകയായിരുന്നു. ഒരു അംഗത്തിനു 2 പേരെ കൂടെ കൊണ്ടു വരാം. ഔദ്യോഗികമായി അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 100 പേർക്ക് ആണ് പ്രവേശം. ഇതിനു പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് കാണുന്നതിനു പുറത്ത് സിസി ടിവി സംവിധാനം ഒരുക്കും.പുതിയ കൗൺസിലിൽ 16 പേർ മുൻ അംഗങ്ങൾ ആണ്. ഇവരിൽ 11 മുസ്‍ലിം ലീഗ്, 5 ബിജെപി അംഗങ്ങളും ആണ്. അഭിഭാഷകനും, നിയമ ബിരുദധാരിയും സഹകരണ ബാങ്ക് ജനറൽ മാനേജരും ഉൾപ്പെടെയുള്ള സഭയിൽ 22 പേർ പുതുമുഖങ്ങളാണ്. 28ാം വാർഡ് അംഗം ആർ. റീത്ത(26)യാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം.