അഡൂർ ∙ റബർ ഉൽപാദക സംഘം കെട്ടിടത്തിൽ വൻ തീപിടിത്തം. ‌അകത്തുണ്ടായിരുന്ന 5 ടൺ റബറും കെട്ടിടം മൊത്തത്തിലും കത്തി നശിച്ചു. പുകപ്പുരയും ഗോഡൗണും ഓഫിസും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലാണു ഞായറാഴ്ച അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. സമീപത്തെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു കാസർകോട്ടു നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡൂർ ∙ റബർ ഉൽപാദക സംഘം കെട്ടിടത്തിൽ വൻ തീപിടിത്തം. ‌അകത്തുണ്ടായിരുന്ന 5 ടൺ റബറും കെട്ടിടം മൊത്തത്തിലും കത്തി നശിച്ചു. പുകപ്പുരയും ഗോഡൗണും ഓഫിസും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലാണു ഞായറാഴ്ച അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. സമീപത്തെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു കാസർകോട്ടു നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു.

അഡൂർ റബർ ഉൽപാദക സംഘം കെട്ടിടത്തിൽ ഞായറാഴ്ച അർധരാത്രിയുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും.

കാസർകോട്ടു നിന്നുള്ള ദൂരക്കൂടുതൽ കാരണം അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഇതിനോടു ചേർന്നുള്ള ബയോഗ്യാസ് പ്ലാന്റിലേക്കു തീ പടരാതെ ഇരുന്നതു വൻ ദുരന്തം ഒഴിവാക്കി. സമീപത്തെ വീട്ടിലെ പൈപ്പിൽ നിന്നു വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും റബർ ഷീറ്റിലേക്കു തീ ആളിപ്പടർന്നുകൊണ്ടിരുന്നത് സ്ഥിതിഗതികൾ വഷളാക്കി. അഗ്നിരക്ഷാ സേന എത്തി വളരെ പണിപ്പെട്ടാണു തീയണച്ചത്. സ്റ്റോക്ക് റൂമിൽ സൂക്ഷിച്ച റബർ പൂർണമായും കത്തിനശിച്ചു.

ADVERTISEMENT

ടാപ്പിങ് നടത്താത്ത കർഷകരുടെ റബർ സംഘം നേരിട്ട് ടാപ്പിങ് ചെയ്യുന്ന രീതി ഇവിടെയുണ്ട്. ഇങ്ങനെയുള്ള റബർ ഷീറ്റുകൾ സംഘം ഓഫിസിലാണു സൂക്ഷിക്കുന്നത്. ഇവയാണു പ്രധാനമായും കത്തി നശിച്ചത്. കംപ്യൂട്ടർ, മറ്റ് ഉപകരണങ്ങൾ, ജനാലകൾ, വാതിലുകൾ എന്നിവയും നശിച്ചു. കെട്ടിടം ഇനി ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. മൊത്തം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ പറഞ്ഞു. കാസർകോട് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സതീശൻ, രാജൻ തൈവളപ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു തീയണച്ചത്.

ദുരൂഹതയെന്ന് പരാതി

ADVERTISEMENT

അർധ രാത്രിയുണ്ടായ തീപിടിത്തത്തിൽ ദുരൂഹത സംശയിച്ചു റബർ ഉൽപാദക സംഘം ഭാരവാഹികൾ. ശനിയാഴ്ച വൈകിട്ടു പൂട്ടിയ ശേഷം ആരും ഓഫിസിലേക്ക് പോയിട്ടില്ല. പുകപ്പുരയിൽ ശനിയാഴ്ച തീയിട്ടിരുന്നെങ്കിലും ഞായറാഴ്ച രാത്രി വരെ അതു കെടാതെ നിൽക്കാൻ സാധ്യതയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ കനൽ മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ. ഇത് ആളിക്കത്താനിടയില്ല. മെയിൻ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ഷോർട് സർക്യൂട്ടിനും സാധ്യതയില്ലെന്ന് സംഘം പ്രസിഡന്റ് രവിശങ്കർ ചന്ദ്രംബയൽ ആദൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വൈദ്യുതി നിലച്ചതിലും സംശയം

ADVERTISEMENT

അഡൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് കെട്ടിടം. തീപിടിത്തത്തിന് അര മണിക്കൂർ മുൻപ് കെട്ടിടം ഉൾപ്പെടുന്ന പ്രദേശത്തെ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി വന്ന് അൽപം കഴിഞ്ഞ ശേഷമാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്ന് സമീപത്തെ വീട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ ഷീറ്റിനു തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിയതു കേട്ടാണ് ഇവർ ശ്രദ്ധിച്ചത്. വിരലടയാള വിദഗ്ദർ കെട്ടിടം പരിശോധിച്ചു. ഇന്നു ഫൊറൻസിക് സംഘവും എത്തും. ആദൂർ എസ്ഐ ഇ.രത്നാകരന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ചു.