കണ്ണൂർ –കാസർകോട് റൂട്ടിൽ തീരാതെ രാത്രിയാത്രാ ദുരിതം
കാസർകോട് ∙ കണ്ണൂർ –കാസർകോട് ജില്ലകളുടെ ആസ്ഥാന നഗരങ്ങളെ ബന്ധപ്പെടുത്തി കൂടുതൽ രാത്രി ബസ് സർവീസുകൾ തുടങ്ങാത്തത് സാധാരണക്കാർക്ക് കടുത്ത ദുരിതമായി.കണ്ണൂർ–കാസർകോട് ദേശീയപാതയിൽ കണ്ണൂർ നിന്നു കാസർകോട് എത്താൻ 6.30ന്റെ സർവീസ് കഴിഞ്ഞാൽ അടുത്ത കെഎസ്ആർടിസി ബസിനു 11 മണിവരെ കാത്തു നിൽക്കണം. മാനന്തവാടി– കാസർകോട്

കാസർകോട് ∙ കണ്ണൂർ –കാസർകോട് ജില്ലകളുടെ ആസ്ഥാന നഗരങ്ങളെ ബന്ധപ്പെടുത്തി കൂടുതൽ രാത്രി ബസ് സർവീസുകൾ തുടങ്ങാത്തത് സാധാരണക്കാർക്ക് കടുത്ത ദുരിതമായി.കണ്ണൂർ–കാസർകോട് ദേശീയപാതയിൽ കണ്ണൂർ നിന്നു കാസർകോട് എത്താൻ 6.30ന്റെ സർവീസ് കഴിഞ്ഞാൽ അടുത്ത കെഎസ്ആർടിസി ബസിനു 11 മണിവരെ കാത്തു നിൽക്കണം. മാനന്തവാടി– കാസർകോട് ബസ് ആണ് ഇത്. നേരത്തെ 7.15, 8.00, 9.30 സമയങ്ങളിൽ കണ്ണൂരിൽ നിന്നു കാസർകോട് സർവീസ് ഉണ്ടായിരുന്നു.
7.15 നു സ്വകാര്യബസ് ഉണ്ടെങ്കിലും തിങ്ങി ഞെരുങ്ങി ശ്വാസം മുട്ടിയ യാത്രയാണ്. ഫലത്തിൽ കോവിഡ് മാനദണ്ഡം പോലും ലംഘിച്ച് വേണം യാത്ര ചെയ്യാൻ. മുൻകൂർ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാനും എല്ലാ പ്രധാന ടൗണുകളിലും ഇറങ്ങാനും കയറാനും സൗകര്യമുള്ള ബസ് ഇല്ലാത്തതു കാരണം സ്ത്രീകളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പതിവു ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് ആരംഭിക്കാത്തതു കാരണം ബസുകളെയാണ് ഏറെ പേരും ആശ്രയിക്കുന്നത്. ദേശീയപാത വഴി കാസർകോട് നിന്നു കണ്ണൂരിലേക്കു രാത്രി 7.15 നു ആണ് കെഎസ്ആർടിസിയുടെ അവസാന സർവീസ്.
നേരത്തെ 9 മണി വരെ സർവീസ് ഉണ്ടായിരുന്നു. ഒന്നര ഇരട്ടിയിലേറെ തുക നൽകി യാത്ര ചെയ്യാനുള്ള രാത്രി ബസുകൾ കാസർകോട് ഡിപ്പോയിൽ നിന്നു ചന്ദ്രഗിരിപ്പാലം വഴി സർവീസ് ഉണ്ടെങ്കിലും റിസർവ് ചെയ്ത യാത്രക്കാർക്കാണ് ഈ സൗകര്യം. സീറ്റ് ഒഴിവുണ്ടെങ്കിൽ കയറ്റാമെന്നു അധികൃതർ പറയുന്നെങ്കിലും അത് കിട്ടുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ദീർഘ ദൂര മിന്നൽ , ഡീലക്സ്, എക്സ്പ്രസ് ബസ് ആണ് ഇത്.