ഉദുമയിൽ ആരുടെ ഉദയം?
‘പെരിയക്കാരനാണെങ്കിലും എന്റെ തറവാട് ഇവിടെയാണ്. എനിക്ക് ആത്മബന്ധമുള്ള നാട്. ചെറുപ്പത്തിൽ ഏറെ കളിച്ചുവളർന്ന സ്ഥലം. ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. അവരൊക്കെ വോട്ട് ചെയ്ത് ജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.’–പ്രചാരണ വാഹനം ദേലംപാടിയിലെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. വോട്ടെണ്ണൽ

‘പെരിയക്കാരനാണെങ്കിലും എന്റെ തറവാട് ഇവിടെയാണ്. എനിക്ക് ആത്മബന്ധമുള്ള നാട്. ചെറുപ്പത്തിൽ ഏറെ കളിച്ചുവളർന്ന സ്ഥലം. ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. അവരൊക്കെ വോട്ട് ചെയ്ത് ജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.’–പ്രചാരണ വാഹനം ദേലംപാടിയിലെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. വോട്ടെണ്ണൽ ദിനം ആദ്യമെണ്ണുന്നതു ചെമ്മനാട് പഞ്ചായത്താവും. ആ പഞ്ചായത്ത് എന്നെ ഒരിക്കലും കൈവിടില്ലെന്നാണ് പ്രതീക്ഷ. ജയിച്ചാൽ താൻ ഏതു രീതിയിൽ വോട്ടർമാരോടുള്ള കടമ നിറവേറ്റുമെന്ന് എണ്ണിപ്പറഞ്ഞാണ് ബാലകൃഷ്ണൻ പെരിയയുടെ പ്രചാരണം . എൽഡിഎഫുമായി ശക്തമായ മത്സരം നടക്കുന്ന ഉദുമയിൽ 35 വർഷത്തിനു ശേഷം ഒരു യുഡിഎഫ് എംഎൽഎ ഉണ്ടാവുമെന്ന ഉറച്ച വിശ്വാസമാണ് വാക്കുകളിൽ.
മൂന്നര പതിറ്റാണ്ടു കാലത്തെ ചരിത്രം ഗതിമാറുന്ന ദിനമാണ് ഉദുമയിൽ വരാനിരിക്കുന്നത്. പാരലൽ കോളജ് അധ്യാപകനായിരുന്ന കാലം മുതൽ എനിക്ക് ഇന്നാട്ടിലെ ജനങ്ങളുമായി ആത്മബന്ധമുണ്ട്. അവരുടെയെല്ലാം വോട്ടുകൾ യുഡിഎഫിനു ലഭിക്കും. ബാലകൃഷ്ണൻ പെരിയ, ഉദുമ യുഡിഎഫ് സ്ഥാനാർഥി
ശരീഫുണ്ടോ? പാലക്കുന്നിലെ വീട്ടിൽ കയറി എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പുവിന്റെ ചോദ്യം. ഇല്ലെന്നു പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നു ഫോണെടുത്തു ശരീഫിനെ വിളിക്കുന്നു. ശരീഫ് ഉടനെ വീട്ടിലേക്കു ഭാര്യയെ വിളിക്കുന്നു. കുഞ്ഞമ്പുവിന്റെ അടുത്ത ചോദ്യം ഫാത്തിമ ഉണ്ടോ എന്ന്. മഞ്ചേശ്വരം എംഎൽഎ ആയിരിക്കുന്ന കാലംതൊട്ടേ അടുപ്പമുണ്ട് ശരീഫിന്റെ മകൾ ഫാത്തിമയുമായി. എംഎൽഎ എന്ന നിലയിൽ അന്നു ഫാത്തിമ പഠിക്കുന്ന സ്കൂളിലെത്തുമ്പോഴെല്ലാം ഇരുവരും സൗഹൃദം പുതുക്കി.വർഷങ്ങൾ കഴിഞ്ഞ് ഇന്ന് ജോലി കിട്ടി ഫാത്തിമ പരപ്പനങ്ങാടിയിലാണ്. ‘ഞാനാണ് മത്സരിക്കുന്നതെന്നറിഞ്ഞ് ഫാത്തിമ വോട്ടു ചെയ്യാനെത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്’– വീട്ടിൽ നിന്നിറങ്ങുമ്പോൾ കുഞ്ഞമ്പു പറഞ്ഞു.
‘2006 ൽ മഞ്ചേശ്വരത്ത് നേടിയ വിജയത്തിനു സമാനമായ സാഹചര്യം ജില്ല മുഴുവനുമുണ്ട്. ഉദുമയിലും മഞ്ചേശ്വരത്തും എൽഡിഎഫ് വിജയം ഉറപ്പാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭ്യമാക്കിയാണ് പ്രചാരണം. മുൻ എംഎൽഎയുടെ വികസന നേട്ടങ്ങൾ മണ്ഡലത്തിലെ ജനങ്ങൾ അംഗീകരിക്കും’ സി.എച്ച്.കുഞ്ഞമ്പു, ഉദുമ എൽഡിഎഫ് സ്ഥാനാർഥി.
മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥ എണ്ണിപ്പറഞ്ഞാണ് ഉദുമ മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.വേലായുധന്റെ തിരഞ്ഞെടുപ്പ് പര്യടനം. കാലങ്ങളായി ഉദുമ മണ്ഡലത്തിൽ നിന്നു ജയിച്ചു വരുന്ന ഇടതു പക്ഷ എംഎൽഎമാർ ജനങ്ങൾക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രം വികസനത്തിന്റെ ചെപ്പടി വിദ്യ നടത്തിയതല്ലാതെ ഗ്രാമങ്ങൾ ഇന്നും പിന്നാക്കം തന്നെയെന്ന് ഉദാഹരണങ്ങൾ നിരത്തിയാണ് കുടുംബയോഗങ്ങളിലെ പ്രസംഗം. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദുർഘടമായ മലമ്പാതകളിലൂടെ ജീപ്പിൽ യാത്ര ചെയ്താണ് നെച്ചിപ്പടുപ്പിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്.
ഇവിടെ ഇന്നും വീടില്ലാതെ കൂരയിൽ കഴിയുന്ന കുടുബനാഥൻ കരഞ്ഞുകൊണ്ട് സങ്കടം ബോധിപ്പിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷം സിപിഎമ്മിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന രാജുവിന്റെ വീട്ടിൽ കുടുംബയോഗം. തുടർന്ന് മാനടുക്കം കോളനിയിലെത്തിയപ്പോൾ പടക്കംപൊട്ടിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പള്ളിക്കര, പുല്ലൂർ പെരിയ പഞ്ചായത്തുകളിലെ ഇടതു വലതു ശക്തി കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് പ്രദേശവും സ്ഥാനാർഥി സന്ദർശിച്ചു. ഇടതു–വലതു കേന്ദ്രങ്ങളിൽ നിശബ്ദ പ്രചാരണങ്ങളിലൂടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി.