എല്ലാ വഴികളും ബൂത്തിലേക്ക്; ഇന്ന് വോട്ടർമാരുടെ ദിനം
കാഞ്ഞങ്ങാട് ∙നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ. വ്യക്തിപരമായി കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു മൂന്നു സ്ഥാനാർഥികളും. എൽഡിഎഫ് സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ ചില മരണ വീടുകളിലും രാജപുരം കല്ലൂരാവി, രാമഗിരി എന്നീ സ്ഥലങ്ങളിലും വോട്ടർമാരെ കണ്ട്

കാഞ്ഞങ്ങാട് ∙നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ. വ്യക്തിപരമായി കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു മൂന്നു സ്ഥാനാർഥികളും. എൽഡിഎഫ് സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ ചില മരണ വീടുകളിലും രാജപുരം കല്ലൂരാവി, രാമഗിരി എന്നീ സ്ഥലങ്ങളിലും വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിച്ചു. ജനതാദൾ നേതാവ് ശങ്കരനെയും സന്ദർശിച്ചു. യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷ് തന്റെ നാട്ടിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥന നടത്തി.
ജിഎൽപി സ്കൂൾ മഡിയൻ പതിനെട്ടാം നമ്പർ ബൂത്തിലെ വീടുകൾ കയറിയാണ് വോട്ട് അഭ്യർഥിച്ചത്. പിന്നീട് കോട്ടപ്പാറ ടൗണിലെത്തി വ്യാപാര സ്ഥാപനങ്ങൾ കയറി വോട്ട് അഭ്യർഥന നടത്തി. മാവുങ്കാൽ മിൽമ ഡയറിയിൽ ജീവനക്കാരെ സന്ദർശിച്ചു കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി. എൻഡിഎ സ്ഥാനാർഥി എം.ബൽരാജ് സാമൂഹിക മാധ്യമ പ്രചാരണത്തിനാണ് ഇന്നലെ പ്രാധാന്യം നൽകിയത്. സാമൂഹിക മാധ്യമം വഴി ഇദ്ദേഹം വോട്ട് അഭ്യർഥന നടത്തി.
ബോർഡുകളും പോസ്റ്ററുകളും വീണ്ടും നശിപ്പിച്ചു
കാഞ്ഞങ്ങാട് ∙ കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷിന്റെ പ്രചാരണത്തിനായി വെള്ളിക്കോത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വീണ്ടും നശിപ്പിച്ചു. പ്രചാരണം തുടങ്ങിയതു മുതൽ നിരവധി തവണയാണ് ഇവിടെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചത്. ഇവ പുനഃസ്ഥാപിച്ചാലും മണിക്കൂറുകൾക്കകം വീണ്ടും നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നു കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പട്ടാപ്പകലാണ് ഇവ നശിപ്പിച്ചത്. പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്ച സ്ഥാപിച്ച പ്രചാരണ സാമഗ്രികളാണ് ഇന്നലത്തേക്കു വീണ്ടും നശിപ്പിച്ചത്. നേരത്തെ ഇതുസംബന്ധിച്ചു ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
പാട്ടുവണ്ടി പ്രയാണം
നീലേശ്വരം ∙ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിന്റെ പ്രചാരണത്തിനായി മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പാട്ടുവണ്ടി പ്രയാണം നടത്തി. അഴിത്തലയിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി.കരീം ഫ്ലാഗ് ഓഫ് ചെയ്തു. മഹമൂദ് കോട്ടായി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നീലേശ്വരം മുനിസിപ്പൽ കൺവീനർ പി.രാമചന്ദ്രൻ, മുസ്‍ലിം ലീഗ് നേതാക്കളായ റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, കെ.പി.നസീർ, ഇസ്മായിൽ തങ്കയം, ഇസ്മായിൽ ഖബർദാർ, ഉസ്നാർ, അബ്ദുൽ റഹ്മാൻ കടപ്പുറം എന്നിവർ പ്രസംഗിച്ചു. മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തുവും സംഘവുമാണ് ഗാനങ്ങൾ ഒരുക്കിയത്.