കുടുംബവഴക്കിനെത്തുടർന്ന് മകനെ വെട്ടി കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

ബൽത്തങ്ങാടി ∙ കുടുംബവഴക്കിനെത്തുടർന്ന് മകനെ വെട്ടി കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. പുഞ്ചൽക്കട്ടെ ശ്രീരാമ ഭജന മന്ദിരത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന ബാബു നായിക് (58), മകൻ പുഞ്ചൽക്കട്ടെ സർക്കാർ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി സാത്വിക് (15) എന്നിവരാണു മരിച്ചത്. ഇരുവരും തമ്മിലുള്ള

ബൽത്തങ്ങാടി ∙ കുടുംബവഴക്കിനെത്തുടർന്ന് മകനെ വെട്ടി കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. പുഞ്ചൽക്കട്ടെ ശ്രീരാമ ഭജന മന്ദിരത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന ബാബു നായിക് (58), മകൻ പുഞ്ചൽക്കട്ടെ സർക്കാർ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി സാത്വിക് (15) എന്നിവരാണു മരിച്ചത്. ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് ബാബു നായിക് മകനെ വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് ഇയാൾ വീടിനകത്തു തൂങ്ങി മരിക്കുകയുമായിരുന്നു.പതിവായി മദ്യപിക്കാറുള്ള ബാബു നായിക് മദ്യപിച്ചെത്തിയുണ്ടായ വഴക്കാണു സംഭവത്തിനു കാരണം എന്നാണു സൂചന.
സംഭവസമയം ഇയാളുടെ ഭാര്യ വാസന്തി കശുവണ്ടി കമ്പനിയിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർ മകനെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെത്തുടർന്നു വീട്ടിൽ നേരിട്ടെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്. പുഞ്ചൽക്കട്ടെ പൊലീസ് കേസെടുത്തു.