60 കോടി ചെലവഴിച്ച് 541 കിടക്കകളുള്ള കെട്ടിടം; കാസർകോട് ടാറ്റ കോവിഡ് ആശുപത്രിയിൽ ഇനിയെന്ത്?
കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ഇവിടെ ഇനി കോവിഡ് ചികിത്സയ്ക്കു പകരം എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.

കോവിഡ് രൂക്ഷമായപ്പോൾ കാസർകോട് ജില്ലയ്ക്ക് ജീവവായുവായി തുടങ്ങിയതാണ് ടാറ്റ കോവിഡ് ആശുപത്രി. കുന്നിൻ പ്രദേശം നിരപ്പാക്കി 60 കോടി ചെലവഴിച്ച് 541 കിടക്കകളുള്ള ആശുപത്രി കെട്ടിടം. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് ഏറെക്കുറെ ഇല്ലാതായായപ്പോൾ ആ ആശുപത്രിയും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലായി. 2020 സെപ്റ്റംബർ 30ന് കോവിഡ് ആശുപത്രിയിൽ 191 താൽക്കാലിക തസ്തിക സർക്കാർ അനുവദിച്ചതാണ്. കോവിഡ് പോസിറ്റീവ് ചികിത്സാ പരിചരണം ദിവസങ്ങൾക്കകം ഒഴിവാകുന്നതോടെ ഈ തസ്തികകൾ നിലനിർത്തി പുതിയ ചികിത്സാ സൗകര്യം ഒരുക്കണം. ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഘട്ടംഘട്ടമായി ഇതിന്റെ വികസന പദ്ധതികൾ നടപ്പിലാക്കണം.
∙എൻസോസൾഫാൻ ചികിത്സ വരുമോ?
ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രിയാക്കി മാറ്റണമെന്ന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിക്കാൻ സെർവ് കലക്ടീവ് കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്,. എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ഏപ്രിൽ 4ന് ഈ ആവശ്യം അഭിഭാഷകൻ കോടതിയിൽ ഉന്നയിക്കും.
സുപ്രീംകോടതിയുടെ ഇടപെടലിൽ എല്ലാവർക്കും 5 ലക്ഷം രൂപ നൽകാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നെങ്കിലും പാലിയേറ്റീവ് ആശുപത്രിയുടെ കാര്യത്തിൽ സർക്കാർ മൗനം തുടരുകയാണ്. 2010 ഡിസംബർ 31ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആജീവനാന്ത സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഇതിനാൽ ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു, 2017ൽ സുപ്രീം കോടതിയും ഇത്തരമൊരു ആശുപത്രി ഒരുക്കണമെന്ന് നിർദേശിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ ഇത്രകാലമായിട്ടും നടപ്പായിട്ടില്ല.
മറ്റു നിർദേശങ്ങൾ
∙ ടാറ്റ കോവിഡ് ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാ സൗകര്യത്തിന് ഊന്നൽ നൽകണം.
∙ ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി ആരംഭിക്കാം.
∙ മുളിയാറിൽ തുടങ്ങുന്ന എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെടുത്തി ഭിന്നശേഷി വിഭാഗത്തിനും നാഡി രോഗത്തിനും തെറപ്പി സൗകര്യം, രോഗ നിർണയ കേന്ദ്രം എന്നിവ ഇവിടെ ഏർപ്പെടുത്താം.
∙ സാന്ത്വന പരിചരണ കേന്ദ്രം, സാന്ത്വന പരിചരണത്തിനുള്ള പരിശീലന കേന്ദ്രം എന്നിവ ആരംഭിക്കാം.
∙ കാൻസർ രോഗ നിർണയം, തിരുവനന്തപുരം കാൻസർ റിസർച് സെന്ററുമായി ബന്ധപ്പെടുത്തി കാൻസർ രോഗികൾക്കുള്ള കീമോ തെറപ്പി സൗകര്യം എന്നിവയ്ക്കായി ഉപയോഗപ്പെടുത്താം.
∙ പകർച്ച വ്യാധി പ്രതിരോധ ചികിത്സാ കേന്ദ്രം ആരംഭിക്കാം.
∙ വാഹനാ അപകടങ്ങളിൽപ്പെടുന്നവർക്കുള്ള അടിയന്തര ശുശ്രൂഷ ലഭ്യമാക്കുന്നതിനും ഇവിടെ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉണ്ട്.
∙ ഉക്കിനടുക്ക മെഡിക്കൽ കോളജിലേക്കുള്ള റഫറൽ ചികിത്സാ കേന്ദ്രം, അത്യാഹിത വിഭാഗം തുടങ്ങിയവ പ്രവർത്തിക്കുന്നതിനും ടാറ്റാ ആശുപത്രിയിൽ സൗകര്യം ഏർപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.