തീരദേശ ഹൈവേ: കീഴൂരിലേക്ക് ഒരു കിലോ മീറ്റർ ദൂരം കടൽപാലം; പാതയുടെ റൂട്ട് ഇങ്ങനെ..
കാസർകോട് ∙ തീരദേശ ഹൈവേയുടെ ഭാഗമായി ചേരങ്കൈ ലൈറ്റ് ഹൗസ് ഹാർബർ റോഡിൽ നിന്ന് കീഴൂർ കടപ്പുറത്തേക്ക് കടലിനു മുകളിൽ 1 കിലോമീറ്റർ നീളത്തിൽ പാലം പണിയും. തീരദേശ ഹൈവേ നിർമാണത്തിന് ജില്ലയിൽ വിവിധ വില്ലേജുകളിലായി 99. 99 ഹെക്ടർ സ്ഥലം അക്വയർ ചെയ്യാൻ സർക്കാർ നടപടികൾ ആരംഭിച്ചു. തീരദേശ ടൂറിസം വികസനം ഉൾപ്പെടെ

കാസർകോട് ∙ തീരദേശ ഹൈവേയുടെ ഭാഗമായി ചേരങ്കൈ ലൈറ്റ് ഹൗസ് ഹാർബർ റോഡിൽ നിന്ന് കീഴൂർ കടപ്പുറത്തേക്ക് കടലിനു മുകളിൽ 1 കിലോമീറ്റർ നീളത്തിൽ പാലം പണിയും. തീരദേശ ഹൈവേ നിർമാണത്തിന് ജില്ലയിൽ വിവിധ വില്ലേജുകളിലായി 99. 99 ഹെക്ടർ സ്ഥലം അക്വയർ ചെയ്യാൻ സർക്കാർ നടപടികൾ ആരംഭിച്ചു. തീരദേശ ടൂറിസം വികസനം ഉൾപ്പെടെ സാധ്യമാക്കുന്നതാണ് പദ്ധതി.
അടുക്കത്ത് ബയൽ, കാസർകോട്, തളങ്കര, കളനാട്, ഉദുമ, കീക്കാൻ, ചിത്താരി, അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, നീലേശ്വരം, പടന്ന, ഉദിനൂർ, തൃക്കരിപ്പുർ വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കൽ നടപടി. ഇതിനായുള്ള വിജ്ഞാപനം ഉടൻ ഇറക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
മൊത്തം 57 കിലോ മീറ്റർ, എരിയാലിൽ തുടക്കം
കാസർകോട് എരിയാലിൽ നിർദിഷ്ട സിൽവർ ലൈൻ തുടങ്ങുന്ന എരിയാൽ പാലം ജംക്‌ഷനു സമീപം തന്നെയാണ് തീരദേശ ഹൈവേയുടെയും തുടക്കം. നിലവിലുള്ള വിവിധ റോഡുകളെ ബന്ധിപ്പിച്ച് 57 കിലോമീറ്റർ ദൂരമാണ് ജില്ലയിൽ തീരദേശ ഹൈവേ നിർമാണം. 14 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 1.5 മീറ്റർ വീതിയിൽ നടപ്പാത, 2.5 മീറ്റർ സൈക്കിൾ ട്രാക്ക് അടങ്ങുന്നതാണ് ഹൈവേ. കടലും പുഴയും തീരവും കണ്ട് ആസ്വദിക്കാൻ മാത്രമല്ല, ദേശീയപാത, മലയോര പാത എന്നിവയുമായി ബന്ധപ്പെടുത്തുന്നതുമാണ് തീരദേശ ഹൈവേ.
പകുതിയിലേറെ പ്രദേശങ്ങളിലും നേരത്തേ തന്നെ റോഡുകൾ നിലവിലുണ്ട്. ഈ റോഡുകൾ തീരദേശ ഹൈവേയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുകയാണ് ചെയ്യുക. മെക്കാഡം ടാറിങ് ആണ് നടക്കുക. അലൈൻമെന്റിൽ വ്യത്യാസം വന്നേക്കാം. ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേട്ട ശേഷമായിരിക്കും അന്തിമ അലൈൻമെന്റ് നിർണയം. തീര സംരക്ഷണ നിയമം പാലിച്ച് ആയിരിക്കും നിർമാണം.
4 പുതിയ പാലങ്ങൾ വേറെയും
കീഴൂരിലെ കടൽപാലത്തിനു പുറമേ നൂബിൽ പുഴ, ചിത്താരി (300 മീറ്റർ വീതം), അഴിത്തല കോസ്റ്റൽ പൊലീസ് സ്‌റ്റേഷനു പടിഞ്ഞാറു ഭാഗം (350 മീറ്റർ), പാണ്ട്യാലക്കടവ് (500 മീറ്റർ) എന്നിവിടങ്ങളിലും പാലം നിർമിക്കും. ചിത്താരിയിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തു കൂടി പോകുന്ന റോഡ് അജാനൂർ കടപ്പുറവുമായി ബന്ധപ്പെടുത്താൻ ചിത്താരി നടപ്പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം പണിയുക.
എരിയാലിൽ റെയിൽവേ മേൽപാലം
കാസർകോട് എരിയാൽ പാലം ജംക്‌ഷനെ ദേശീയപാതയുമായി ബന്ധപ്പെടുത്തുന്ന വിധത്തിൽ റെയിൽവേ പാളം കടന്നു ചേരങ്കൈ ലൈറ്റ് ഹൗസ് റോഡിലൂടെയാണ് കാസർകോട് ജില്ലയുടെ വടക്കേ അറ്റത്തു നിന്നു തീരദേശ പാത ആരംഭം. ഇവിടെ റെയിൽവേ ലൈൻ കടക്കാൻ മേൽപാലം പണിയണം.
പാതയുടെ റൂട്ട് ഇങ്ങനെ
ഏരിയാലിൽ നിന്ന് ചേരങ്കൈ ലൈറ്റ് ഹൗസ് റോഡ് വഴി കാസർകോട് ഹാർബറിലെത്തി അവിടെ നിന്ന് പുതിയതായി നിർമിക്കുന്ന പാലം വഴി കീഴുർ കടപ്പുറം ഫിഷറീസ് സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കും. പിന്നീട് ചെമ്പിരിക്ക കടപ്പുറം, നൂബിൽ പുഴ, കാപ്പിൽ ബീച്ച് എന്നിവ വഴി പാലക്കുന്നിലെ പഞ്ചായത്ത് ഓഫിസിനു സമീപത്തെത്തി അവിടെ നിന്ന് കെഎസ്ടിപി റോഡിലേക്ക് (ഇപ്പോൾ പൊതുമരാമത്ത് റോഡ്) കയറും.
തുടർന്നു ബേക്കൽ കോട്ടയ്ക്കു സമീപം റെയിൽവേ മേൽപാലത്തിനരികിലൂടെ റെഡ് മൂൺ ബീച്ച്, ബേക്കൽ ബീച്ച് പാർക്ക് എന്നിവ വഴി പാത കടന്നു പോകും. അവിടെ നിന്ന് ചിത്താരി, അജാനൂർ കടപ്പുറം, കാഞ്ഞങ്ങാട് മീനാപ്പീസ്, പുഞ്ചാവി കടപ്പുറം, നീലേശ്വരം അഴിത്തല വഴി വലിയപറമ്പ് ദ്വീപിലേക്കു കടക്കുന്നതാണ് അലൈൻമെന്റ്. തെക്കേ അറ്റത്ത് വലിയപറമ്പ് പഞ്ചായത്തിൽ പാണ്ട്യാലക്കടവ് പാലം പണിത് പയ്യന്നൂർ- ഏഴിമല - പഴയങ്ങാടി റോഡിലേക്കു ചേരുന്നതാണ് ജില്ലയിലെ നിർമാണം.