നന്മയിലേക്കുള്ള പ്രയാണ കാലമാണു റമസാൻ. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ സൃഷ്ടികളെ ആദരിക്കാനും വ്രതകാലത്ത് വിശ്വാസി കൂടുതൽ യത്നിക്കുന്നു. സഹജീവികളുടെ കണ്ണീരൊപ്പാൻ റമസാൻ നാളുകളിൽ വിവിധ സംഘടനകളും കൂട്ടായ്മകളും കൈ മെയ് മറന്നു മുന്നിട്ടിറങ്ങുന്നു. പുഞ്ചിരി മുതൽ ദാനം ചെയ്യുന്ന സമ്പത്ത് വരെ സ്വർഗ പ്രവേശനം

നന്മയിലേക്കുള്ള പ്രയാണ കാലമാണു റമസാൻ. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ സൃഷ്ടികളെ ആദരിക്കാനും വ്രതകാലത്ത് വിശ്വാസി കൂടുതൽ യത്നിക്കുന്നു. സഹജീവികളുടെ കണ്ണീരൊപ്പാൻ റമസാൻ നാളുകളിൽ വിവിധ സംഘടനകളും കൂട്ടായ്മകളും കൈ മെയ് മറന്നു മുന്നിട്ടിറങ്ങുന്നു. പുഞ്ചിരി മുതൽ ദാനം ചെയ്യുന്ന സമ്പത്ത് വരെ സ്വർഗ പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്മയിലേക്കുള്ള പ്രയാണ കാലമാണു റമസാൻ. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ സൃഷ്ടികളെ ആദരിക്കാനും വ്രതകാലത്ത് വിശ്വാസി കൂടുതൽ യത്നിക്കുന്നു. സഹജീവികളുടെ കണ്ണീരൊപ്പാൻ റമസാൻ നാളുകളിൽ വിവിധ സംഘടനകളും കൂട്ടായ്മകളും കൈ മെയ് മറന്നു മുന്നിട്ടിറങ്ങുന്നു. പുഞ്ചിരി മുതൽ ദാനം ചെയ്യുന്ന സമ്പത്ത് വരെ സ്വർഗ പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്മയിലേക്കുള്ള പ്രയാണ കാലമാണു റമസാൻ. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ സൃഷ്ടികളെ ആദരിക്കാനും വ്രതകാലത്ത് വിശ്വാസി കൂടുതൽ യത്നിക്കുന്നു. സഹജീവികളുടെ കണ്ണീരൊപ്പാൻ റമസാൻ നാളുകളിൽ വിവിധ സംഘടനകളും കൂട്ടായ്മകളും കൈ മെയ് മറന്നു മുന്നിട്ടിറങ്ങുന്നു. പുഞ്ചിരി മുതൽ ദാനം ചെയ്യുന്ന സമ്പത്ത് വരെ സ്വർഗ പ്രവേശനം സാധ്യമാക്കുമെന്നാണു പ്രവാചക പാഠം. വിശുദ്ധിയുടെ മാസം ആത്മീയതയുടെ കരുത്തും സഹജീവി സ്‌നേഹത്തിന്റെ കരുതലുമായി വിശ്വാസികൾ ആചരിക്കുകയാണ്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നും പുണ്യമേറിയതുമായ സക്കാത്ത് നൽകി മനസ്സും സമ്പാദ്യവും ശുദ്ധീകരിക്കാൻ വിശ്വാസികൾ തയാറാകുന്നു. റമസാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞിറങ്ങിയപ്പോൾ ഈ വ്രതകാലം അവസാന ദിവസങ്ങളിലേക്കു കടക്കുന്നതിന്റെ സങ്കടത്തിലാണ് വിശ്വാസികൾ. പുറത്തിറങ്ങിയാൽ ചുടുകാറ്റടിക്കുന്ന ഈ മാസത്തിൽ ദാഹജലം പോലും ഉപേക്ഷിച്ച് എങ്ങനെ വ്രതകാലം കഴിച്ചു കൂട്ടുമെന്ന ചിന്ത പൊതുവേയുണ്ടെങ്കിലും വിശ്വാസിക്ക് ഈ ചൂടൊന്നും ചൂടായിരുന്നില്ല.

ADVERTISEMENT

ഇന്നലെ 12.30നാണ് ളുഹർ ബാങ്ക് വിളിച്ചത്.അതിനു മുൻപ് തന്നെ വിശ്വസികൾ പള്ളികളിലെത്തി. ഖുർആൻ പാരായണം ചെയ്തും പ്രാർഥന നടത്തിയും കഴിഞ്ഞു കൂടി. പാപമോചനത്തിനു നെഞ്ചുരുകി പ്രാർഥിച്ചു. ലോക്ഡൗൺ കാലത്ത് 2 വർഷം റമസാനിൽ പള്ളികളിൽ പ്രാർഥനയോ പെരുന്നാൾ നമസ്കാരമോ പ്രതിദിനമുള്ള പ്രത്യേക പ്രാർഥനയോ ഉണ്ടായിരുന്നില്ല. ഇത്തവണ ഇതിനു മാറ്റം വന്നതോടെ നിർധനർക്കുള്ള സഹായം ഒഴുകി. ആവലാതിയും വേവലാതിയുമായി വരുന്നവർക്ക് താങ്ങായി.

വീടില്ലാത്തവർ, വിവാഹപ്രായമായിട്ടും വിവാഹം നടത്തുന്നതിനു സാമ്പത്തിക സ്ഥിതിയില്ലാത്തവർ, രോഗികൾ, നിർധനർ എന്നിവർക്ക് കഴിയുന്ന വിധത്തിലുള്ള സംഭാവന നൽകി. മഹല്ലുകളിൽ ഇതിനുള്ള സംവിധാനമൊരുക്കി. മഗ്‌രിബിന് പള്ളികളിലെത്തുന്നവർക്ക് സുമനസ്സുകളുടെ സഹായത്തോടെ വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഒരുക്കിയിട്ടുള്ളത്. പ്രാർഥനയിലൂടെയും ദാന ധർമങ്ങളിലൂടെയും പുണ്യം നുകരാനുള്ള അവസാന നാളുകളും പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണു വിശ്വാസി സമൂഹം.

തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്ജിദ്
ADVERTISEMENT

ചരിത്രപ്പെരുമയിൽ തിളങ്ങി തളങ്കര മാലിക് ദീനാർ

കാസർകോട് മാലിക്ബ്നു ദീനാർ ജുമുഅത്ത് പള്ളി കേരള ചരിത്രത്തിൽ തന്നെ സവിശേഷമായ പ്രാധാന്യമർഹിക്കുന്ന ആരാധനാലയമാണ്. റമസാൻ കാലത്ത് ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. 1420 വർഷം മുൻപ് സ്ഥാപിച്ചതെന്നു കരുതുന്ന പള്ളിയിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രരേഖകളും കൊത്തുപണികളും അതിശയിപ്പിക്കുന്നതാണ്. പള്ളിയുടെ വാതിലിലും തൂണിലുമെല്ലാം അന്നത്തെ തച്ചുശാസ്ത്രക്കാരുടെയും കൊത്തുപണിക്കാരുടെയും കലാ വിരുതുകൾ കാണാം. മാലിക്ബ്നു ദീനാർ പള്ളിയുടെ വാതിൽപ്പടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അന്ന് ഹിജ്റ വർഷം 22, റജബ് മാസം 13, തിങ്കളാഴ്ച, കാസർകോട് ജുമുഅത്ത് പള്ളി സ്ഥാപിച്ചു.’

ADVERTISEMENT

കാലങ്ങൾക്കു മുൻപു തന്നെ അറബികൾ മലബാറുമായി കച്ചവടബന്ധം വച്ചുപുലർത്തിയിരുന്നു. മാലിക്ബ്നു ദീനാറിന്റെയും കൂട്ടരുടെയും വരവിനു കളമൊരുക്കിയത് അറബികൾക്ക് മലബാറുമായുള്ള കച്ചവടബന്ധമാണ്. സംഘം ഇവിടെ സ്ഥാപിച്ച പള്ളികളുടെ കൂട്ടത്തിൽ സുപ്രധാനമാണ് കാസർകോട്ടെ മാലിക് ദീനാർ പള്ളി. മാലിക് ദീനാറിന്റെ സഹോദര പുത്രൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പള്ളികളിലൊന്നാണു മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി. 1802ൽ അന്നത്തെ ഖാസിയായിരുന്ന ഇബ്രാഹിം മുസല്യാർ പുതുക്കിപ്പണിത പള്ളിയാണ് പഴയപള്ളിയുടെ സ്ഥാനത്ത് ഇന്നുള്ളത്.

പള്ളിയുടെ വാതിൽപ്പടിയിലുള്ള ചരിത്രരേഖകളിൽ ഇതുസംബന്ധിച്ചുള്ള വിവരണം കാണാം. മാലിക്ബ്നു ദീനാറും സംഘവും സ്ഥാപിച്ച പള്ളി ഓലമേഞ്ഞതായിരുന്നുവെന്നു പരമ്പരാഗതമായി കിട്ടിയ രേഖകളിൽ കാണുന്നു. ആ പഴയ പള്ളിയുടെ മരം, മണ്ണ്, ഓല എന്നിവയുടെ അവശിഷ്ടങ്ങൾ ഇതേ സ്ഥലത്തു തന്നെ കുഴിച്ചുമൂടിയതായി കരുതുന്നു. പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പല കാലത്താണ് നടന്നത്.മാലിക് ദീനാർ മഖാമിന്റെ തെക്കുഭാഗത്തായി കാണപ്പെടുന്ന മഖ്ബറകളിൽ സുപ്രധാനമായ ഒന്നാണ് ഖാസി അബ്ദുല്ല ഹാജിയുടേത്. 40 കൊല്ലം കാസർകോട് ഖാസിയായിരുന്ന അബ്ദുല്ല ഹാജി ജനിച്ചത് 1840 ൽ തൃക്കരിപ്പൂർ കൊഴങ്കരയിലാണ്. 

പല സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്കും അബ്ദുല്ല ഹാജി നേതൃത്വം നൽകിയിരുന്നു. 1918 ൽ കാസർകോട് മുഇസ്സുൽ ഇസ്‌ലാം മദ്രസ സ്ഥാപിച്ചത് ഇദ്ദേഹമാണ്.1906 ൽ കാസർകോട് മാലിക് ദീനാർ പള്ളി പുതുക്കിപ്പണിയുന്നതിനു നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.പഴയ കാലത്ത് ഒരിക്കൽ പള്ളിക്ക് ഹൗള് (ഉളു എടുക്കുന്ന സ്ഥലം) നിർമിക്കുമ്പോൾ അതിനടിയിൽ വിരിക്കാൻ ഒരു വലിയ കല്ല് കുറച്ചപ്പുറത്തുള്ള ഗ്രാമത്തിൽ നിന്നുകൊണ്ടുവന്നു. രണ്ടു തോണികൾക്കു മുകളിലായി ചന്ദ്രഗിരിപ്പുഴയിലൂടെ കൊണ്ടുവരവേ പുഴ മധ്യേ തോണി മറിഞ്ഞ് കല്ല് മുങ്ങിപ്പോയി. ഈ കല്ല് ഇന്നത്തെ പള്ളിയുടെ കോൺക്രീറ്റ് കെട്ടിടത്തിന്റെ മുൻവശത്ത് ഇപ്പോഴുമുണ്ട്.