കാസർകോട് ജില്ലയിൽ രണ്ടിടത്ത് ലഹരിവേട്ട; 4 യുവാക്കൾ അറസ്റ്റിൽ
പെരിയ, നീലേശ്വരം ∙ ജില്ലയിൽ രണ്ടിടത്തായി നടത്തിയ ലഹരിവേട്ടയിൽ 4 യുവാക്കൾ അറസ്റ്റിൽ. ചെർക്കാപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി കുണിയയിലെ നാസർ (നാച്ചു–20) ആണ് അറസ്റ്റിലായത്. ചെർക്കാപ്പാറ രാരപ്പനടുക്കം കോളനിയിലെ അസ്ഹറുദീ(22)ന്റെ വീട്ടിൽ നിന്നാണു കഞ്ചാവ് പിടികൂടിയത്. അസ്ഹറുദീനെ പൊലീസ്

പെരിയ, നീലേശ്വരം ∙ ജില്ലയിൽ രണ്ടിടത്തായി നടത്തിയ ലഹരിവേട്ടയിൽ 4 യുവാക്കൾ അറസ്റ്റിൽ. ചെർക്കാപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി കുണിയയിലെ നാസർ (നാച്ചു–20) ആണ് അറസ്റ്റിലായത്. ചെർക്കാപ്പാറ രാരപ്പനടുക്കം കോളനിയിലെ അസ്ഹറുദീ(22) ന്റെ വീട്ടിൽ നിന്നാണു കഞ്ചാവ് പിടികൂടിയത്. അസ്ഹറുദീനെ പൊലീസ് തിരയുന്നു. ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ, എസ്ഐ എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
എസ്ഐ കെ.വി.രാജീവൻ, എഎസ്ഐ രാജൻ, എസ്‌സിപിഒ സന്തോഷ്, ഡ്രൈവർ അജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നാണ് 3 യുവാക്കൾ 30 ഗ്രാം ലഹരി വസ്തുവുമായി പിടിയിലായത്. മലപ്പുറം കൊണ്ടോട്ടിയിലെ എൻ.മുഹമ്മദ് അജ്മൽ (26), അരീക്കോട്ടെ എൻ.വി.അൻസിൽ (22), മലപ്പുറത്തെ മുഹമ്മദ് ഫൈജാസ് (22) എന്നിവരാണ് അറസ്റ്റിൽ ആയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, നീലേശ്വരം സിഐ കെ.പി.ശ്രീഹരി, എസ്ഐ കെ.ശ്രീജേഷ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ഗിരീശൻ, കെ.വി.പ്രദീപൻ, കെ.വിനോദ്, പ്രഭേഷ് കുമാർ, അമൽ രാമചന്ദ്രൻ, മനു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.