ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന: മന്ത്രി

Mail This Article
കാസർകോട് ∙ ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് സവിശേഷമായ പരിഗണന നൽകേണ്ടതുണ്ടെന്നും അത് ഉറപ്പാക്കുകയാണ് ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാറിന്റെയും ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ എസ്എൻസിയു വിന്റെയും നവീകരിച്ച കുട്ടികളുടെ വാർഡിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്‌സൻ കെ.വി.സുജാത, കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ.റിജിത് കൃഷ്ണൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ഇ.വി.ചന്ദ്രമോഹനൻ, ജില്ലാ ആശുപത്രി എച്ച്എംസി അംഗങ്ങളായ കെ.രാജ്‌മോഹൻ, പി.പി.രാജു അരയി,
സി.വി.ദാമോദരൻ, രതീഷ് പുതിയപുരയിൽ, പി.പി.രാജാൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.വി.രമേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു