ഒരേയൊരു മനോജ്കുമാർ; അഗ്നിരക്ഷാസേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയത് സംസ്ഥാനത്തു നിന്ന് ഒരാൾ മാത്രം
കാസർകോട് ∙ അഗ്നിരക്ഷാസേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയത് സംസ്ഥാനത്തു നിന്നു ഒരേ ഒരാൾ – ഫയർ ആൻഡ് റസ്ക്യൂ ജില്ലാ ഓഫിസിൽ ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ ചെറുവത്തൂർ അച്ചാംതുരുത്തി ഡ്രീംസിലെ കെ..എ.മനോജ് കുമാർ. സ്തുത്യർഹ സേവനത്തിനു 2016ൽ രാഷ്ട്രപതിയുടെയും 2014ൽ

കാസർകോട് ∙ അഗ്നിരക്ഷാസേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയത് സംസ്ഥാനത്തു നിന്നു ഒരേ ഒരാൾ – ഫയർ ആൻഡ് റസ്ക്യൂ ജില്ലാ ഓഫിസിൽ ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ ചെറുവത്തൂർ അച്ചാംതുരുത്തി ഡ്രീംസിലെ കെ..എ.മനോജ് കുമാർ.
സ്തുത്യർഹ സേവനത്തിനു 2016ൽ രാഷ്ട്രപതിയുടെയും 2014ൽ മുഖ്യമന്ത്രിയുടെയും മെഡൽ നേടിയിരുന്നു. പൊതാവൂർ എയുപി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ കെ.വി.കൃഷ്ണന്റെയും പരേതയായ ചിരുതക്കുഞ്ഞിയുടെയും മകനാണ്. തുരങ്കങ്ങളിലും കിണറ്റിലും പുഴയിലും മണ്ണിനടിയിലും കുടുങ്ങിയ
നൂറുകണക്കിനാളുകളെ അതിസാഹസികമായി രക്ഷപ്പെടുത്തു ന്നതിലും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലും മികവു കാട്ടിയ മനോജ് കുമാറിനു രാജ്യം നൽകിയ അംഗീകാരമായി വിശിഷ്ട സേവാ മെഡൽ. ഭാര്യ: കെ.വി.ബിന്ദു മോൾ (നഴ്സിങ് ഓഫിസർ, കുടുംബാരോഗ്യ കേന്ദ്രം, തുരുത്തി), മക്കൾ: ഋഷികേശ്, ഷാരോൺ.