തൃക്കരിപ്പൂർ ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊളളയടിച്ച ശേഷം ഉപേക്ഷിക്കുകയും പിന്നീട് പണവും സ്വത്തും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് വിശദമായ പരിശോധനയും അന്വേഷണവും നടത്തും. റിമാൻഡിലായ ഓട്ടോറിക്ഷാ ഡ്രൈവർ കോട്ടപ്പാറയിലെ പി.കെ.മുകേഷിനെ പൊലിസ് ഇന്നു കസ്റ്റഡിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊളളയടിച്ച ശേഷം ഉപേക്ഷിക്കുകയും പിന്നീട് പണവും സ്വത്തും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് വിശദമായ പരിശോധനയും അന്വേഷണവും നടത്തും. റിമാൻഡിലായ ഓട്ടോറിക്ഷാ ഡ്രൈവർ കോട്ടപ്പാറയിലെ പി.കെ.മുകേഷിനെ പൊലിസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും.

നീലേശ്വരം തെരു റോഡിലെ കളത്തിൽ ഹൗസിൽ ശൈലേഷി (42) നെയാണ് കഴിഞ്ഞമാസം 26 നു  തട്ടിക്കൊണ്ടു പോയി മർദിച്ചു കവർച്ച നടത്തിയത്. സംഭവത്തിൽ അറസ്റ്റിലായ മുകേഷിനെ വിശദമായി ചോദ്യം ചെയ്താൽ തട്ടിക്കൊണ്ടു പോകൽ സംഭവത്തിനൊപ്പം മറ്റു ചില കേസുകളെക്കുറിച്ചും തുമ്പുണ്ടാക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

ADVERTISEMENT

ശൈലേഷ് ഓടിച്ചു വന്ന കാർ ഉൾപ്പെടെ വിലപിടിപ്പുള്ളവയെല്ലാം കവർച്ച ചെയ്ത ശേഷം ഹണിട്രാപ്പിൽ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും 10 ലക്ഷം രൂപയും കൈവശമുള്ള 32 സെന്റ് ഭൂമിയും ആവശ്യപ്പെടുകയും ചെയ്യുന്നതായി കാണിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർക്ക് ശൈലേഷ് പരാതി നൽകിയതോടെയാണ് അറസ്റ്റും അന്വേഷവും ഉണ്ടായത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ 4 പേരുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ശേഷിക്കുന്ന 3 പേർക്കു വേണ്ടി പൊലിസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.