മേൽപറമ്പ് മീൻ ചന്ത: നവീകരിക്കുമെന്ന് ഉറപ്പ് നൽകി പഞ്ചായത്ത് പ്രസിഡന്റ്

ചെമ്മനാട് ∙ മേൽപറമ്പ് മീൻ ചന്തയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു അടിയന്തര നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ. മെട്രോ മനോരമയിൽ ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച വാർത്ത കണ്ട് പ്രസിഡന്റ് സുഫൈജ അബൂബക്കർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. കാടുപിടിച്ചു

ചെമ്മനാട് ∙ മേൽപറമ്പ് മീൻ ചന്തയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു അടിയന്തര നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ. മെട്രോ മനോരമയിൽ ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച വാർത്ത കണ്ട് പ്രസിഡന്റ് സുഫൈജ അബൂബക്കർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. കാടുപിടിച്ചു കിടക്കുന്ന കിണർ വൃത്തിയാക്കി വെള്ളം ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്.
ഈ കിണർ മാത്രമല്ല പഞ്ചായത്തിലെ എല്ലാ പൊതു കിണറും വൃത്തിയാക്കി സംരക്ഷിക്കും. ഇതിനു 12 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രാത്രിയിലും സുഗമമായ മീൻ വിൽപനയ്ക്കു മീൻചന്ത കെട്ടിടത്തിലും വൈദ്യുതി തൂണിലും 6 ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. മീൻ വിൽപന പകലും രാത്രിയിലും മീൻ ചന്തയിൽ തന്നെ വച്ചു നടത്തണം. പലരും റോഡരികിൽ വിൽപന നടത്തുന്നുണ്ട്.ഇത് പരിസര മലിനീകരണം ഉണ്ടാക്കുന്നുണ്ട്. മീൻ മാർക്കറ്റിനു സമീപം ശുചിമുറി സ്ഥാപിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തി നടപടികൾ ആരംഭിച്ചതായിരുന്നു. സാങ്കേതിക പ്രശ്നം കാരണം അത് നടന്നില്ല.
ഈ പ്രശ്നം പരിഹരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സ്ഥലത്താണ് മീൻ മാർക്കറ്റ് ഉള്ളത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിൽ തന്നെ ശുചിമുറി സൗകര്യം ഒരുക്കും. ഇതിൽ കടമുറികൾ ലേലത്തിൽ എടുത്തവർ കൂടി വൃത്തി പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ പരാതികൾക്ക് ഇട നൽകാതെ പരിസര ശുചിത്വം ഉറപ്പു വരുത്തണമെന്നും അവർ നിർദേശിച്ചു.