കൊല്ലൂരിൽ ഇന്ന് പ്രത്യേക ദുർഗാ പൂജ, രഥോത്സവം നാളെ
മംഗളൂരു ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി രഥോത്സവം നാളെ. ഉത്സവ ആരംഭ ദിനമായ ഇന്നലെ പ്രത്യേക പൂജകൾ നടന്നു. രാവിലെ 9ന് നവരാത്രി നാളുകളിലെ വിശേഷ പൂജയോടനുബന്ധിച്ചുള്ള ക്ഷതരുദ്ര പൂജ നടന്നു. ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 6.15 ന് പ്രത്യേക വിശേഷാൽ നവരാത്രി പൂജ നടന്നു. ആചാരത്തിന്റെ ഭാഗമായി രാത്രി 9ന്

മംഗളൂരു ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി രഥോത്സവം നാളെ. ഉത്സവ ആരംഭ ദിനമായ ഇന്നലെ പ്രത്യേക പൂജകൾ നടന്നു. രാവിലെ 9ന് നവരാത്രി നാളുകളിലെ വിശേഷ പൂജയോടനുബന്ധിച്ചുള്ള ക്ഷതരുദ്ര പൂജ നടന്നു. ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 6.15 ന് പ്രത്യേക വിശേഷാൽ നവരാത്രി പൂജ നടന്നു. ആചാരത്തിന്റെ ഭാഗമായി രാത്രി 9ന് തന്ത്രിമാർ ക്ഷേത്രത്തിന് പുറത്തെ വീഥിയിൽ മൂകാംബിക ദേവീ വിഗ്രഹവുമായി വലം വച്ചു. 8.15ന് നടന്ന ശീവേലി ചടങ്ങുകൾക്ക് ശേഷം ആണ് ദേവി വിഗ്രഹവുമായി തന്ത്രിമാർ വീഥിയിൽ എത്തിയത്.
മൂലം നക്ഷത്ര ദിനമായതിനാൽ പ്രത്യേക രംഗ പൂജയും ഉണ്ടായി. ദുർഗാഷ്ടമി ദിനമായ ഇന്ന് രാവിലെ 3ന് നട തുറക്കും. 9ന് പ്രത്യേക ദുർഗാ പൂജ നടക്കും. രാത്രി ഉത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹം പുറത്ത് കൊണ്ടുവന്ന് വലം വയ്ക്കും. കഴിഞ്ഞ മാസം 26ന് തുടങ്ങിയ ഉത്സവ ചടങ്ങുകൾ 5 വരെ നടക്കും. നാളെ രഥോത്സവ ദിനമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിത്തുടങ്ങി.
മൂകാംബികാ ദേവിയുടെ മുന്നിൽ വച്ച് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ അടുത്ത ദിവസം എത്തും. ഈ ദിവസങ്ങളിൽ നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റവും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. 4ന് 11.30 ന് ചണ്ഡികായാഗം, ഉച്ചയ്ക്ക് 1.05ന് ധനുർലഘനത്തിൽ രഥോത്സവവും വിജയദശമി ദിനമായ 5ന് രാവിലെ വിദ്യാരംഭവും നടക്കും. കോവിഡ് നിബന്ധനകളൊന്നുമില്ലാതെ ആണ് ഈ വർഷം മഹാ നവരാത്രി ഉത്സവം നടക്കുന്നത്.
അതിനായി വലിയ ഒരുക്കങ്ങളാണ് കൊല്ലൂരിൽ തയാറാക്കിയിരിക്കുന്നത്. ഭക്ത ജനങ്ങൾക്കുള്ള ഉച്ച ഭക്ഷണത്തിന് പുറമെ ദർശന സമയത്ത് തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേകം നിരകളിലായി നിന്ന് തൊഴാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്നാന ഘട്ടമായ സൗപർണികയിൽ കുളിക്കാനുള്ള ഭാഗങ്ങൾ സജ്ജീകരിച്ചു. ദിശാ ബോർഡുകളും അപകടം ഒഴിവാക്കുന്നതിനായി പ്രത്യേകം ജീവൻ രക്ഷാ സേനയും തയാറായിട്ടുണ്ട്.