തൃക്കരിപ്പൂർ ∙ ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടക്ടറെ കയ്യേറ്റം ചെയ്തുവെന്നു ആരോപിച്ച് ബസുകൾ സർവീസ് നിർത്തി. ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്നു ആരോപിച്ച് ഡ്രൈവർമാരും രംഗത്തിറങ്ങി. ഗതാഗത നിയമം പാലിച്ചില്ലെന്ന് ആരോപിച്ചാണ് തർക്കവും ഉന്തും തള്ളുമുണ്ടായത്.ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയിൽവേ ഗേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടക്ടറെ കയ്യേറ്റം ചെയ്തുവെന്നു ആരോപിച്ച് ബസുകൾ സർവീസ് നിർത്തി. ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്നു ആരോപിച്ച് ഡ്രൈവർമാരും രംഗത്തിറങ്ങി. ഗതാഗത നിയമം പാലിച്ചില്ലെന്ന് ആരോപിച്ചാണ് തർക്കവും ഉന്തും തള്ളുമുണ്ടായത്.ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്താണ് സംഭവം. തൃക്കരിപ്പൂർ വഴി പയ്യന്നൂർ–ചെറുവത്തൂർ റൂട്ടിലോടുന്ന പിഎൽടി ബസ്സിലെ കണ്ടക്ടർ മാണിയാട്ടെ മഞ്ഞ വീട്ടിൽ മഹേഷിനെ (40) കയ്യേറ്റം ചെയ്തുവെന്നു ആരോപിച്ചാണ് ബസുകൾ ഓട്ടം നിർത്തിയത്.

മുന്നറിയിപ്പില്ലാതെ പൊടുന്നനെ ബസ് സർവീസ് നിർത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പരിഹാര നീക്കങ്ങളുമായി ബന്ധപ്പെട്ടവർ രംഗത്തിറങ്ങിയെങ്കിലും കണ്ടക്ടറെ തല്ലിയവരെ അറസ്റ്റു ചെയ്യാതെ സർവീസ് തുടരില്ലെന്നും അടുത്ത ദിവസവും ഇതു തുടരുമെന്നും ബസ് ജീവനക്കാർ പറഞ്ഞു.അതേ സമയം ഓട്ടോറിക്ഷാ ഡ്രൈവറെ കയ്യേറ്റം ചെയ്തുവെന്നു ആരോപിച്ചു ഡ്രൈവർമാരും രംഗത്തു വന്നു. പ്രതിഷേധിച്ച് ബീരിച്ചേരി സ്റ്റോപ്പിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്കുകയും ചെയ്തു. 

ADVERTISEMENT

കണ്ടക്ടർ മഹേഷിനൊപ്പം ഓട്ടോറിക്ഷാ ഡ്രൈവർ വി.പി.യു.നൗഷാദും (45) തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗേറ്റിനു മുന്നിൽ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത വിധവും മെട്ടമ്മൽ റോഡിലേക്കുള്ള വഴി തടഞ്ഞും ബസ്സ് നിർത്തിയിട്ടത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ വിശദീകരിച്ചു. ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങി അനാവശ്യ കേസെടുത്താൽ ഇതുവഴി ഓട്ടം നടത്തുന്ന ബസ്സുകൾ തടഞ്ഞു വയ്ക്കുന്ന സ്ഥിതിയുണ്ടാകുമെന്നു ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെ മുന്നറിയിപ്പ്.