പൈവളിഗെ ഇനി പുതിയ ‘പൊലീസ് പരിധിയിൽ’
പുതിയ പൊലീസ് സ്റ്റേഷൻ അതിർത്തി നിർണയത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി കാസർകോട് ∙ ജില്ലയിൽ പുതുതായി അനുവദിക്കുന്ന പൈവളിഗെ പൊലീസ് സ്റ്റേഷന്റെ അതിർത്തി നിർണയത്തിനായി ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസിനോടു വിവരങ്ങൾ തേടി. ജില്ലാ പൊലീസ് പരിശോധിച്ചു നൽകുന്ന

പുതിയ പൊലീസ് സ്റ്റേഷൻ അതിർത്തി നിർണയത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി
കാസർകോട് ∙ ജില്ലയിൽ പുതുതായി അനുവദിക്കുന്ന പൈവളിഗെ പൊലീസ് സ്റ്റേഷന്റെ അതിർത്തി നിർണയത്തിനായി ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസിനോടു വിവരങ്ങൾ തേടി. ജില്ലാ പൊലീസ് പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പുതിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തേണ്ട വില്ലേജുകളെക്കുറിച്ച് അന്തിമ തീരുമാനം ആഭ്യന്തര വകുപ്പ് എടുക്കുന്നത്.
കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾ വിഭജിച്ചാണ് ബായിക്കട്ട ആസ്ഥാനമായി പൈവളിഗെ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. സ്റ്റേഷൻ നിർമിക്കാൻ ആവശ്യമായ സ്ഥലം അനുവദിക്കണമെന്ന് ആഭ്യന്തര വകുപ്പ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബായിക്കട്ടയിൽ പൈവളിഗെ വില്ലേജിലെ 493/ബിടി എന്ന സർവേ നമ്പറിലുള്ള 30 സെന്റ് സർക്കാർ സ്ഥലം മഞ്ചേശ്വരം തഹസിൽദാരുടെ നേതൃത്വത്തിൽ കണ്ടെത്തി.
നിർദിഷ്ട സ്ഥലത്തെക്കുറിച്ച് പരിശോധിച്ച് കാസർകോട് ആർഡിഒ കലക്ടർക്കു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം കൈമാറ്റ നടപടികൾ പൂർത്തിയാകും. സ്ഥലം അനുവദിച്ചു കെട്ടിടം നിർമിച്ച് സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങാൻ ഏറെ കാലതാമസം ഉണ്ടാകുമെന്നതിനാൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ സ്റ്റേഷൻ തുടങ്ങാനാണ് ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി ആദ്യം ഒരു കെട്ടിടം കണ്ടെത്തിയിരുന്നുവെങ്കിലും സൗകര്യമില്ലാത്തതിനാൽ മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ കെട്ടിടം വാടകയ്ക്കായി കിട്ടിയാൽ മറ്റു സ്റ്റേഷനുകളിൽ നിന്നു സിവിൽ പൊലീസ് ഓഫിസർമാരെ ഉൾപ്പെടെ നിയമിച്ച് സ്റ്റേഷന്റെ പ്രവർത്തനം ഉടൻ തുടങ്ങാനാണ് ആലോചിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പ്
ഒട്ടേറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൈവളിഗെ പൊലീസ് സ്റ്റേഷനു തുടങ്ങുന്നതിനു സിഗ്നൽ മുഴങ്ങിയത്. മഞ്ചേശ്വരം സ്റ്റേഷനിലെ ഒൻപതും കുമ്പളയിലെ ആറും വില്ലേജുകളും ചേർന്ന് പുതിയ സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുത്താനാണു ശുപാർശ. ഇതേക്കുറിച്ച് അന്തിമ തീരുമാനമായില്ല. വാഹനാപകടങ്ങളും ക്രിമിനലുകളുടെ വിളയാട്ടവും ഏറെയുള്ള മഞ്ചേശ്വരം സ്റ്റേഷനിൽ കേസുകളുടെ എണ്ണം ഏറെയാണ്.
24 വില്ലേജുകളിലായി പരന്നു കിടക്കുന്ന മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ദേശീയ – സംസ്ഥാനപാതകളും കർണാടക അതിർത്തിയുമായി ബന്ധപ്പെടുന്ന ഭാഗവും ഉൾപ്പെടുന്നു. 35 കിലോമീറ്ററാണ് മഞ്ചേശ്വരം സ്റ്റേഷന്റെ ദൂരപരിധി. കർണാടകയുമായി അതിർത്തി പങ്കിടുന്ന 23 റോഡുകളാണ് സ്റ്റേഷൻ പരിധിയിലുള്ളത്. എന്നാൽ ഇവിടങ്ങളിൽ പൊലീസ് ചെക്പോസ്റ്റുകളില്ല. നിലവിൽ രണ്ടിടങ്ങളിൽ മാത്രമാണ് നിരീക്ഷണ ക്യാമറയുള്ളത്.
ദേശീയപാതയിലുൾപ്പെടെ കുറ്റകൃത്യങ്ങൾ നടന്നാൽ ആക്രമികളെ പിടികൂടാൻ സ്വകാര്യ നിരീക്ഷണ ക്യാമറകളെയാണ് പൊലീസ് ആശ്രയിക്കുന്നത്. മാസത്തിൽ ചുരുങ്ങിയത് നൂറിലേറെ കേസുകൾ റജിസ്റ്റർ ചെയ്യുന്നുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകൾ അന്വേഷണ വഴിയിലുമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉടൻ എത്തിപ്പെടുക എന്നത് പൊലീസിനു വലിയ വെല്ലുവിളിയാണ്.
2 റെയിൽവേ ഗേറ്റുകൾ കടന്നു വേണം സ്റ്റേഷനിൽ നിന്നു സംഭവ സ്ഥലത്തേക്കു എത്താൻ എന്നുള്ളതിനാൽ അക്രമികൾക്കു രക്ഷപ്പെടാൻ പ്രയാസമുണ്ടാകുന്നില്ല. ബായിക്കട്ടയിൽ പുതുതായി സ്റ്റേഷൻ തുടങ്ങിയാൽ പൈവളിഗെ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങളുടെയും ഗുണ്ടകളുടെയും വിളയാട്ടം അൽപമെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷ നാട്ടുകാർക്കുണ്ട്.