നീലേശ്വരം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം 35 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 180 പോയിന്റ് നേടി ബേക്കൽ ഉപജില്ല ഒന്നാം സ്ഥാനത്ത്. 166 പോയിന്റുകളോടെ ചെറുവത്തൂർ ഉപജില്ല രണ്ടും 158 പോയിന്റ് നേടിയ കാസർകോട് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ചായ്യോം ജിഎച്ച്എസ്എസിലെ 8 കേന്ദ്രങ്ങളിലായാണ് ആദ്യ ദിനം

നീലേശ്വരം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം 35 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 180 പോയിന്റ് നേടി ബേക്കൽ ഉപജില്ല ഒന്നാം സ്ഥാനത്ത്. 166 പോയിന്റുകളോടെ ചെറുവത്തൂർ ഉപജില്ല രണ്ടും 158 പോയിന്റ് നേടിയ കാസർകോട് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ചായ്യോം ജിഎച്ച്എസ്എസിലെ 8 കേന്ദ്രങ്ങളിലായാണ് ആദ്യ ദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം 35 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 180 പോയിന്റ് നേടി ബേക്കൽ ഉപജില്ല ഒന്നാം സ്ഥാനത്ത്. 166 പോയിന്റുകളോടെ ചെറുവത്തൂർ ഉപജില്ല രണ്ടും 158 പോയിന്റ് നേടിയ കാസർകോട് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ചായ്യോം ജിഎച്ച്എസ്എസിലെ 8 കേന്ദ്രങ്ങളിലായാണ് ആദ്യ ദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം 35 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 180 പോയിന്റ് നേടി ബേക്കൽ ഉപജില്ല ഒന്നാം സ്ഥാനത്ത്. 166 പോയിന്റുകളോടെ ചെറുവത്തൂർ ഉപജില്ല രണ്ടും 158 പോയിന്റ് നേടിയ കാസർകോട് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ചായ്യോം ജിഎച്ച്എസ്എസിലെ 8 കേന്ദ്രങ്ങളിലായാണ് ആദ്യ ദിനം മത്സരങ്ങൾ നടന്നത്. ഇന്നു രാവിലെ 9.30 മുതൽ 7 കേന്ദ്രങ്ങളിലായി 33 ഇനങ്ങളിൽ മത്സരങ്ങൾ തുടരും. ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു വൈകിട്ട് 4്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

ജില്ലാ സ്കൂൾ കലോത്സവ നഗരിയിലെ അനൗൺസർമാരായി ആയിഷ ബിന്ദി അബ്ദു‍ൽഖാദറും ഇ.വി.ദിനേശും.

സംഘാടക സമിതി ചെയർമാൻ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഉച്ചയ്ക്ക് 2.30നു നരിമാളത്തു നിന്ന് ചായ്യോത്ത് ജിഎച്ച്എസിലേക്ക് വർണശബളമായ വിളംബര സാംസ്കാരിക ഘോഷയാത്രയും നടക്കും. നാളെ മുതൽ 2 വരെയാണ് സ്റ്റേജ് ഇന മൽസരങ്ങൾ.  12 വേദികളിലായാണു മത്സരങ്ങൾ നടക്കുക. സമാപന സമ്മേളനം 2നു വൈകിട്ട് 4ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. 

ചായ്യോത്തെ ജില്ലാ സ്കൂൾ കലോത്സവ നഗരിയിലെത്തിയ സിനിമ – സീരിയൽ താരം ഉണ്ണിരാജ് എൻഎസ്എസ് വൊളന്റിയർമാർക്കു ലഭിച്ച ജഴ്സി ഉയർത്തിക്കാട്ടുന്നു.
ADVERTISEMENT

മൈക്ക് പോയിന്റിൽ ദിനേശും ആയിഷയും

ജില്ലാ സ്കൂൾ കലോത്സവ നഗരിയിലെ അനൗൺസ്മെന്റിന്റെ ചുമതല, കന്നഡ ഭാഷ കേട്ടുപഠിച്ച ദിനേശിനും മലേഷ്യയിൽ ജനിച്ചു വളർന്ന ആയിഷയ്ക്കും. ചായ്യോത്ത് ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപകൻ നീലേശ്വരം പേരോലിലെ ഇ.വി.ദിനേശ് ആണ് കന്നഡ അനൗൺസർ. പെവളികെ ജിഎച്ച്എസ്എസ് കയർക്കട്ട, ബേക്കൂർ, കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലായി വർഷങ്ങളോളം ജോലി ചെയ്ത പരിചയമാണ് ദിനേശിനെ കന്നഡ ഭാഷയുമായി അടുപ്പിച്ചത്. ഇന്നലെ കലോത്സവ നഗരിയിൽ കന്നഡ ഭാഷയിൽ അറിയിപ്പു നൽകുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ തന്നെ കേട്ടും പറഞ്ഞും പഠിച്ച കന്നഡ വച്ച് ദിനേശ് കന്നഡ അനൗൺസ്മെന്റിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 

ADVERTISEMENT

മലയാളം, ഇംഗ്ലിഷ് അനൗൺസ്മെന്റുകൾ കൈകാര്യം െചയ്യുന്നത് സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപിക ആയിഷ ബിന്ദി അബ്ദുൽഖാദർ ആണ്. പയ്യന്നൂർ സ്വദേശിനിയായ ഇവർ മലേഷ്യയിലാണ് ജനിച്ചു വളർന്നത്. മലയാളം പഠിച്ചു വളരണമെന്ന നിർബന്ധ ബുദ്ധി കൊണ്ടു മാതാപിതാക്കൾ ഏഴാം വയസിൽ പയ്യന്നൂരിലെ മുത്തശ്ശിക്കൊപ്പം വിട്ടു. മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്റെ സഹപ്രവർത്തകനായിരുന്നു പിതാവ് അബ്ദുൽഖാദർ. പഠനകാലത്ത് സിബിഎസ്ഇ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഭരതനാട്യവും പഠിക്കുന്നുണ്ട്. തളിപ്പറമ്പ് കോ– ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ.സി.ജമാൽ ആണ് ഭർത്താവ്. 

സങ്കടം തീർക്കാൻ ഉണ്ണിരാജിന്റെസന്ദർശനം: മനംനിറഞ്ഞ് മടക്കം

ADVERTISEMENT

സിനിമ, സീരിയൽ തിരക്കുകൾ മൂലം ഇക്കുറി സ്കൂൾ കലോത്സവ പരിശീലകനാകാൻ കഴിയാത്ത സങ്കടം തീർക്കാൻ ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ സന്ദർശകനായി എത്തി സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ.    കലോത്സവ നഗരിയിൽ കാണിയായി എത്തിയ ഉണ്ണിരാജിനെ നിമിഷനേരം കൊണ്ട് ആരാധകർ പൊതിഞ്ഞതോടെ ഇദ്ദേഹം മേളയുടെ ആദ്യദിനത്തിലെ താരവുമായി. പതിറ്റാണ്ടുകളായി ജില്ലാ, സംസ്ഥാന കലോത്സവങ്ങൾക്കു വേണ്ടി മൈം, സ്കിറ്റ് ടീമുകളെ പരിശീലിപ്പിച്ചൊരുക്കുന്ന ഉണ്ണിരാജ് ഏറ്റവും ഒടുവിൽ 2019 ഡിസംബറിൽ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം വരെ സജീവമായിരുന്നു.

കോവിഡ് കാലത്തിനു ശേഷം കലോത്സവങ്ങൾ വീണ്ടും തുടങ്ങുമ്പോഴേക്കും സിനിമ– സീരിയൽ തിരക്കിലായി. ഇക്കുറി പല വിദ്യാലയങ്ങളിലും നിന്ന് പരിശീലകനായി വിളിച്ചെങ്കിലും ഏറ്റെടുക്കാനായില്ല. ഇന്നു ലൊക്കേഷനിലേക്കു മടങ്ങേണ്ടതിനാൽ ആദ്യദിനം തന്നെ കലോത്സവ നഗരി സന്ദർശിച്ച് സങ്കടം തീർത്തു. ഇതിനിടയിൽ നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരുടെ ജഴ്സിയും പ്രകാശനം ചെയ്തു. സെൽഫിയെടുത്തും  കൂടെ കൂടിയവരോട് കുശലം പറഞ്ഞും പരിചയം പുതുക്കിയും മണിക്കൂറുകൾ കലോത്സവ നഗരിയിൽ ചിലവഴിച്ച്, മനം നിറഞ്ഞാണ് ഉണ്ണി മടങ്ങിയത്.

ആദ്യ ഒന്നാം സ്ഥാനം നേടി ഹഫ്സ

കലോത്സവത്തിലെ ആദ്യവിജയി ഹഫ്സ അബ്ദുൽ മജീദ്. മംഗൽപ്പാടി ജിഎച്ച്എസ്എസ് വിദ്യാർഥിനിയായ ഹഫ്സ ഹൈസ്കൂൾ വിഭാഗം ഉർദു ഉപന്യാസ മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ്. 

മത്സരാർഥികളില്ലാതെബാൻഡ് മേളം

ജില്ലാ സ്കൂൾ കലോത്സവത്തിലെ സ്റ്റേജ് ഇതര മത്സരങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന ബാൻഡ് മേളത്തിൽ ഇക്കുറി മത്സരാർഥികളില്ല. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ഒന്നാം വേദിയോടനുബന്ധിച്ചുള്ള ചായ്യോം ജിഎച്ച്എസ്എസ് മൈതാനിയിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. 2 വർഷമായി മുടങ്ങിയ ബാൻഡ് പരിശീലനം പുനരാരംഭിച്ചതായും അടുത്ത വർഷമേ ഇവർ മത്സരത്തിനു സജ്ജരാകൂവെന്നും  ജില്ലാ, സംസ്ഥാന ബാൻഡ് മേളം ചാംപ്യന്മാർ ആയിരുന്ന തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ബാൻഡ് പരിശീലകനും യുപി വിഭാഗം അധ്യാപകനുമായ ടി.എസ്.ജോസ് തയ്യിൽ പറഞ്ഞു.