നീലേശ്വരത്ത് കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
ചോയങ്കോട് (നീലേശ്വരം) ∙ കാസർകോട് കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. ചെങ്കല്ല് കയറ്റിയ ലോറിയും കാറും മഞ്ഞളങ്കാടിനു സമീപമുള്ള വളവിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കരിന്തളം ചിമ്മത്തോട്

ചോയങ്കോട് (നീലേശ്വരം) ∙ കാസർകോട് കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. ചെങ്കല്ല് കയറ്റിയ ലോറിയും കാറും മഞ്ഞളങ്കാടിനു സമീപമുള്ള വളവിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കരിന്തളം ചിമ്മത്തോട് വാച്ചാൽ വിനോദിന്റെയും രമയുടെയും മകൻ ശ്രീരാഗ്(18), കൊന്നക്കാട് സ്വദേശി ഗണേശന്റെയും ഉഷയുടെയും മകൻ അനൂഷ് (31), നീർക്കാനം കൊടക്കൽ വീട് കുഞ്ഞിക്കണ്ണൻ മകൻ കിഷോർ (20) എന്നിവരാണു മരിച്ചത്. മരിച്ച 3 പേരും കെഎസ്ഇബി കരാർ തൊഴിലാളികളാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള മീർകാനം സ്വദേശി അജിത്കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. യാത്രയുടെ തുടക്കത്തിൽ കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്.
ഒരാൾ വഴിയിൽ ഇറങ്ങിയിരുന്നു. അപകടത്തിൽപെട്ടവരെ ആദ്യം നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. കാസർകോട് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ചായ്യോത്ത് ജിഎച്ച്എസ്എസിന് 2 കിലോമീറ്റർ മാത്രം ദൂരത്താണ് അപകടമുണ്ടായത്. കലോത്സവ വേദിയിലുണ്ടായിരുന്ന ആംബുലൻസിലാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്കു മാറ്റിയത്.