‘ഇ–കാലത്തിനൊപ്പം’ പരിപാടി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ∙ സമഗ്ര ശിക്ഷാ കാസർകോട്, പ്രാദേശിക പ്രതിഭ കേന്ദ്രം എന്നിവ ചേർന്നു ‘ഇ–കാലത്തിനൊപ്പം’ പരിപാടി നടത്തി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ കാലത്തിനൊപ്പം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ജില്ലയിൽ 41 പ്രതിഭാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം

കാഞ്ഞങ്ങാട് ∙ സമഗ്ര ശിക്ഷാ കാസർകോട്, പ്രാദേശിക പ്രതിഭ കേന്ദ്രം എന്നിവ ചേർന്നു ‘ഇ–കാലത്തിനൊപ്പം’ പരിപാടി നടത്തി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ കാലത്തിനൊപ്പം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ജില്ലയിൽ 41 പ്രതിഭാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ഹൊസ്ദുർഗ് ബിആർസിക്കു കീഴിലെ അത്തിക്കോത്ത് പ്രതിഭാ കേന്ദ്രത്തിൽ നടന്നു. എസ്എസ്കെ സംസ്ഥാന പ്രോഗ്രാം ഓഫിസർ അമുൽ റോയ് ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഏവരെയും പ്രാപ്തമാക്കുന്ന പരിപാടിയാണ് ഇ–കാലത്തിനൊപ്പം.
പദ്ധതി സംസ്ഥാനതലത്തിൽ ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പദ്ധതിരേഖ ഡിപിസി ഡി.നാരായണ കൈമാറി. വാർഡ് കൗൺസിലർ സൗദാമിനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫിസർ കെ.പി.രഞ്ജിത്ത്, രാജൻ അത്തിക്കോത്ത്, ജെ.ജയറാം, ലതിക, കെ.പി.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ആയിരത്തോളം കുട്ടികൾക്ക് പേപ്പർ ക്രാഫ്റ്റ്, എയറോബിക്സ് എന്നിവയിൽ പരിശീലനം നൽകി. പരിശീലനത്തിന് അധ്യാപകരായ സ്മിത, അനു എന്നിവർ നേതൃത്വം നൽകി.