ഉത്തര മലബാർ നാടൻ പാട്ട് മത്സരം നടത്തി
പുളുവിഞ്ചി ∙ന്യൂ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഉത്തര മലബാർ നാടൻ പാട്ട് മത്സരം (ഗ്രാമോത്സവം) പുളുവിഞ്ചിയിൽ അരങ്ങേറി. സാംസ്കാരിക സമ്മേളനം സിനിമ നടൻ ലോഹിദാക്ഷൻ പെരിങ്ങാനം ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ആർട്ടിസ്റ്റ് ഗോപാലൻ നിലവിളക്ക് കൊളുത്തി.സംഘാടക സമിതി ചെയർമാൻ വേണു പുളുവിഞ്ചി

പുളുവിഞ്ചി ∙ന്യൂ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഉത്തര മലബാർ നാടൻ പാട്ട് മത്സരം (ഗ്രാമോത്സവം) പുളുവിഞ്ചിയിൽ അരങ്ങേറി. സാംസ്കാരിക സമ്മേളനം സിനിമ നടൻ ലോഹിദാക്ഷൻ പെരിങ്ങാനം ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ആർട്ടിസ്റ്റ് ഗോപാലൻ നിലവിളക്ക് കൊളുത്തി.സംഘാടക സമിതി ചെയർമാൻ വേണു പുളുവിഞ്ചി അധ്യക്ഷത വഹിച്ചു.
മലയാളികളിൽ എന്നും ജന്മ നാടിന്റെ ഓർമകൾ ഉണർത്തുന്ന നാടൻപാട്ട് മത്സരത്തിൽ തനത്, കലാഭവൻ മണി, ദൃശ്യാവിഷ്കാരം എന്നീ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടന്നത്. വൈവിധ്യം നിറഞ്ഞ നാടൻ പാട്ടുകളുമായാണ് എല്ലാ ടീമുകളും മത്സര വേദിയിലെത്തിയത്. ആവർത്തന വിരസതയില്ലാഞ്ഞതും നാടൻ പാട്ട് വേദിയെ ശ്രദ്ധേയമായതായി. മരത്തിന്റെയും ഉടുക്കിന്റയുമെല്ലാം താളത്തിൽ അവർ പാടി. ചമയ വൈവിധ്യവും നാടൻ പാട്ട് വേദിയെ ആകർഷകമാക്കി.
മത്സരത്തിൽ കുമറ് ഫോക് ബാൻഡ്, കൊട്ടോടി ഒന്നാം സ്ഥാനം നേടി. ചങ്ങമ്പുഴ കലാ കായിക വേദി, രാവണീശ്വരം, പൊലിക യുവ ക്ലബ്, കളക്കര എന്നിവർ രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് യുവ കവി ബിജു ജോസഫ് ഉപഹാരങ്ങൾ നൽകി. സംഘാടക സമിതി കൺവീനർ ഷാജു വർഗീസ്,പ്രോഗ്രാം കൺവീനർ പി.എം റെജി, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, പഞ്ചായത്തംഗം അശ്വതി അജിത് കുമാർ, പവിത്രൻ.സി നായർ, കെ.എൻ രാജൻ, ബേബി.സി.നായർ, വി.കെ സതീശൻ, വിജയൻ ശങ്കരംപാടി, എന്നിവർ പ്രസംഗിച്ചു