കാസർകോട് ∙ ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും പാടെ അവഗണിച്ചെന്ന് എൻജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷൻ പി.പീതാംബരൻ ആരോപിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ)‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും പാടെ അവഗണിച്ചെന്ന് എൻജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷൻ പി.പീതാംബരൻ ആരോപിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ)‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിച്ചിരിക്കുന്നു.

ഏറെ പ്രതീക്ഷയോടെ ബജറ്റിനെ കണ്ടിരുന്ന ജീവനക്കാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സർക്കാർ ജീവനക്കാർ അനുഭവിച്ചു വന്നിരുന്ന ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ നിർത്തലാക്കി. 2021മുതൽ ലഭിക്കേണ്ട 11 % ക്ഷാമബത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ജീവനക്കാർ കരുതിയത്.ഫെറ്റോ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് മുത്തുകൃഷ്ണൻ, ആര്യ, ജയലക്ഷ്മി, എം.ഗംഗാധര, പ്രദീപ്‌, കെ.രഞ്ജിത്ത്, സി.വിജയൻ, കരുണാകര രവീന്ദ്രൻ കൊട്ടോടി, വി.കെ.സന്തോഷ്, ശിവ നായക് തുടങ്ങിയവർ നേതൃത്വം നൽകി