കാസർകോട് ∙ തലശ്ശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പരിമിതികൾ മറി കടന്ന് ജില്ലയിലെ കലാലയങ്ങൾ കാഴ്ചവച്ചത് മികച്ച പ്രകടനം. 135 പോയിന്റുമായി പടന്നക്കാട് നെഹ്റു കോളജാണ് ജില്ലയിൽ‌ ഒന്നാമതെത്തിയത്. 128 പോയിന്റുമായി കാസർകോട് ഗവ.കോളജ് രണ്ടാം സ്ഥാനം നേടി. വിദ്യാനഗറിലുള്ള ക‌ണ്ണൂർ

കാസർകോട് ∙ തലശ്ശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പരിമിതികൾ മറി കടന്ന് ജില്ലയിലെ കലാലയങ്ങൾ കാഴ്ചവച്ചത് മികച്ച പ്രകടനം. 135 പോയിന്റുമായി പടന്നക്കാട് നെഹ്റു കോളജാണ് ജില്ലയിൽ‌ ഒന്നാമതെത്തിയത്. 128 പോയിന്റുമായി കാസർകോട് ഗവ.കോളജ് രണ്ടാം സ്ഥാനം നേടി. വിദ്യാനഗറിലുള്ള ക‌ണ്ണൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ തലശ്ശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പരിമിതികൾ മറി കടന്ന് ജില്ലയിലെ കലാലയങ്ങൾ കാഴ്ചവച്ചത് മികച്ച പ്രകടനം. 135 പോയിന്റുമായി പടന്നക്കാട് നെഹ്റു കോളജാണ് ജില്ലയിൽ‌ ഒന്നാമതെത്തിയത്. 128 പോയിന്റുമായി കാസർകോട് ഗവ.കോളജ് രണ്ടാം സ്ഥാനം നേടി. വിദ്യാനഗറിലുള്ള ക‌ണ്ണൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ തലശ്ശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പരിമിതികൾ മറി കടന്ന് ജില്ലയിലെ കലാലയങ്ങൾ കാഴ്ചവച്ചത് മികച്ച പ്രകടനം. 135 പോയിന്റുമായി പടന്നക്കാട് നെഹ്റു കോളജാണ് ജില്ലയിൽ‌ ഒന്നാമതെത്തിയത്. 128 പോയിന്റുമായി കാസർകോട് ഗവ.കോളജ് രണ്ടാം സ്ഥാനം നേടി. വിദ്യാനഗറിലുള്ള ക‌ണ്ണൂർ സർവകലാശാലാ ക്യാംപസ് 74 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒരു കോളജിന് 73 ഇനങ്ങളിൽ പങ്കെടുക്കാനായിരുന്നു ഇത്തവണ അനുമതി. കഴിഞ്ഞ കലോത്സവത്തിൽ 60 ഇനങ്ങളിൽ ഒരു കോളജിനു പങ്കെടുക്കാനായിരുന്നു അനുമതി.

നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ പടന്നക്കാട് സി.കെ.നായർ ആർട്സ് ആൻഡ് മാനേജ്മെന്റ് ടീം.

പടന്നക്കാട് നെഹ്റു കോളജ് (4ാം സ്ഥാനം, ജില്ലയിൽ ഒന്നാമത്)

ADVERTISEMENT

കഴിഞ്ഞ വർഷം കാസർകോട് നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മൂന്നാം സ്ഥാനമായിരുന്നു നെഹ്റു കോളജിന്. അത് ഇത്തവണ നാലാം സ്ഥാനത്തേക്ക് പോയെങ്കിലും കലാ മികവിൽ ജില്ലയിലെ കലാലയങ്ങളിൽ ഒന്നാം സ്ഥാനം ഈ കോളജിനു തന്നെ. 73 ഇനങ്ങളിലാണ് നെഹ്റു കോളജ് ഇത്തവണ കലോത്സവത്തിനെത്തിയത്. ഇതിൽ പുരക്കളി, ഇംഗ്ലിഷ് നാടകം, വയലിൻ(ഈസ്റ്റേൺ), വയലിൻ(വെസ്റ്റേൺ),ഓട്ടംതുള്ളൽ, സിനിമ നിരൂപണം മലയാളം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. ഹിന്ദി നാടകം, പരിചമുട്ടുകളി എന്നിവയിൽ രണ്ടാം സ്ഥാനവും സംഘനൃത്തത്തിൽ ആൺ/പെൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനത്തിൽ ഒട്ടേറെ വിജയങ്ങളും സ്വന്തമാക്കി. 200-ൽ പരം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി കലോത്സവത്തിൽ പങ്കെടുത്തു.

തെരുവു നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ കാസർകോട് ഗവൺമെന്റ് കോളജ് ടീം.

കാസർകോട് ഗവ.കോളജ് (6ാം സ്ഥാനം, ജില്ലയിൽ രണ്ടാം സ്ഥാനം)

കാസർകോട് ഗവ.കോളജിന് 128 പോയിന്റോടെ 6 ാം സ്ഥാനമാണ്. കഴിഞ്ഞ തവണ കാസർകോട് ഗവ.കോളജ് ആയിരുന്നു സർവകലാശാല കലോത്സവത്തിനു ആതിഥ്യം നൽകിയത്. അന്ന് 165 പോയിന്റോടെ 5 ാം സ്ഥാനം നേടിയിരുന്നു. 71 ഇനങ്ങളിലായി 121 പേർ പങ്കെടുത്തു. തെരുവു നാടകം, കന്നഡ നാടകം, കവിതാലാപനം കന്നഡ, മിമിക്രി, ഗസൽ, ജാസ്, ചെറുകഥ രചന മലയാളം, വിക്കിപീഡിയ ഹിന്ദി എന്നിവയിലാണ് 1 ാം സ്ഥാനം നേടിയത്. 7 വർഷത്തിനു ശേഷമാണു കന്നഡ നാടകത്തിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. തബല, അക്രിലിക് പെയിന്റിങ്, ചെറുകഥ രചന അറബിക്, ഇംഗ്ലിഷ് പ്രസംഗം, മെഹന്ദി ഡിസൈൻ എന്നീ ഇനങ്ങളിൽ 2 ാം സ്ഥാനവുമുണ്ട്.

കന്നഡ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ കാസർകോട് ഗവൺമെന്റ് കോളജ് ടീം.

ക‌ണ്ണൂർ യൂണിവേഴ്സിറ്റി കാസർകോട് ക്യാംപസ്, വിദ്യാനഗർ (10ാംസ്ഥാനം, ജില്ലയിൽ മൂന്നാം സ്ഥാനം)

ADVERTISEMENT

കലോത്സവത്തിൽ 74 പോയിന്റുമായി 10ാം സ്ഥാനത്താണ് വിദ്യാ നഗറിലെ സർവകലാശാലാ ക്യാംപസ്. ചെറുകഥ അറബിക്, കന്നഡ, പ്രസംഗം കന്നഡ, പ്രബന്ധ രചന മലയാളം, കവിതാരചന കന്നഡ, എന്നീ ഇനങ്ങളിലാണ് 1ാം സ്ഥാനം. സിനിമാ നിരൂപണം മലയാളം, പ്രബന്ധ രചന ഇംഗ്ലിഷ്, ഭരതനാട്യം എന്നിവയിൽ 2 ാം സ്ഥാനവും കവിതാലാപനം ഇംഗ്ലിഷ്, കന്നഡ, വിക്കി ആർട്ടിക്കിൾ കന്നഡ, പ്രബന്ധ രചന കന്നഡ, ഷോർട്ട് ഫിലിം എന്നിവയിൽ 3 ാം സ്ഥാനവും നേടിയാണ് 10 ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ തവണ 51 പോയിന്റ് ആയിരുന്നു.

പടന്നക്കാട് സി.കെ.നായർ കോളജ്

പടന്നക്കാട് സി.കെ.നായർ ആർട്സ് ആൻഡ് മാനേജ്മെന്റ് കോളജ് ആകെ 30 പോയിന്റ് നേടി. ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 30 ഇനങ്ങളിലും 21 ഓൺ സ്റ്റേജ് ഇനങ്ങളിലും പങ്കെടുത്തു. ഓൺ സ്റ്റേജ് മത്സരത്തിൽ 10 എണ്ണം ഗ്രൂപ്പ് ഇനങ്ങളും ശേഷിക്കുന്നവ വ്യക്തിഗത മത്സരങ്ങളുമായിരുന്നു. 72 ടീമുകൾ മത്സരിച്ച നാടൻ പാട്ട് മത്സരത്തിൽ കോളജിലെ ശിവാനിയും സംഘവും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മദ്ദളത്തിൽ ഇതേ കോളജിലെ വിദ്യാർഥി കെ.വി.അഭിറാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ആകെ 110 വിദ്യാർഥികൾ പങ്കെടുത്തു.

രാജപുരം സെന്റ് പയസ് ടെൻത് കോളജ്

ADVERTISEMENT

‌വിവിധ മത്സരങ്ങളിലായി രാജപുരം സെന്റ് പയസ് ടെൻത് കോളജ് 29 പോയിന്റ് നേടി. കളിമൺ പ്രതിമ നിർമാണത്തിൽ ഒന്നാം സ്ഥാനവും തബലയിൽ 3ാം സ്ഥാനവും കോളജിലെ പി.വി.അവിനാശ് നേടി. കർണാടിക് സംഗീതം ഒന്നാം സ്ഥാനം, ലളിത സംഗീതം 3ാം സ്ഥാനം എന്നിവ എ.രാം പ്രസാദിനാണ്. ഹിന്ദി സിനിമ നിരൂപണത്തിൽ 2ാം സ്ഥാനം ഹാലിമ സിയയ്ക്കാണ്.

എളേരിത്തട്ട് ഗവ.കോളജ്

കലോത്സവത്തിൽ എളേരിത്തട്ട് ഗവ.കോളജിന്റെ നേട്ടം 22 പോയിന്റാണ്. മെഹന്തി ഡിസൈനിൽ കെ.എൻ.ഷിംന, എ.ചാരുത എന്നിവരും ഹിന്ദി ചെറുകഥാ മത്സരത്തിൽ അ ഞ്ജന രാജനും ഒന്നാം സ്ഥാനം നേടി. കാരിക്കേച്ചർ മത്സരത്തിൽ കോളജിലെ ശ്രേയ ജയൻ രണ്ടാം സ്ഥാനം നേടി.

മഞ്ചേശ്വരം ഗോപിന്ദ പൈ ഗവ. കോളജ്

ആകെ 16 പോയിന്റാണ് മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് കലോത്സവത്തിലെ നേട്ടം. യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം മഞ്ചേശ്വരം കോളജിലെ ആകാശ്, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘം നേടി.പരിചമുട്ടിന് മുന്നാം സ്ഥാനവും, കന്നഡ പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നാടൻ പാട്ടിന് എ.ഗ്രേഡും കരസ്ഥമാക്കി.

ഡോ.അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജ് പെരിയ
ആകെ 7 പോയിന്റ് നേടി. യക്ഷഗാനം, സംഘനൃത്തം രണ്ടാം സ്ഥാനം, രംഗോലി–മൂന്നാം സ്ഥാനം എന്നിങ്ങനെയാണ് കോളജിന്റെ നേട്ടം.

എസ്എൻ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പെരിയ
ആകെ 4 പോയിന്റ് നേടി. ഹിന്ദി ചെറുകഥയിൽ മുഷ്കാൻ ശിവാരെ മൂന്നാം സ്ഥാനവും മദ്ദളത്തിൽ ദേവനന്ദൻ രണ്ടാം സ്ഥാനവും നേടി.

ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്

കഴിഞ്ഞ കലോത്സവത്തിലും ഇക്കുറിയും 4 പോയിന്റാണ് ഉദുമ ഗവ.കോളജ് നേടിയത്. കന്നഡ നാടകം രണ്ടാം സ്ഥാനം, സിനിമാ നിരൂപണം 3 ാം സ്ഥാനം (കെ.ടി.ജിഷ്ണു) എന്നിങ്ങനെയാണ് 2 തവണയും പോയിന്റ് നേടിക്കൊടുത്തത്. ഇത്തവണ 38 ഇനങ്ങളിലായി 41 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്
ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ 24 മത്സരങ്ങളിലാണ് കോളജ് പങ്കെടുത്തത്. ഇതിൽ നാടൻപാട്ട്, സംഘഗാനം, സംഘനൃത്തം എന്നിവയ്ക്ക് ഗ്രേഡ് നേടി.

സെന്റ് മേരീസ് കോളജ് ബേള
കലോത്സവത്തിൽ കന്നഡ പ്രസംഗത്തിൽ മൂന്നാം സ്ഥാനം നേടിയതു കോളജിലെ ബി.സി.രമ്യശ്രീയാണ്.

ബജ മോഡൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
കന്നഡ പദ്യം ചൊല്ലലിൽ ബജ മോഡൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എസ്. സീതാലക്ഷ്മി എ ഗ്രേഡ് നേടി.