തച്ചങ്ങാട്∙ ആടിയും പാടിയും ചിരിച്ചും കരഞ്ഞുമെത്തിയ കുരുന്നുകൾക്ക് വിദ്യാലയങ്ങളിൽ ഉജ്വല വരവേൽപ്. കൈനിറയെ സമ്മാനങ്ങളും മധുരവും നൽകിയാണ് ജില്ലയിലെ വിദ്യാലയങ്ങൾ കുരുന്നുകളുടെ പ്രവേശനോത്സവം വർണാഭമാക്കിയത്. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിൽ വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

തച്ചങ്ങാട്∙ ആടിയും പാടിയും ചിരിച്ചും കരഞ്ഞുമെത്തിയ കുരുന്നുകൾക്ക് വിദ്യാലയങ്ങളിൽ ഉജ്വല വരവേൽപ്. കൈനിറയെ സമ്മാനങ്ങളും മധുരവും നൽകിയാണ് ജില്ലയിലെ വിദ്യാലയങ്ങൾ കുരുന്നുകളുടെ പ്രവേശനോത്സവം വർണാഭമാക്കിയത്. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിൽ വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തച്ചങ്ങാട്∙ ആടിയും പാടിയും ചിരിച്ചും കരഞ്ഞുമെത്തിയ കുരുന്നുകൾക്ക് വിദ്യാലയങ്ങളിൽ ഉജ്വല വരവേൽപ്. കൈനിറയെ സമ്മാനങ്ങളും മധുരവും നൽകിയാണ് ജില്ലയിലെ വിദ്യാലയങ്ങൾ കുരുന്നുകളുടെ പ്രവേശനോത്സവം വർണാഭമാക്കിയത്. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിൽ വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തച്ചങ്ങാട്∙ ആടിയും പാടിയും ചിരിച്ചും കരഞ്ഞുമെത്തിയ കുരുന്നുകൾക്ക് വിദ്യാലയങ്ങളിൽ ഉജ്വല വരവേൽപ്. കൈനിറയെ സമ്മാനങ്ങളും മധുരവും നൽകിയാണ് ജില്ലയിലെ വിദ്യാലയങ്ങൾ കുരുന്നുകളുടെ പ്രവേശനോത്സവം വർണാഭമാക്കിയത്. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിൽ വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അക്ഷരലോകത്തേക്ക് പുതിയതായി എത്തിയ കുരുന്നുകളെ വാരിപ്പുണർന്നും താലോലിച്ചുമാണ് മന്ത്രി വരവേറ്റത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികൾക്ക് അക്ഷര തൊപ്പികളും അക്ഷര കാർഡുകളും നൽകി. പുതുതായി സ്‌കൂളിലെത്തിയ 57 വിദ്യാർഥികൾ അവരുടെ പേരുകൾ നൽകിയ വൃക്ഷത്തൈകൾ സ്‌കൂൾ അങ്കണത്തിൽ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ ‘പഠിച്ചു തുടങ്ങാം വൃക്ഷത്തൈ നട്ട്’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.

പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ വൃക്ഷത്തെ നട്ട് നിർവഹിക്കുന്നു.

ജില്ലയിൽ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. 5 വരെ വിവിധ സ്‌കൂളുകളിൽ പുതുതായി ചേർന്ന വിദ്യാർഥികൾ വൃക്ഷത്തൈ നടും. 5ന് ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പദ്ധതി സമാപിക്കും. ഉദ്ഘാടനചടങ്ങുകൾക്ക് മുന്നേ വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, സിനിമ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ പങ്കാളിയായി.

കാസർകോട് അടുക്കത്തുബയൽ ഗവ. യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം.
ADVERTISEMENT

കുട്ടികൾ ഫല വൃക്ഷതൈകൾ നൽകി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സമഗ്ര ശിക്ഷാ കേരളം നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല ഇന്നോവേറ്റീവ് അവാർഡ് സ്വീകരണവും സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 1997-98 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ ഉപഹാരം വിതരണം ചെയ്തു. പള്ളിക്കര പഞ്ചായത്തിന്റ നേതൃത്വത്തിൽ പുതിയതായി വിദ്യാലയത്തിലെത്തിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്കൂൾ പ്രവേശനോത്സവ ദിവസത്തിൽ പൊയിനാച്ചി ഭാരത് യുപി സ്കൂളിലെത്തിയ കുട്ടി വീട്ടിലേക്കു പോകണമെന്നു വാശിപിടിച്ചു കരയുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.ഗീത, പള്ളിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.മണികണ്ഠൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് ബി.സുരേന്ദ്രൻ, ജില്ല ഡയറ്റ് പ്രിൻസിപ്പൽ കെ.രഘുറാം ഭട്ട്, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ വി.എസ്.ബാബുരാജ്, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ കെ.ശങ്കരൻ, പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊടിപ്പള്ളം, എസ്എംസി ചെയർമാൻ അബ്ദുല്ല മൗവ്വൽ, എംപിടിഎ പ്രസിഡന്റ് ഖദീജ മുനീർ, സീനിയർ അസിസ്റ്റന്റ് പ്രഭാവതി പെരുമ്പന്തട്ട, സ്റ്റാഫ് സെക്രട്ടറി മനോജ് പിലിക്കോട്, വികസന സമിതി ചെയർമാൻ വി.വി.കുമാരൻ, പ്രധാനാധ്യാപകൻ കെ.പി.ഷൗക്കമാൻ എന്നിവർ പ്രസംഗിച്ചു.

ഉദുമ ഗവ.എൽപി സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ.

താരങ്ങളായി 4 ജോഡി ഇരട്ടകൾ

പാലക്കുന്ന് ∙ അംബിക ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന പ്രവേശനോത്സവ നാളിൽ നവാഗതരായി എത്തിയത് 4 ജോഡി ഇരട്ടകൾ. ജയൻ-ദിവ്യ, ഷാജി-രേഷ്മ, ശശിധരൻ-രമ്യ, സാജർ-സ്നേഹമോൾ ദമ്പതിമാരുടെ ഇരട്ട കുട്ടികളായ ധ്യാൻ-ധ്യാൻവി, സാൻവിക- സാത്‌വിക, ആരവ്-അരുഷ്, അസർ-അയാൻ എന്നീ കുട്ടികളാണ് കെജി ക്ലാസിൽ പ്രവേശനം നേടിയത്. പ്രവേശനോത്സവ ചടങ്ങിൽ ഇവരെ സ്റ്റേജിൽ വിളിച്ച് പരിചയപ്പെടുത്തി. രാവിലെ ബാൻഡ് മേള സമേതം ടൗണിൽ ഘോഷയാത്ര നടത്തിയ ശേഷം പുതുതായി പ്രവേശനം നേടിയ കുരുന്നുകളുടെ വിവിധ പരിപാടികളുമുണ്ടായി.

ബേഡഡുക്ക ചേരിപ്പാടി ഗവ.എൽ.പി.സ്കൂളിലെ പ്രവേശനോത്സവം.
ADVERTISEMENT

അലങ്കരിച്ച് സ്കൂളുകൾ, മധുരം നൽകി കുട്ടികൾക്കു സ്വീകരണം

മഞ്ചേശ്വരം∙  ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മഞ്ചേശ്വരം ഗവ.വെൽഫെയർ ലോവർ പ്രൈമറി സ്‌കൂളിൽ എ.കെ.എം.അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മോന്തെരോ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഷമീന,  ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്‌മാൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷംഷീന, എസ്എസ്കെ കാസർകോട് ഡിപിഒ ഡി.നാരായണ, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ്, സ്ഥിരസമിതി അധ്യക്ഷരായ   സുപ്രിയ ഷേണായി, യാദവ് ബഡാജെ, മഞ്ചേശ്വരം എഇഒ വി.ദിനേശ, ബിപിസി മഞ്ചേശ്വരം ബിആർസി പി.വിജയ കുമാർ, മഞ്ചേശ്വരം സിഐ കെ.സന്തോഷ്കുമാർ, മഞ്ചേശ്വരം പഞ്ചായത്ത് അംഗം രാജേഷ്, ബിആർസി മഞ്ചേശ്വരം ട്രെയിനർ ജോയ്, എം.ജയന്ത, സീന മറിയം, യു.പുരുഷോത്തം ദാസ്, പ്രധാനാധ്യാപകൻ എ.സുകേഷ്, സോണിയ ജ്യോതി എന്നിവർ പ്രസംഗിച്ചു.

പൊയിനാച്ചി∙ ഭാരത് യുപി സ്കൂളിലെ  പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ഹരീശ്ചന്ദ്രൻ അരമങ്ങാനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പിൽ എൻ.ബാലചന്ദ്രൻ, നല്ല പാഠം കോഓ‍ർഡിനേറ്റർമാരായ പി.പി.സതി, എം.രജിത, എൻ.മോഹനൻ, ബാലകൃഷ്ണൻ കയിലാംകൊളി, സന്ദീപ് മുനിക്കൽ എന്നിവർ പ്രസംഗിച്ചു.

കാസർകോട് ∙ ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നഗരപ്രദക്ഷിണത്തോടെ നടത്തി. നഗരസഭാംഗം ശാരദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.രമേശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജേഷ് ചന്ദ്ര, പ്രധാനാധ്യാപകൻ വിനീത് വിൻസന്റ്, വെങ്കട്രമണ ഹൊള്ള, പ്രേംജിത്, ദിനേശ് ബംബ്രാണ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് പുസ്തകവും പേനയും വിതരണം ചെയ്തു.

ADVERTISEMENT

കാസർകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവവും സ്കൂൾ പ്രവേശന കവാടം ഉദ്ഘാടനവും നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്‌, സിയാന ഹനീഫ്, ആർ.റീത്ത, കെ.രജനി, അംഗം എ.രഞ്ജിത, നഗരസഭാ സെക്രട്ടറി എൻ.സുരേഷ് കുമാർ, ഡിഇഒ കെ.നന്ദികേശൻ, കാഞ്ഞങ്ങാട് ഡിഇഒ സുരേഷ്, മുനിസിപ്പൽ എൻജിനീയർ എൻ.ഡി.ദിലീഷ്, അസിസ്റ്റന്റ് എൻജിനീയർ ടി.പി.ജോമോൻ, പിടിഎ പ്രസിഡന്റ് സി.എം.എ.ജലീൽ, മദർ പിടിഎ പ്രസിഡന്റ് നിഷാന, ഒഎസ്എ പ്രസിഡന്റ് എൻ.എ.അബ്ദുൽ ഖാദർ, സ്കൂൾ പ്രിൻസിപ്പൽ കെ.സി.മുഹമ്മദ് കുഞ്ഞി, ഗീത ജി. തോപ്പിൽ, സ്കൂൾ പ്രധാനാധ്യാപിക എ.ഉഷ, സ്റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

പാലക്കുന്ന് ∙ കരിപ്പോടി എഎൽപി സ്കൂളിൽ പ്രവേശനോത്സവം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കസ്തൂരി ബാലൻ, പ്രധാനാധ്യാപിക പി.ആശ, രഞ്ജിത്ത്, എസ്ആർജി കൺവീനർ സലീം, മാനേജർ ശശി കട്ടയിൽ, സി.കെ.ശശി ആറാട്ടുകടവ്, കെ.വി.സുരേഷ്, എംപിടിഎ പ്രസിഡന്റ് എം.വി.ശ്രീകല, രാധിക ശശിധരൻ, സഞ്ജിത്ത്, രാഗേഷ്, ചന്ദ്രൻ കടമ്പഞ്ചാൽ, സീനിയർ അസിസ്റ്റന്റ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക്  ബാഗ് അടക്കം വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ സ്റ്റേജ് കർട്ടൻ സ്പോൺസർ ചെയ്തു.

ഉദുമ∙ ജിഎൽപി സ്‌കൂളിൽ റിട്ട. പ്രധാനാധ്യാപിക എൻ യശോദ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ അജിത്‌ സി കളനാട്‌ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കും പഞ്ചായത്ത് അംഗം വി.കെ.അശോകൻ ഉപഹാരങ്ങൾ നൽകി. പി.വി സുകുമാരൻ, രാധാകൃഷ്‌ണൻ മൂലവയൽ, എം.കരുണാകരൻ, വി.വി.രവീന്ദ്രൻ, കെ.പി.സുഹറ, കെ.ഫാത്തിമ, എം.കെ.റഹ്‌മത്ത്‌  പ്രധാനാധ്യാപകൻ സി.കുമാരൻ, പി.വി.സുധീഷ്‌ എന്നിവർ പ്രസംഗിച്ചു.

മധുർ∙പട്ട്‍ല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ  ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബിർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  എച്ച്.കെ.അബ്ദുൽറഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നസീറ മജീദ്, എംഎംസി ചെയർമാൻ സിദ്ദിഖ് കൊളമാജെ, പി.എ.അബ്ദുൽ കരീം, അസ്‍ലാം പട്ട്‍ല, എം.രുഗ്മിണി, യു.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

ബദിയടുക്ക ∙ വിദ്യാഗിരി എസ്എബിഎംപിയുപി സ്കൂൾ കെട്ടിടവും പ്രവേശനോത്സവവും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത അധ്യക്ഷത വഹിച്ചു. കുമ്പടാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, ഡിഡിഇ സി.കെ.വാസു, എഇഒ എം.ശശിധർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജ എൻ.ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജയന്തി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ റഷീദ, വിദ്യാകിരണം കോഓർഡിനേറ്റർ പി.ദിലീപ് കുമാർ, എസ്ഐ കെ.പി.വിനോദ് കുമാർ, ബിപിസി ജെ.ജയറാം, പഞ്ചായത്ത് അംഗം ശുഭലത റൈ, പ്രധാനാധ്യാപിക എ.ലളിതാംബിക, മാഹിൻ കേളോട്ട്, കെ.ജഗന്നാഥഷെട്ടി, ബി.സുധാകരൻ, നാരായണ നീർച്ചാൽ, അൻവർ ഓസോൺ, ഹരീഷ് നാരംപാടി, ഹരിപ്രസാദ്, മൊയ്തീൻ കുഞ്ഞി, വൽസല, ഉമേശ് റൈ, കെ.ബിജിത അനിത എന്നിവർ പ്രസംഗിച്ചു.

ബേഡഡുക്ക ∙  ചേരിപ്പാടി ഗവ.എൽ.പി.സ്കൂളിൽ പ്രവേശനോത്സവത്തിൽ നവാഗതരെ വരവേറ്റു റാലി സംഘടിപ്പിച്ചു. പ്രവേശനോത്സവം ബേഡഡുക്ക പഞ്ചായത്തംഗം കെ.രഘുനാഥ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ.അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് റസീന ഒലിയന്റകത്ത്, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ പാണ്ടിക്കാട്, മദർ പിടിഎ പ്രസിഡന്റ് സുനിത അമ്പിലാടി, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് നേര, ദിവാകരൻ മൊട്ടമ്മൽ, പൂർവവിദ്യാർഥി പ്രതിനിധി വിനു വേളാഴി, അധ്യാപകരായ ദിവ്യപ്രഭ, ജയപ്രകാശിനി, കെ.കാർത്യായനി, പത്മകുമാർ എന്നിവർ പ്രസംഗിച്ചു

കുണ്ടംകുഴി∙കാസർകോട് ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സി.എച്ച്‌.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.അശോക റിപ്പോർട്ട് അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പൂർവവിദ്യാർഥി കൂട്ടായ്മകളായ കൂട്ടം, ലൗ ഹാൻഡ്സ് പ്രവാസി കൂട്ടായ്മ എന്നിവയുടെ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബേഡകം പഞ്ചായത്ത്  സ്ഥിരസമിതി അധ്യക്ഷൻ ടി.വരദരാജ്, കാസർകോട് എഇഒ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി ഡോ.വിനോദ് കുമാർ പെരുമ്പള, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ടി.പ്രകാശൻ, പഞ്ചായത്തംഗം ടി.പി.ഗോപാലൻ, പ്രിൻസിപ്പൽ കെ.രത്നാകരൻ, പിടിഎ പ്രസിഡന്റ് എം.മാധവൻ, എസ്എംസി ചെയർമാൻ പി.കെ.ഗോപാലൻ, മദർ പിടിഎ  പ്രസിഡന്റ് പ്രസീത ശശി, സീനിയർ അസിസ്റ്റന്റ് ഹാഷിം, പി.കെ മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് പായം എന്നിവർ പ്രസംഗിച്ചു.