മന്നൻപുറത്തുകാവ് കലശോത്സവം: മീൻകോവയും കള്ളും സമർപ്പിച്ചു
നീലേശ്വരം ∙ മന്നൻപുറത്തുകാവ് കലശോത്സവത്തിന്റെ ഭാഗമായി ആചാരപ്പെരുമയിൽ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നു മീൻകോവയും ചാത്തമത്ത് നെടുംകൈ തറവാട്ടിൽ നിന്നു കലശ കുംഭത്തിലേക്കുള്ള കള്ളും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആചാരസ്ഥാനികരുടെയും ഭാരവാഹികൾ, വാല്യക്കാർ, ഭക്തർ എന്നിവരുടെയും അകമ്പടിയിൽ

നീലേശ്വരം ∙ മന്നൻപുറത്തുകാവ് കലശോത്സവത്തിന്റെ ഭാഗമായി ആചാരപ്പെരുമയിൽ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നു മീൻകോവയും ചാത്തമത്ത് നെടുംകൈ തറവാട്ടിൽ നിന്നു കലശ കുംഭത്തിലേക്കുള്ള കള്ളും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആചാരസ്ഥാനികരുടെയും ഭാരവാഹികൾ, വാല്യക്കാർ, ഭക്തർ എന്നിവരുടെയും അകമ്പടിയിൽ ആർപ്പുവിളികളോടെയാണ് മീൻകോവ ക്ഷേത്രത്തിലെത്തിച്ചത്.
വ്രതധാരികളായവരാണ് മീൻ പിടിച്ച് കോവ കെട്ടുന്നത്. സവിശേഷമായ മീൻകോവ അവകാശികൾക്കു പങ്കുവെക്കുകയും പൂജയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ക്ഷേത്രപാലകനീശ്വരന്റെ കളരിയായ തെക്കേ കളരിയുടെ കലശ കുംഭത്തിലേക്കാണ് അവകാശികളായ ചാത്തമത്ത്നിടുംകൈ തറവാട്ടിൽ നിന്നു കള്ള് കൊണ്ടുപോയത്. പൂത്താക്കൽ ചടങ്ങിനെത്തുന്നവർക്ക് ഇവിടെ പൂക്കാർ കഞ്ഞിയും വിളമ്പാറുണ്ട്. കലശ ദിവസം രാവിലെയാണ് നിടുംകൈ തറവാട്ടിൽ നിന്ന് തെക്കേ കളരിയിലേക്ക് 5 വാല്യക്കാർ തലയിലേന്തി കള്ള് കൊണ്ടുപോകുന്നത്. പിന്നീട് തെക്കേ കളരിയൽ നിന്ന് ഇത് കാവിലെത്തിക്കും.