നീലേശ്വരം ∙ ജില്ലയിലെ ഹൗസ്ബോട്ട് സർവീസ് കേന്ദ്രമായ കോട്ടപ്പുറം കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന 23 ഹൗസ്ബോട്ടുകൾക്കു ലൈസൻസ് ഇല്ല. ഇവയോടു സർവീസ് നിർത്താൻ കലക്ടർ കെ.ഇമ്പശേഖർ നിർദേശിച്ചു. ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടപ്പുറത്തു നടന്ന കായൽ ടൂറിസം സുരക്ഷാ അവലോകന യോഗത്തിലാണു നിർദേശം. കലക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ ജില്ലയിലെ ഹൗസ്ബോട്ട് സർവീസ് കേന്ദ്രമായ കോട്ടപ്പുറം കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന 23 ഹൗസ്ബോട്ടുകൾക്കു ലൈസൻസ് ഇല്ല. ഇവയോടു സർവീസ് നിർത്താൻ കലക്ടർ കെ.ഇമ്പശേഖർ നിർദേശിച്ചു. ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടപ്പുറത്തു നടന്ന കായൽ ടൂറിസം സുരക്ഷാ അവലോകന യോഗത്തിലാണു നിർദേശം. കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഹൗസ്ബോട്ട് ഉടമകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണു യോഗം സംഘടിപ്പിച്ചത്. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കാണു ജില്ലാ ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയെന്നും നിയമം ലംഘിക്കുന്ന ഹൗസ്ബോട്ടുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളുണ്ടാകുമെന്നും കലക്ടർ മുന്നറിയിപ്പു നൽകി. നിലവിൽ ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ ലൈസൻസ് കിട്ടുന്നതു വരെ സർവീസ് നടത്തരുതെന്നും നിർദേശം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 

ലൈസൻസുള്ള 12 ബോട്ടുകളിൽ സർക്കാർ നിർദേശിച്ചതിൽ കൂടുതൽ യാത്രക്കാരെ കയറ്റരുതെന്നും നിർദേശമുണ്ട്. എഡിഎം നവീൻ ബാബു, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കണ്ണൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രദീഷ് നായർ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, ഫയർ സ്റ്റേഷൻ ഓഫിസർ എ.വി.പവിത്രൻ, ഉൾനാടൻ ജലഗതാഗത വകുപ്പ് അസി.എൻജിനിയർ കെ.വി.സുധാകരൻ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓഫിസർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, നഗരസഭ കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അരിഞ്ചിറ, ജില്ലാ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവദാസ് കീനേരി, സെക്രട്ടറി ആർ.കെ.കമ്മത്ത്, ഹസാഡ് അനലിസ്റ്റ് പ്രേം.ജി.പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.