ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിക്കാൻ ഡിജി ബ്രിഗേഡർമാർ എത്തും
തൃക്കരിപ്പൂർ ∙ സേവനങ്ങൾ ഡിജിറ്റൽ മാർഗത്തിൽ സ്വീകരിക്കുന്നതിന് സാധാരണക്കാരെ സജ്ജമാക്കാൻ ഡിജി ബ്രിഗേഡർമാരെത്തുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരത സമിതി, തൃക്കരിപ്പൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സന്നദ്ധ അധ്യാപകർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം നടക്കാവ്

തൃക്കരിപ്പൂർ ∙ സേവനങ്ങൾ ഡിജിറ്റൽ മാർഗത്തിൽ സ്വീകരിക്കുന്നതിന് സാധാരണക്കാരെ സജ്ജമാക്കാൻ ഡിജി ബ്രിഗേഡർമാരെത്തുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരത സമിതി, തൃക്കരിപ്പൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സന്നദ്ധ അധ്യാപകർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം നടക്കാവ് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തുടങ്ങി.സാധാരണക്കാരായ ജനങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 10 പേർക്ക് ഒരു പരിശീലക എന്ന കണക്കിലാണ് ഗ്രാമങ്ങൾ തോറും ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിക്കാൻ ഡിജി ബ്രിഗേഡർമാർ എത്തുക.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷംസുദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോഓർഡിനേറ്റർ കെ.ശങ്കരൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എ.കെ.ഹാഷിം, പഞ്ചായത്ത് അംഗങ്ങളായ എം.രജീഷ് ബാബു, കെ.വി.രാധ, ഫായിസ് ബീരിച്ചേരി, ഇ.ശശിധരൻ, സീത ഗണേഷ്, ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.രാഘവൻ, ജില്ലാ പഞ്ചായത്ത് കോഓർഡിനേറ്റർ പി.രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം.വൽസൻ, പരിശീലകരായ എം.സുധ, കെ.വി.രമ്യ, പി.എം.അനിൽകുമാർ, കെ.വി.മനോജ് എന്നിവർ പ്രസംഗിച്ചു.