നാടുവിറപ്പിച്ച് പോത്ത്; തളച്ചത് 5 മണിക്കൂറിനു ശേഷം
കാഞ്ഞങ്ങാട്∙ അറവു ശാലയിലേക്കു കൊണ്ടു വന്ന പോത്ത് വിരണ്ടോടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം വിരണ്ടോടിയ പോത്തിനെ തളച്ചു. മാണിക്കോത്തെ അറവുശാലയിലേക്കു കൊണ്ടു വന്ന പോത്ത് ആണ് കയറു പൊട്ടിച്ച് വിരണ്ട് ഓടിയത്. മാണിക്കോത്ത് നിന്നു ഓടിയ പോത്ത് അടോട്ട് വിഷ്ണുമംഗലം വഴി മൂലക്കണ്ടത്ത് എത്തി.

കാഞ്ഞങ്ങാട്∙ അറവു ശാലയിലേക്കു കൊണ്ടു വന്ന പോത്ത് വിരണ്ടോടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം വിരണ്ടോടിയ പോത്തിനെ തളച്ചു. മാണിക്കോത്തെ അറവുശാലയിലേക്കു കൊണ്ടു വന്ന പോത്ത് ആണ് കയറു പൊട്ടിച്ച് വിരണ്ട് ഓടിയത്. മാണിക്കോത്ത് നിന്നു ഓടിയ പോത്ത് അടോട്ട് വിഷ്ണുമംഗലം വഴി മൂലക്കണ്ടത്ത് എത്തി. കെ.സരോജിനിയുടെ വീട്ടുപറമ്പിൽ എത്തിയാണ് പോത്ത് നിന്നത്. പോത്തിനെ കണ്ട വീട്ടുകാർ ആദ്യം ഭയന്നു. പിന്നീട് വീടിന് അകത്തു കയറിയ ശേഷം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ റെസ്ക്യു ടീമും സ്ഥലത്തെത്തി.
നാട്ടുകാരും പോത്തിന്റെ ഉടമകളും ചേർന്നു പോത്തിനെ തളയ്ക്കാൻ ഏറെ നേരം പരിശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. പിടികൂടാനുള്ള ശ്രമത്തിനിടെ ഒരാൾ കിണറ്റിലേക്ക് വീണെങ്കിലും വലയിൽ വീണതിനാൽ രക്ഷപ്പെട്ടു. മറ്റൊരാൾ മരത്തിൽ കയറിയതിനാൽ പോത്തിന്റെ കുത്തിൽ നിന്നു രക്ഷപ്പെട്ടു. അക്രമകാരിയായ പോത്ത് മതിൽ കുത്തി പൊളിച്ചു. വാഴയും തെങ്ങിൻ തൈകളും നശിപ്പിച്ചു. വൈകിട്ട് 3ന് മണ്ണുമാന്തി കൊണ്ടു വന്നു പോത്തിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി. 3.40ന് പോത്തിനെ തളച്ചു. ബൈജു, കെ.വി.വിജേഷ്, സജിത്ത്, കെ.സുനിൽ, ആർ.ബൈജു എന്നിവർ ചേർന്നാണ് പോത്തിനെ തളച്ചത്. നീണ്ട 5 മണിക്കൂറോളമാണ് പോത്ത് നാടിനെ വിറപ്പിച്ചത്. സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.