കാസർകോട് ∙ ശക്തമായ മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മുതൽ 4 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ചില പുഴകളിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നു. ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലകളിൽ വ്യാപകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ശക്തമായ മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മുതൽ 4 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ചില പുഴകളിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നു.

ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നെട്ടണിഗെ വില്ലേജിൽ കനത്ത മഴയിൽ തോട്ടിൽ ഒഴുക്കിൽപെട്ട് ബെള്ളൂർ പാമ്പുടാ ഹൗസിൽ സോമാവതി മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. 

ADVERTISEMENT

മലയോര മേഖലകളിൽ ‌ശക്തമായ മഴയും കാറ്റും 

കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം ചുഴുപ്പിൽ സി.നാരായണന്റെ വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്ന നിലയിൽ.

വെള്ളരിക്കുണ്ട് താലൂക്കിലെ തായന്നൂർ വില്ലേജിൽ ഇന്നലെ പുലർച്ചെ ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ പുലർച്ചെ 5 മണിയോടെ വീശിയ ചുഴലിക്കാറ്റിൽ എണ്ണപ്പാറ പാത്തിക്കര, മോതിരക്കാട് എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണു മോതിരക്കാട് രണ്ടും പാത്തിക്കര ഒന്നും വൈദ്യുത തൂണുകൾ തകർന്നു. പാത്തിക്കര പ്രദേശത്തു വ്യാപകമായ കൃഷി നാശമുണ്ടായി.

ADVERTISEMENT

കർഷകരായ വിനീത നാരായണൻ, കെ.അശോകൻ, ജോയി മാത്യു, ത്രേസ്യാമ്മ മാത്യു, കെ.തമ്പാൻ നായർ, കെ.പൂമണി, പി.വി.ചാത്തു, കെ.വി.സ്കറിയ, ഫിലിപ് കോയിപ്പുറം, കെ.കുഞ്ഞമ്പു എന്നിവരുടെ വാഴ, തെങ്ങ്, കമുക്, റബർ, ജാതിക്ക മരം, തേക്ക് എന്നിവ നശിച്ചു. പാത്തിക്കരയിലെ ജോയി പ്രാലടിയുടെ 100 റബർ, 10 തെങ്ങ്, 25 കുമക്, തേക്ക്, പ്ലാവ് കൃഷികൾ കാറ്റിൽ നശിച്ചു. വീടുകൾക്കും നാശനഷ്‍ടമുണ്ടായി.

ബന്തടുക്ക ∙ കനത്ത മഴയിൽ മലയോര ഗ്രാമങ്ങളിൽ വൻ നാശനഷ്ടം. കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം ചുഴുപ്പിൽ സി.നാരായണന്റെ വീടിനു മുകളിൽ മരം വീണു മേൽക്കൂര പൂർണമായി തകർന്നു.കരിവേടകം ബണ്ടംകൈ പട്ടർ മൂലയിൽ കെ.ദാമോദരന്റെ വീട്ടുമുറ്റത്തെ തെങ്ങ് നിലം പൊത്തുകയും വീടിന്റെ മുറ്റം മഴയിൽ തകരുകയും ചെയ്തു.

ADVERTISEMENT

കൊന്നക്കാട് ∙ ശക്തമായ മഴയിൽ തോടുകളും പുഴകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. ഇന്നലെ രാവിലെയോടെ കൊന്നക്കാട് പെയ്ത മഴയിൽ വട്ടക്കയം പ്രദേശത്തെ മഞ്ഞക്കുഴക്കുന്നേൽ ബേബിയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. ഈ ഭാഗത്തെ വൈദ്യുതലൈനുകളും തകർന്നു. ചിറ്റാരിക്കാൽ മേഖലയിലും പലയിടത്തും വൈദ്യുതി മുടക്കമുണ്ടായി. കൊന്നക്കാട് – വെള്ളരിക്കുണ്ട് റോഡിൽ ഇന്നലെ രാവിലെ 2 മണിക്കൂറോളം ഗതാഗത തടസമുണ്ടായി. മാലോം മേഖലയിൽ ഇടവിട്ടു ശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴ തുടർന്നാൽ വള്ളികൊച്ചി മേഖലയിലെ കലുങ്ക് വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.