കാസർകോട്∙ കേരഫെഡിന്റെ നേതൃത്വത്തിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ ജില്ലയിലെ പ്രാദേശിക വിപണിയിൽ പച്ചത്തേങ്ങയ്ക്കു വില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ 20 മുതൽ 22 വരെയുണ്ടായ വില 26 രൂപയായി ഉയർന്നു. നാളികേരം സംഭരണ കേന്ദ്രങ്ങളിൽ നൽകുന്നതിന് കർഷകർ തയാറെടുപ്പ് തുടങ്ങിയതോടെ കാസർകോട്ടെ വിപണിയിൽ പച്ചത്തേങ്ങയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ കേരഫെഡിന്റെ നേതൃത്വത്തിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ  ജില്ലയിലെ പ്രാദേശിക വിപണിയിൽ പച്ചത്തേങ്ങയ്ക്കു വില ഉയർന്നു.  കഴിഞ്ഞ ആഴ്ചയിൽ 20 മുതൽ 22 വരെയുണ്ടായ വില 26 രൂപയായി ഉയർന്നു. നാളികേരം സംഭരണ കേന്ദ്രങ്ങളിൽ നൽകുന്നതിന് കർഷകർ തയാറെടുപ്പ് തുടങ്ങിയതോടെ കാസർകോട്ടെ വിപണിയിൽ പച്ചത്തേങ്ങയുടെ വരവ് കുറഞ്ഞു തുടങ്ങി. ഇതോടെ വെളിച്ചണ്ണ കമ്പനികൾ തേങ്ങവില വർധിപ്പിക്കുന്നതിന് നിർബന്ധിതരായത്. ഓണ വിപണി ലക്ഷ്യമിട്ട് വെളിച്ചെണ്ണ കമ്പനികൾ ഉൽപാദനം വർധിപ്പിച്ച ഘട്ടത്തിലാണ് കാസർകോട് സംഭരണവും തുടങ്ങിയത്. വിദ്യാനഗർ കെസിഎംപി.സൊസൈറ്റിയിലുള്ള കേന്ദ്രത്തിൽ  സംഭരണം തുടങ്ങി 3 ദിവസം മാത്രമായി  അഞ്ചര ലക്ഷത്തോളം രൂപയുടെ 16 ടൺ  തേങ്ങയാണ് സംഭരിച്ചത്. 

പൊതിച്ച നാളികേരത്തിന് കിലോയ്ക്ക് 34 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ മൂന്ന് മണിവരെയാണ് പച്ചത്തേങ്ങ സംഭരിക്കുക. കാസർകോട് മഞ്ചേശ്വരം ബ്ലോക്കിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരാണ് വിദ്യാനഗറിലുള്ള സംഭരണ കേന്ദ്രത്തിൽ എത്തുന്നത്.കൃഷി ഭവനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് തേങ്ങ സംഭരിക്കുന്നത്. സംഭരിക്കുന്ന തേങ്ങയുടെ വില കർഷകർക്ക് കേരഫെഡ് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും. ജില്ലയിൽ കൂടുതൽ സഹകരണ സംഘങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നതിന് സൗകര്യമൊരുക്കിയാൽ ഏറെ ആശ്വാസമാകുമെന്നതോടൊപ്പം  പൊതു വിപണിയിൽ വില ഉയരുമെന്നാണ് കർഷകർ പറയുന്നത്.

ADVERTISEMENT

തെങ്ങ് ഒന്നിന് ഒരു വർഷത്തിൽ 70 തേങ്ങ എന്ന കണക്കിലാണ് കർഷകർക്ക് കൃഷി ഭവനുകളിൽ നിന്ന് സംഭരണത്തിന് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ ഇതിന്റെ ഇരട്ടിയോളമാണ് പല തെങ്ങുകളുടെയും ഉൽപാദനമെന്നാണ് കർഷകർ പറയുന്നത്. ഒരു വർഷത്തെ ആകെ ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് മാത്രമേ ഒരു തവണ നൽകാൻ കഴിയുന്നുള്ളൂ. കാസർകോട് സംഭരണം തുടങ്ങുമെന്ന പ്രതീക്ഷയിൽ പറിച്ചെടുത്ത തേങ്ങ സൂക്ഷിച്ച് വച്ചവർക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. ബാക്കി വരുന്ന തേങ്ങ പൊതു വിപണിയിൽ വില കുറച്ച് നൽകേണ്ടിവരുന്നുമെന്ന ആശങ്കയാണു കർഷകർക്കുള്ളത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.