കാഞ്ഞങ്ങാട്∙ ദേശീയ വികാരം ഉള്ളവര്‍ ഖാദിവസ്ത്രം ധരിക്കണമെന്നും പരിസ്ഥിതിക്ക് ഇണങ്ങിയ വസ്ത്രമാണ് ഖാദി എന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, പയ്യന്നൂർ ഖാദി കേന്ദ്രം, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് എന്നിവയുടെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ ദേശീയ വികാരം ഉള്ളവര്‍ ഖാദിവസ്ത്രം ധരിക്കണമെന്നും പരിസ്ഥിതിക്ക് ഇണങ്ങിയ വസ്ത്രമാണ് ഖാദി എന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, പയ്യന്നൂർ ഖാദി കേന്ദ്രം, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് എന്നിവയുടെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നവീകരണത്തിലൂടെ ഖാദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ആണ് സർക്കാർ ശ്രമിക്കുന്നത്.

വ്യാജ ഖാദി ഇറങ്ങുന്നതാണ് ഖാദി മേഖല നേരിടുന്ന പ്രധാന പ്രശ്നം. അംഗീകൃത ഖാദി ഷോറൂമുകളിൽ നിന്നു തന്നെ ഖാദി വസ്ത്രങ്ങൾ വാങ്ങണം. ഖാദി വസ്ത്രങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാനും നടപടിയുണ്ടാകും. കേരള ഖാദി സ്പൈസ് എന്ന പേരിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ വിപണനവും ബോർഡ് ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബിൽ ടെക് അബ്ദുല്ല ആദ്യ വിൽപന നടത്തി.

ADVERTISEMENT

എം.കെ.വിനോദ് കുമാർ ആദ്യ വിൽപന സ്വീകരിച്ചു. നഗരസഭ കൗൺസിലർ പി.ശോഭ സമ്മാനക്കൂപ്പൺ വിതരണം ചെയ്തു.  നഗരസഭ കൗൺസിലർമാരായ വി.വി.രമേശൻ, കെ.കെ.ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, പി.അപ്പുക്കുട്ടൻ, രാഹുൽ നിലാങ്കര, ഖാദി ബോർഡ് ഡയറക്ടർ ടി.സി.മാധവൻ നമ്പൂതിരി, പയ്യന്നൂർ ഫാർക്ക സംഘം സെക്രട്ടറി പി.കെ.സന്തോഷ് കുമാർ, കെ.ഭാനു പ്രകാശ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി.രാജേഷ്, ജില്ലാ പ്രോജക്ട് ഓഫിസർ എം.ആയിഷ  പ്രസംഗിച്ചു. 

മേളയിൽ 30% റിബേറ്റ് ലഭിക്കും. സിൽക് സാരികൾ, കോട്ടൺ സാരികൾ, പാന്റ്സ് പീസുകൾ, ഡിസൈൻ വസ്തുക്കൾ, ചുരിദാർ ടോപ്, കുഞ്ഞു ഉടുപ്പുകൾ, വിവാഹ വസ്ത്രങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ട്, മെത്തകൾ, ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉൽപന്നങ്ങളായ തേൻ, എള്ളെണ്ണ, സോപ്പ്, സോപ്പ് പൊടി എന്നിവ മേളയിൽ ലഭിക്കും.