വിളവെടുപ്പിനൊരുങ്ങി ചെണ്ടുമല്ലികൾ
നീലേശ്വരം ∙ ഓണവിപണിയിലേക്കു കാർഷിക കോളജിലെ വിദ്യാർഥികൾ നട്ടുവളർത്തി വിരിയിച്ചെടുത്ത ചെണ്ടുമല്ലികൾ വിളവെടുപ്പിനൊരുങ്ങി. പടന്നക്കാട് കാർഷിക കോളജിലെ വിദ്യാർഥി യൂണിയൻ സമത്വ പുതുതായി രൂപീകരിച്ച സംരംഭകത്വ വികസന ക്ലബിലെ വിദ്യാർഥികളാണു ചെണ്ടുമല്ലി കൃഷി ചെയ്തത്. കഴിഞ്ഞ ജൂൺ 16നു കോളജ് ഡീൻ ഡോ.ടി.സജിതാറാണി

നീലേശ്വരം ∙ ഓണവിപണിയിലേക്കു കാർഷിക കോളജിലെ വിദ്യാർഥികൾ നട്ടുവളർത്തി വിരിയിച്ചെടുത്ത ചെണ്ടുമല്ലികൾ വിളവെടുപ്പിനൊരുങ്ങി. പടന്നക്കാട് കാർഷിക കോളജിലെ വിദ്യാർഥി യൂണിയൻ സമത്വ പുതുതായി രൂപീകരിച്ച സംരംഭകത്വ വികസന ക്ലബിലെ വിദ്യാർഥികളാണു ചെണ്ടുമല്ലി കൃഷി ചെയ്തത്. കഴിഞ്ഞ ജൂൺ 16നു കോളജ് ഡീൻ ഡോ.ടി.സജിതാറാണി ചെണ്ടുമല്ലി തൈകൾ നട്ടാണു കൃഷി ഉദ്ഘാടനം ചെയ്തത്.
6 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി ചെയ്തത്. വിദ്യാർഥികളിലെ നൈപുണ്യ വികസനവും സ്വയം തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടാണു സംരംഭകത്വ വികസന ക്ലബ് പ്രവർത്തിക്കുന്നതെന്നു ക്ലബ് സെക്രട്ടറി സി.അഭിജിത്ത് പറഞ്ഞു. പൂക്കൾ ആവശ്യമുള്ളവർ 7012500672 എന്ന നമ്പറിൽ ബന്ധപ്പെടണം.