കാസർകോട് ഗവ.കോളജിൽ മുള്ളിലം ചെടി നഴ്സറി
വിദ്യാനഗർ ∙ കാസർകോട് ഗവ.കോളജിൽ ബോട്ടണി വിഭാഗം വിദ്യാർഥികൾ മുള്ളിലം ചെടികളുടെ നഴ്സറിയൊരുക്കി. തൈകളുടെ വിതരണോദ്ഘാടനം കോളജ് പ്രിൻസിപ്പൽ വി.എസ്.അനിൽകുമാർ മുൻ പ്രിൻസിപ്പൽ വി.ഗോപിനാഥനു നൽകി നിർവഹിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരിയുടെ സംരക്ഷണത്തിനായാണ് മുള്ളിലം നഴ്സറി

വിദ്യാനഗർ ∙ കാസർകോട് ഗവ.കോളജിൽ ബോട്ടണി വിഭാഗം വിദ്യാർഥികൾ മുള്ളിലം ചെടികളുടെ നഴ്സറിയൊരുക്കി. തൈകളുടെ വിതരണോദ്ഘാടനം കോളജ് പ്രിൻസിപ്പൽ വി.എസ്.അനിൽകുമാർ മുൻ പ്രിൻസിപ്പൽ വി.ഗോപിനാഥനു നൽകി നിർവഹിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരിയുടെ സംരക്ഷണത്തിനായാണ് മുള്ളിലം നഴ്സറി തയാറാക്കിയത്. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2ൽ പെടുന്നതുമായ ബുദ്ധമയൂരിയുടെ ലാർവ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് മുള്ളിലം എന്ന ചെടിയെ മാത്രമാണ്.
കാസർകോട് ഗവ.കോളജിലെ ബോട്ടണി വിഭാഗം, ജൈവ വൈവിധ്യ ക്ലബ്, ഭൂമിത്രസേന ക്ലബ്, നേച്ചർ ക്ലബ് എന്നിവ ചേർന്നാണ് നഴ്സറിയൊരുക്കിയത്. ബോട്ടണി വിഭാഗം മേധാവി ഇ.ജെ.ജോസ്കുട്ടി, അധ്യാപകരായ പി.ബിജു, എ.ഷഹനാസ്, സി.എച്ച്.ശ്വേത, ജീവനക്കാരായ കെ.ചന്ദ്രൻ, കെ.വി.രാജീവൻ, നബീസ എന്നിവർ പങ്കെടുത്തു. ചിത്രശലഭ ഉദ്യാനത്തിനായി മുള്ളിലം തൈകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ 8301831529.