3600 കുടുംബങ്ങൾക്ക് കംപോസ്റ്റ് യൂണിറ്റ് നൽകി തൃക്കരിപ്പൂർ പഞ്ചായത്ത്
തൃക്കരിപ്പൂർ∙ പതിനായിരം കുടുംബങ്ങളിൽ മൂന്നിലൊന്നു കുടുംബങ്ങൾക്കും ഉറവിട ജൈവമാലിന്യ സംസ്കരണത്തിനായി കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം ചെയ്തതിന്റെ മികവുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. 21 വാർഡുകളിൽ പത്തായിരം വീടുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 3600 കുടുംബങ്ങൾക്ക് കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം

തൃക്കരിപ്പൂർ∙ പതിനായിരം കുടുംബങ്ങളിൽ മൂന്നിലൊന്നു കുടുംബങ്ങൾക്കും ഉറവിട ജൈവമാലിന്യ സംസ്കരണത്തിനായി കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം ചെയ്തതിന്റെ മികവുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. 21 വാർഡുകളിൽ പത്തായിരം വീടുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 3600 കുടുംബങ്ങൾക്ക് കംപോസ്റ്റിങ് യൂണിറ്റുകൾ വിതരണം നടത്തി. മുൻവർഷങ്ങളിൽ 1800 എണ്ണവും ഈ വർഷം 1600 എണ്ണവും ഉൾപ്പെടെ ആകെ 3400 റിങ് കപോംസ്റ്റ് യൂണിറ്റുകളും 210 ബൊക്കാഷി ബക്കറ്റ് യൂണിറ്റുകളുമാണ് ഇതുവരെ നൽകിയത്. 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട 1600 ഗാർഹിക റിങ് കംപോസ്റ്റ് യൂണിറ്റുകളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു.
ശേഷിക്കുന്ന കുടുംബങ്ങൾക്ക് വരും വർഷങ്ങളിൽ ഇവ നൽകുമെന്നു ബാവ വിശദീകരിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു 20 ലക്ഷവും കേന്ദ്ര ധനകാര്യ കമ്മിഷൻ പ്രത്യേക ഉദേശ ഗ്രാന്റിൽ നിന്നു 18 ലക്ഷവും ഗുണഭോക്തൃ വിഹിതമായി 6 ലക്ഷവും ഉൾപ്പെടെ 44 ലക്ഷം രൂപയാണ് ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതികൾക്കായി ഈ വർഷം പഞ്ചായത്ത് വകയിരുത്തിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, സ്ഥിരം സമിതി അധ്യക്ഷ എം.സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്.നജീബ്, പഞ്ചായത്ത് അംഗങ്ങളായ എം.ഷൈമ, ഇ.ശശിധരൻ, എം.അബ്ദുൽ ഷുക്കൂർ, സത്താർ വടക്കുമ്പാട്, യു.പി.ഫായിസ്, കെ.എം.ഫരീദ ബീവി, ആർപി പി.വി.ദേവരാജൻ, വിഇഒ എസ്.കെ.പ്രസൂൺ, ഹരിത കർമസേനാ അംഗങ്ങളായ രാജശ്രീ, യമുന, എം.ആശ, ടി.സി.റഷീദ എന്നിവർ പ്രസംഗിച്ചു.