ഓണം കഴിഞ്ഞതോടെ സപ്ലൈകോ ഔട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ല
കാസർകോട് ∙ ഓണം കഴിഞ്ഞതോടെ സപ്ലൈകോ ഔട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ല. സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളിൽ പകുതിയിലേറെയും തീർന്നിരിക്കുകയാണ്. അരി, പഞ്ചസാര എന്നിവ ഇല്ലാതെയായിട്ട് ആഴ്ചകളായി. പയർ, മല്ലി, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയും ഭൂരിഭാഗം സ്ഥലത്തും തീർന്നു. ഓണക്കാലത്ത് എത്തിച്ചതിൽ

കാസർകോട് ∙ ഓണം കഴിഞ്ഞതോടെ സപ്ലൈകോ ഔട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ല. സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളിൽ പകുതിയിലേറെയും തീർന്നിരിക്കുകയാണ്. അരി, പഞ്ചസാര എന്നിവ ഇല്ലാതെയായിട്ട് ആഴ്ചകളായി. പയർ, മല്ലി, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയും ഭൂരിഭാഗം സ്ഥലത്തും തീർന്നു. ഓണക്കാലത്ത് എത്തിച്ചതിൽ ബാക്കിയുള്ളതു കുറച്ചു സ്ഥലങ്ങളിലുണ്ടെങ്കിലും അതു തീർന്നു കഴിഞ്ഞാൽ എത്തിക്കാനുള്ള സ്റ്റോക്ക് ഗോഡൗണിലും ഇല്ലെന്നാണു വിവരം.
മട്ട, കുറുവ, ജയ, പച്ചരി എന്നിങ്ങനെ നാലുതരം അരിയാണു സപ്ലൈകോ സബ്സിഡി നിരക്കിൽ വിൽപന നടത്തുന്നത്. ഇതിൽ ഒന്നുപോലും ഇല്ലാത്ത സ്ഥിതിയാണ്. പൊതുവിപണിയേക്കാൾ നല്ല വിലക്കുറവുള്ളതിനാൽ അരി, പഞ്ചസാര എന്നിവയ്ക്കാണു കൂടുതൽ പേരും സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ തുടങ്ങിയവയെ ആശ്രയിക്കുന്നത്. ഓണം കഴിഞ്ഞതോടെ ഉപഭോക്താക്കൾ വെറുംകയ്യോടെ മടങ്ങേണ്ട സ്ഥിതിയാണ്.
സാധനങ്ങൾ എപ്പോൾ എത്തുമെന്ന കാര്യത്തിലും അധികൃതർ കൃത്യമായ സൂചന നൽകുന്നില്ല. ഓണത്തിനു മുൻപും ഇതേ രീതിയിൽ സാധനങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതു ചർച്ചയായപ്പോൾ ഓണത്തിനു ദിവസങ്ങൾക്കു മുൻപാണു സാധനങ്ങളെത്തിച്ചത്. ഇവ ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നു. സപ്ലൈകോ ഔട്‍ലെറ്റുകൾ കാലിയായതോടെ പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാണു സാധാരണക്കാർ. വിലക്കയറ്റത്തിന്റെ നാളുകളിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local