ഓൺലൈനിൽ സ്കൂട്ടർ വാങ്ങാൻ ശ്രമിച്ച കുടുംബത്തിന് നഷ്ടമായത് 36500 രൂപ! സംഭവിച്ചതെന്ത്?
കോട്ടിക്കുളം∙ ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു. ഓൺലൈനിൽ സ്കൂട്ടർ വാങ്ങാൻ പോയ ഗൃഹനാഥന്റെ കുടുംബത്തിൽ നിന്നു നഷ്ടമായത് 36500 രൂപ. സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകി. കോട്ടിക്കുളത്തെ ഗൃഹനാഥന്റെ മകൻ, ഭാര്യ എന്നിവരുടെ അക്കൗണ്ടുകളിലെ പണമാണ് കിഷൻലാൽ, ബരുൺ കുമാർ എന്നിവരുടെ

കോട്ടിക്കുളം∙ ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു. ഓൺലൈനിൽ സ്കൂട്ടർ വാങ്ങാൻ പോയ ഗൃഹനാഥന്റെ കുടുംബത്തിൽ നിന്നു നഷ്ടമായത് 36500 രൂപ. സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകി. കോട്ടിക്കുളത്തെ ഗൃഹനാഥന്റെ മകൻ, ഭാര്യ എന്നിവരുടെ അക്കൗണ്ടുകളിലെ പണമാണ് കിഷൻലാൽ, ബരുൺ കുമാർ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് നൽകിയത്. 4 ഇടപാടുകളിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്രയും തുക തട്ടിപ്പുകാർ കൈവശപ്പെടുത്തിയത്.
തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാംപിലെ ഉദ്യോഗസ്ഥൻ വടക്കേ ഇന്ത്യയിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്നും ഇയാളുടെ 2020 മോഡൽ സ്കൂട്ടർ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പരസ്യം കണ്ടാണ് ഇവർ ബന്ധപ്പെടുന്നത്. വാഹനത്തിന് 35,000 രൂപ വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ചു. വാഹനം വീട്ടിലെത്തിക്കുമ്പോൾ പണം എന്നതായിരുന്നു വ്യവസ്ഥ. ശനിയാഴ്ച രാത്രി തട്ടിപ്പ് സംഘം വിളിച്ച് പാഴ്സൽ തുകയായി 500 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു.
മണിക്കൂറുകൾക്ക് ശേഷം വാഹനവുമായി എത്തിയെന്നും രേഖകൾ ശരിയാക്കാനാണെന്ന് പറഞ്ഞ് മൂന്ന് പ്രാവശ്യം കൂടി പണം ആവശ്യപ്പെടുകയും ഇവർ അയക്കുകയും ചെയ്തു. പറഞ്ഞ വിലയിലധികം തുക അക്കൗണ്ടുകളിലെത്തിയ ശേഷവും 11000 രൂപ കൂടി ആവശ്യപെട്ടതോടെ സംശയമായി. പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോൾ പട്ടാളക്കാരന്റെ വാഹനം ഓൺലൈനിൽ വാങ്ങാനിറങ്ങി പണം പോയവരുടെ പഴയ പട്ടിക കാണിച്ചു നൽകിയതോടെയാണ് തട്ടിപ്പു മനസ്സിലായത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local