ശമ്പളമില്ലാതെ 4 മാസം: കൂട്ടത്തോടെ അവധിക്ക് അപേക്ഷ നൽകി ജീവനക്കാർ
മുള്ളേരിയ ∙ ശമ്പളമില്ലാതെ 4 മാസം; ജീവനക്കാർ കൂട്ടത്തോടെ അവധിക്കു അപേക്ഷ നൽകിയതോടെ കാറഡുക്ക സ്നേഹ ബഡ്സ് സ്കൂളിന്റെ (മാതൃകാ ശിശു പുനരധിവാസ കേന്ദ്രം) പ്രവർത്തനം അവതാളത്തിലാകുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ. സാമൂഹിക സുരക്ഷാ മിഷൻ നിയമിച്ച ഒരു ഫിസിയോ തെറപ്പിസ്റ്റ്, 2 അധ്യാപകർ, 3 ആയമാർ, ഒരു സെക്യൂരിറ്റി

മുള്ളേരിയ ∙ ശമ്പളമില്ലാതെ 4 മാസം; ജീവനക്കാർ കൂട്ടത്തോടെ അവധിക്കു അപേക്ഷ നൽകിയതോടെ കാറഡുക്ക സ്നേഹ ബഡ്സ് സ്കൂളിന്റെ (മാതൃകാ ശിശു പുനരധിവാസ കേന്ദ്രം) പ്രവർത്തനം അവതാളത്തിലാകുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ. സാമൂഹിക സുരക്ഷാ മിഷൻ നിയമിച്ച ഒരു ഫിസിയോ തെറപ്പിസ്റ്റ്, 2 അധ്യാപകർ, 3 ആയമാർ, ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നിവരാണ് ഇന്നു മുതൽ അവധിക്കു അപേക്ഷ നൽകിയത്. പഞ്ചായത്ത് നിയമിച്ച 2 അധ്യാപികമാർ മാത്രമാണ് ഇവിടെ ബാക്കിയാകുന്നത്.
കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലെ 35 കുട്ടികളാണ് ഇവിടെ എത്തുന്നത്. 2 ജീവനക്കാരെ വച്ച് ഇവരെ കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും. ആയമാരും അവധിയെടുത്തതോടെ ഭക്ഷണം തയാറാക്കാനും ആളില്ലാത്ത സ്ഥിതിയാണ്.കഴിഞ്ഞ മേയ് മാസം മുതലുള്ള ശമ്പളം കിട്ടാത്തതാണ് അവധിക്കു കാരണം. പനത്തടി, പയ്യന്നൂർ, പെരിയ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് അധ്യാപകരും തെറപ്പിസ്റ്റും. 4മാസമായി ശമ്പളം ഇല്ലാത്തതിനാൽ ബസ് ചെലവിനുള്ള പണം പോലും കടം വാങ്ങേണ്ട സ്ഥിതിയിലാണെന്നു ഇവരിൽ ചിലർ പറയുന്നു.
തങ്ങൾ നിയമിച്ച ജീവനക്കാർക്കു പഞ്ചായത്തുകൾ കൃത്യമായി ശമ്പളം നൽകുമ്പോഴാണ് അതേ ജോലി ചെയ്യുന്ന സാമൂഹിക സുരക്ഷാ മിഷൻ മുഖേന നിയമിച്ചവർ ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. പലതവണ ഈ പ്രശ്നം ഉന്നയിച്ചെങ്കിലും എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാനുള്ള ഒരു നടപടിയുമില്ല. ഓണത്തിനു മുൻപു കുടിശ്ശിക ഉൾപ്പെടെ മുഴുവൻ ശമ്പളവും നൽകുമെന്നു അധികൃതർ അറിയിച്ചെങ്കിലും വെള്ളത്തിലെ വരപോലെയായി.
കെ.ഗോപാലകൃഷ്ണ, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ്
ബഡ്സ് സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കലക്ടർ വിളിച്ചുചേർക്കുന്ന റിവ്യു യോഗങ്ങളിൽ, ജീവനക്കാർക്കു ശമ്പളം കിട്ടാത്ത പ്രശ്നം ഉന്നയിക്കാറുണ്ട്. പരിഹരിക്കുമെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഓണക്കാലത്തു പോലും ശമ്പളമില്ലാതെ ജീവനക്കാർ ബുദ്ധിമുട്ടി. സമൂഹത്തിലെ വൈകല്യമുള്ള കുട്ടികളെ പരിപാലിക്കുന്ന ഇവർ ഏറെ പരിഗണന അർഹിക്കുന്നവരാണ്. ശമ്പളം കുടിശ്ശിക സഹിതം നൽകാൻ ഉടൻ നടപടിയുണ്ടാകണം’.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local