കാസർകോട് ജില്ലയിൽ ഇന്ന് (01-10-2023); അറിയാൻ, ഓർക്കാൻ
ഒഴിവുകൾ നീലേശ്വരം ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: ഡിഫാം, ബിഫാം (ഗവ. അംഗീകൃതം). അഭിമുഖം 4ന് 11നു ആശുപത്രി ഓഫിസിൽ. 0467–2215522. കയ്യൂർ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ
ഒഴിവുകൾ നീലേശ്വരം ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: ഡിഫാം, ബിഫാം (ഗവ. അംഗീകൃതം). അഭിമുഖം 4ന് 11നു ആശുപത്രി ഓഫിസിൽ. 0467–2215522. കയ്യൂർ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ
ഒഴിവുകൾ നീലേശ്വരം ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: ഡിഫാം, ബിഫാം (ഗവ. അംഗീകൃതം). അഭിമുഖം 4ന് 11നു ആശുപത്രി ഓഫിസിൽ. 0467–2215522. കയ്യൂർ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ
ഒഴിവുകൾ:നീലേശ്വരം ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: ഡിഫാം, ബിഫാം (ഗവ. അംഗീകൃതം). അഭിമുഖം 4ന് 11നു ആശുപത്രി ഓഫിസിൽ. 0467–2215522.
കയ്യൂർ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ (ഈഴവ/തീയ/ബില്ലവ സമുദായം) ഒഴിവ്. യോഗ്യത: എംബിഎ അല്ലെങ്കിൽ ബിബിഎ, 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ സോഷ്യോളജി / സോഷ്യൽ വെൽഫെയർ / ഇക്കണോമിക്‌സ് ഇവയിൽ ഏതെങ്കിലും ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം 4ന് 11നു ഐടിഐയിൽ. 0467–2230980.
ഒടയഞ്ചാൽ ∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ സീറ്റ് ഒഴിവ്. 3ന് അകം ഐടിഐയിൽ അപേക്ഷ നൽകണം. 8281663989.
കാസർകോട് ∙ അടുക്കത്ത്ബയൽ ഗവ. ഫിഷറീസ് യുപി സ്‌കൂളിൽ എൽപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 3ന് 11.30നു സ്‌കൂളിൽ. 9496238518.
കുമ്പള ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് -1, ഇംഗ്ലിഷ് - 3, ഹിന്ദി -1, മലയാളം മീഡിയത്തിൽ ഫിസിക്കൽ സയൻസ് -1, നാച്വറൽ സയൻസ്-1, കണക്ക് -2 അധ്യാപക ഒഴിവ്. അഭിമുഖം 3ന് 10നു സ്കൂളിൽ. 9980310546.
നെല്ലിക്കട്ട ∙ എടനീർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്(മലയാളം) ഒഴിവിലേക്കു ദിവസ വേതനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 3ന് രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
കോട്ടപ്പുറം ∙ നീലേശ്വരം കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 നു രാവിലെ 11 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9495150224.
അഡൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10ന്.
കാറഡുക്ക ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 3 ന് 10 ന്.
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ നഗരസഭയിൽ യൂത്ത് കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും 35 വയസ്സിനു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ. അഭിമുഖം 6ന് 11നു നഗരസഭാ ഓഫിസിൽ. 0467–2204530.
അപേക്ഷാ തീയതി നീട്ടി
ഭീമനടി ∙ വെസ്റ്റ് എളേരി ഗവ.വനിതാ ഐടിഐ യിൽ 2023 ൽ വിവിധ ട്രേഡുകളിലെ ഏതാനും സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ഒക്ടോബർ 10 വരെ നീട്ടി. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വൈകിട്ട് അഞ്ചിനകം എത്തണം. ട്രേഡുകൾ: ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി ( 1 വർഷം). ഫോൺ: 9497556614, 9961642578, 0467 2341666.
വികസന സമിതിയോഗം 7ന്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്ക് വികസന സമിതി യോഗം 7ന് രാവിലെ 10.30ന് ഹൊസ്ദുർഗ് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.
വെള്ളരിക്കുണ്ട്∙ താലൂക്ക് വികസന സമിതി യോഗം ഏഴിന് വൈകിട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവിൽസ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.
റെയിൽവേ വികസന യോഗം
നീലേശ്വരം ∙ ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ വികസനം സാധ്യമാക്കാൻ നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസി വിളിച്ച ചർച്ചാ യോഗം ഇന്നു ചേരും.വൈകിട്ട് 4 നു നീലേശ്വരം വ്യാപാര ഭവനിലാണ് യോഗം.
മെഡിക്കൽ ക്യാംപ് നാളെ
നീലേശ്വരം ∙ ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ സൗജന്യ കാർഡിയോളജിക്ക് മെഡിക്കൽ ക്യാംപ് നടത്തും. പകൽ 9.30 മുതൽ 1 വരെ തെരു ശ്രീവത്സം ഓഡിറ്റോറിയത്തിലാണ് ക്യാംപ്. ഫോൺ: 9961263339.
നൈപുണ്യ സമിതി യോഗം
കാസർകോട് ∙ ജില്ലാ നൈപുണ്യ സമിതി യോഗം 6ന് 10നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.