എരിവുകടിച്ച് കുരുമുളക് കർഷകർ; ശക്തമായ മഴ കുരുമുളക് കർഷകർക്ക് കനത്ത പ്രഹരമായി
വെള്ളരിക്കുണ്ട്∙ശക്തമായ മഴ കുരുമുളക് കർഷകർക്ക് കനത്ത പ്രഹരമായി. തുടർച്ചയായ വെയിലിന് ശേഷം ഉണ്ടായ കനത്ത മഴയിൽ കുരുമുളക് ചരട് തണ്ടിൽ നിന്നും പൊഴിഞ്ഞുപോകുന്നത് വ്യാപകമായതാണ് കർഷകർക്ക് ദുരിതമായത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല ഉൽപാദനം പ്രതീക്ഷിച്ചിരിക്കെയാണ് കുരുമുളക് പൊഴിയാൻ തുടങ്ങിയത്. ഇതര

വെള്ളരിക്കുണ്ട്∙ശക്തമായ മഴ കുരുമുളക് കർഷകർക്ക് കനത്ത പ്രഹരമായി. തുടർച്ചയായ വെയിലിന് ശേഷം ഉണ്ടായ കനത്ത മഴയിൽ കുരുമുളക് ചരട് തണ്ടിൽ നിന്നും പൊഴിഞ്ഞുപോകുന്നത് വ്യാപകമായതാണ് കർഷകർക്ക് ദുരിതമായത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല ഉൽപാദനം പ്രതീക്ഷിച്ചിരിക്കെയാണ് കുരുമുളക് പൊഴിയാൻ തുടങ്ങിയത്. ഇതര കാർഷികോൽപന്നങ്ങളെ അപേക്ഷിച്ച് കുരുമുളകിന് ന്യായമായ വില ലഭിക്കുന്നതിനാൽ ഒട്ടുമിക്ക കർഷകരും വീണ്ടും കുരുമുളക് വേരു പിടിപ്പിച്ചിരുന്നു.
കറുത്ത പൊന്ന് മാത്രമായിരുന്നു ആദ്യകാലത്ത് മലയോരത്തെ പ്രധാന കൃഷി. ദ്രുതവാട്ടവും ,വേര് രോഗവും മൂലം കുരുമുളക് പൂർണമായും നശിച്ചപ്പോൾ ആണ് റബറിനും ഇതര കൃഷികൾക്കും മലയോരം വഴിമാറിയത്. വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുരുമുളക് കൃഷിചെയ്തവർക്കാണ് ഏറെ ദുരിതം. ലക്ഷക്കണക്കിന് രൂപയുടെ കുരുമുളകാണ് പകുതി മൂപ്പുപോലും ആകാതെ നശിച്ചത്. ഇനിയും മഴ നീണ്ടുനിന്നാൽ അവശേഷിക്കുന്നത് കൂടി പൊഴിയാനാണ് സാധ്യത. കുരുമുളക് കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.