തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് പത്താമുദയം വരവായി; കോലത്തുനാട്ടിൽ ഇനി ഉത്സവവിശേഷങ്ങൾ
പാലക്കുന്ന് ∙ തുലാം സംക്രമത്തോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കമേകുന്ന പത്താമുദായത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളായി. നൂറ്റാണ്ടുകളായി വടക്കൻ കേരളം ആദരപൂർവം ആചരിച്ചു വരുന്ന അനുഷ്ഠാനോദയമാണ് തുലാ സംക്രമവും തുടർന്നുള്ള തെയ്യാട്ടങ്ങളും ഉത്സവങ്ങളും തുലാപത്തു

പാലക്കുന്ന് ∙ തുലാം സംക്രമത്തോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കമേകുന്ന പത്താമുദായത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളായി. നൂറ്റാണ്ടുകളായി വടക്കൻ കേരളം ആദരപൂർവം ആചരിച്ചു വരുന്ന അനുഷ്ഠാനോദയമാണ് തുലാ സംക്രമവും തുടർന്നുള്ള തെയ്യാട്ടങ്ങളും ഉത്സവങ്ങളും തുലാപത്തു മുതൽ കോലധാരികൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകളായിരിക്കും. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളിൽ ആദ്യത്തേതാണ് പത്താമുദയം. തുലാമാസ സംക്രമനാളായ ഇന്നലെ പത്താമുദയ ഉത്സവത്തിന് ഭണ്ഡാര വീട്ടിൽ കുലകൊത്തി. തുലാം ഒൻപതാം നാളായ 26ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെടുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 27ന് നിവേദ്യ സമർപ്പണത്തിന് ശേഷം എഴുന്നള്ളത്തും തുടർന്ന് പുത്തരി സദ്യയും വിളമ്പും. നൂറുകണക്കിനാളുകൾ ക്ഷേത്രത്തിലെത്തുമെന്നും ഇവർക്ക് പുത്തരി സദ്യയും പ്രത്യേക രുചിക്കൂട്ടിൽ പുത്തരി പായസവും വിളമ്പുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതൊരുക്കുന്നതും വിളമ്പുന്നതും ക്ഷേത്രം സ്ഥിതിചെയ്യുന്ന കരിപ്പോടി പ്രദേശിക സമിതിയുടെ നേതൃത്വത്തിലായിരിക്കും.
മുജങ്കാവ് പാർഥസാരഥി ക്ഷേത്രം
കുമ്പള∙ മുജങ്കാവ് പാർഥസാരഥി ക്ഷേത്രത്തിൽ തീർഥസ്നാനത്തിനു നൂറുകണക്കിനാളുകളെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. തുലാസംക്രമദിവസത്തിലാണ് തീർഥസ്‍നാനം നടക്കുന്നത്. വിശ്വാസികൾ ക്ഷേത്രകുളത്തിൽ 3 പ്രാവശ്യം മുങ്ങിക്കയറി മുതിരയും അരിയും അർപ്പിക്കും. തുടർന്നു വസ്ത്രംമാറി ക്ഷേത്രമുറ്റത്ത് വച്ചിട്ടുള്ള വലിയപാത്രത്തിൽ ബാക്കിവച്ച അരിയും മുതിരയും നിക്ഷേപിക്കുകയാണ്ചടങ്ങ്. തീർഥസ്‍നാനം നടത്തി പ്രാർഥിച്ചാൽ ത്വക്ക് രോഗങ്ങൾ ഉൾപ്പെടെ മാറുമെന്നാണ് വിശ്വാസം. അന്നദാനത്തിലും പങ്കെടുത്താണ് വിശ്വാസികൾ മടങ്ങിയത്. ക്ഷേത്രത്തിലും കുളത്തിലും വൻസുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്ഷേത്രമുറ്റത്ത് നട്ടുവളർത്തിയ താമരകൾ വിരിഞ്ഞതുകാണാനും ഒട്ടേറെപ്പേരെത്തിയിരുന്നു.