പരിയാരം ഇന്ധന ടാങ്കർ അപകടം; 4 മാസം കഴിഞ്ഞിട്ടും കിണറുകളിൽ ഡീസലിന്റെ സാന്നിധ്യം; ദുരിതം
രാജപുരം∙ പനത്തടി പഞ്ചായത്തിൽ പരിയാരത്ത് ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് കിണറുകളിൽ ഡീസൽ കലർന്ന സംഭവത്തിൽ 4 മാസം കഴിഞ്ഞിട്ടും ഡീസലിന്റെ സാന്നിധ്യം മാറാതെ ദുരിതം അനുഭവിച്ച് കുടുംബങ്ങൾ. കിണറിലെ വെള്ളം കുടിക്കാനാകാതെ വന്നതോടെ വാഹനത്തിൽ വെള്ളം എത്തിച്ച് കുടിക്കുകയാണ് പരിയാരത്തെ മീരാണ്ണൻ കുട്ടിയുടെ

രാജപുരം∙ പനത്തടി പഞ്ചായത്തിൽ പരിയാരത്ത് ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് കിണറുകളിൽ ഡീസൽ കലർന്ന സംഭവത്തിൽ 4 മാസം കഴിഞ്ഞിട്ടും ഡീസലിന്റെ സാന്നിധ്യം മാറാതെ ദുരിതം അനുഭവിച്ച് കുടുംബങ്ങൾ. കിണറിലെ വെള്ളം കുടിക്കാനാകാതെ വന്നതോടെ വാഹനത്തിൽ വെള്ളം എത്തിച്ച് കുടിക്കുകയാണ് പരിയാരത്തെ മീരാണ്ണൻ കുട്ടിയുടെ കുടുംബം. മംഗളൂരുവിൽ നിന്നും പാണത്തൂർ ചെമ്പേരിയിലെ പമ്പിലേക്ക് ഡീസലുമായി വന്ന ലോറി പരിയാരത്ത് നിയന്ത്രണം വിട്ട് പാതയോരത്തെ വീടിന് മുകളിലേക്ക് വീണ് ഡീസൽ ടാങ്ക് ചോർന്ന് 12000ലിറ്റർ ഡീസലാണ് മണ്ണിലും അതുവഴി സമീപത്തെ വീടുകളിലെ കിണറുകളിലും എത്തിയത്. ഡീസൽ കലർന്നതോടെ 7 വീടുകളുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലായി മാറിയതായി ആരോഗ്യ വിഭാഗം തന്നെ കണ്ടെത്തിയിരുന്നു.
തുടർന്ന് പഞ്ചായത്ത് സംഭരണി സ്ഥാപിച്ച് താൽക്കാലികമായി ശുദ്ധജലം വിതരണം ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഓയിൽ കമ്പനി അധികൃതർ കിണറുകളിൽ വെള്ളം വറ്റിച്ചെങ്കിലും ഡീസലിന്റെ സാന്നിധ്യം വിട്ടുപോയില്ല. കിഴക്കേപീടികയിൽ മീരാണ്ണൻ കുട്ടി, ജോസ് മുണ്ടപ്ലാക്കൽ എന്നിവരുടെ കിണറുകളിൽ ഇപ്പോഴും ഡീസലിന്റെ സാന്ദ്രത മാറാതെ നിൽക്കുകയാണ്. മീരാണ്ണൻ കുട്ടി സ്വന്തം ചെലവിൽ വീണ്ടും കിണർ വറ്റിച്ചെങ്കിലും വെള്ളത്തിന് ഡീസലിന്റെ മണം ഉള്ളതായി പറയുന്നു. നിലവിൽ 400 മീറ്റർ ദൂരത്തിലുള്ള പരിയാരം കൊല്ലിയിൽ നിന്നു സ്വാഭാവിക രീതിയിൽ പൈപ്പ് വഴി വെള്ളം എത്തിച്ച് സംഭരിച്ചാണ് വിതരണം ചെയ്യുന്നത്.
പക്ഷേ ഇത് പലപ്പോഴും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളം ലഭിക്കാതെ വരുമ്പോൾ പൈപ്പിലെ തടസ്സം നീക്കാൻ പോകേണ്ടി വരുന്നത് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. സ്ഥിരമായ കുടിവെള്ള സംവിധാനം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധികൃതർ ഇടപെട്ട് ഓയിൽ കമ്പനി അധികൃതരെ കൊണ്ട് കുഴൽ കിണർ കുഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ പൈപ്പ് വഴി എത്തുന്ന വെള്ളം നിലച്ചാൽ ഇതിനെ ആശ്രയിക്കുന്നവരുടെ ശുദ്ധജലം പൂർണമായും ഇല്ലാതാകുന്ന സ്ഥിതിയാകും. മഴ മാറി നീരൊഴുക്ക് നിലയ്ക്കും മുൻപേ എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.