കാഞ്ഞങ്ങാട് ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ നേതൃതല കൺവൻഷനിൽ കോൺഗ്രസ് പാർട്ടിക്കകത്തെ ആഭ്യന്തര കാര്യങ്ങളിൽ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും.സംസ്ഥാനത്ത് കോൺഗ്രസ് ഉറക്കത്തിലാണെന്നും ഇനിയും ഞെട്ടി ഉണർന്നിട്ടില്ലെന്നും പറഞ്ഞാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടന

കാഞ്ഞങ്ങാട് ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ നേതൃതല കൺവൻഷനിൽ കോൺഗ്രസ് പാർട്ടിക്കകത്തെ ആഭ്യന്തര കാര്യങ്ങളിൽ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും.സംസ്ഥാനത്ത് കോൺഗ്രസ് ഉറക്കത്തിലാണെന്നും ഇനിയും ഞെട്ടി ഉണർന്നിട്ടില്ലെന്നും പറഞ്ഞാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ നേതൃതല കൺവൻഷനിൽ കോൺഗ്രസ് പാർട്ടിക്കകത്തെ ആഭ്യന്തര കാര്യങ്ങളിൽ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും.സംസ്ഥാനത്ത് കോൺഗ്രസ് ഉറക്കത്തിലാണെന്നും ഇനിയും ഞെട്ടി ഉണർന്നിട്ടില്ലെന്നും പറഞ്ഞാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ നേതൃതല കൺവൻഷനിൽ കോൺഗ്രസ് പാർട്ടിക്കകത്തെ ആഭ്യന്തര കാര്യങ്ങളിൽ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. സംസ്ഥാനത്ത് കോൺഗ്രസ് ഉറക്കത്തിലാണെന്നും ഇനിയും ഞെട്ടി ഉണർന്നിട്ടില്ലെന്നും പറഞ്ഞാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. തർക്കങ്ങളും പ്രശ്നങ്ങളും പാർട്ടിയിലുണ്ട്. ഐക്യമാണ് വേണ്ടത്. ഞാൻ, ഞാൻ മാത്രമെന്ന രീതി മാറ്റണം. ഇത്ര അനുകൂലമായ സമയം വേറെയില്ല.–സുധാകരൻ പറ‍ഞ്ഞു.

കോൺഗ്രസ് ജില്ലാ കമ്മിറ്റി പടന്നക്കാട് നടത്തിയ നേതൃതല കൺവൻഷൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

∙ചില നേതാക്കൾക്ക് താനാണ് വലുതെന്ന് വിചാരം
ഞാൻ ആണ് എല്ലാമെന്ന് കരുതുന്നത് അവസാനിപ്പിക്കണം. നേതാക്കൾ ഉത്തരവാദിത്തവും രാഷ്ട്രീയ ബോധവും പുലർത്തണം. പഴയ കോൺഗ്രസ് ആയല്ല ഇനി പോകേണ്ടത്. അച്ചടക്കമുള്ള പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റണം. എന്തും പാർട്ടിക്ക് അകത്ത് പറയാം. പരാതി ഉള്ളവർ പൊതുവേദിയിൽ പറയാതെ പാർട്ടി വേദിയിൽ പറയണം. പൊതു വേദിയിൽ പാർട്ടിക്കെതിരായി പറയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും– സുധാകരൻ പറഞ്ഞു.

ADVERTISEMENT

∙യോഗത്തിൽ ഇരിക്കാൻ പറ്റാത്തവർ നേതാക്കളാകണ്ട
യോഗത്തിനിടെ ഇറങ്ങിപോകുന്നവരെയും സുധാകരൻ വിമർശിച്ചു. 4 മണിക്കൂർ യോഗത്തിൽ ഇരിക്കാൻ പോലും കഴിയാത്തവർ നേതൃത്വത്തിൽ തുടരണമോയെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

∙ആദ്യം നേരെ ആവേണ്ടത്  വേദിയിലുള്ളവർ
പിസിസി പ്രസിഡന്റിന്റെ പ്രസംഗത്തെ പരമാർശിച്ചു തന്നെയാണ് പ്രതിപക്ഷ നേതാവ് വി.ഡി,സതീശനും പ്രസംഗം ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ സദസ്സിനെ നോക്കിയല്ല പറയേണ്ടത്, വേദിയിലുള്ളവരെ നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സദസ്സിലിരിക്കുന്ന പാവങ്ങളെ നോക്കി ഇക്കാര്യങ്ങൾ പറ‍ഞ്ഞിട്ട് കാര്യമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളെ സദസ്സ്‍ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.  

ADVERTISEMENT

∙വോട്ടുകൾ ചേർക്കണം
സ്വന്തം മണ്ഡലത്തിൽ ഓരോ നേതാക്കളും ആദ്യം ബൂത്ത് കമ്മിറ്റി ഉണ്ടാക്കണം.  തിരഞ്ഞെടുപ്പിന് മുൻപായി വോട്ടർ പട്ടിക ക്ലീൻ ആക്കണം. മരിച്ചുപോയവർ പോലും വോട്ട് ചെയ്യുന്ന ഇടമാണ് കാസർകോട്. പരമാവധി വോട്ടുകൾ ചേർക്കണം. പലസ്തീൻ പരമാർശത്തിൽ ശശി തരൂർ തിരുത്തിയിട്ടുണ്ട്. ഇനി അത് വിവാദമാക്കേണ്ടതില്ല. കോൺഗ്രസ് നിലപാട് വർക്കിങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീന് ഒപ്പമാണ് കോൺഗ്രസ്– അദ്ദേഹം പറഞ്ഞു.

∙ ഗ്രൂപ്പു കളി കൈകാര്യം ചെയ്യും
ജില്ലയിലെ കോൺഗ്രസിൽ ആശാസ്യമല്ലാത്ത ചില പ്രശ്നങ്ങൾ കാണുന്നു. കോൺഗ്രസിനെ ചെളി വാരിയെറിയുന്ന അത്തരക്കാർക്കെതിരെ നടപടി ഉണ്ടാകും. എല്ലാം ഇന്ന് അവസാനിപ്പിക്കണം. നാളെ മുതൽ കൂട്ടായ പ്രവർത്തനം നടത്തണം. വിഭാഗീയത പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ല. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. ഗ്രൂപ്പു കളിക്കുന്നവരെ ആ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് കെപിസിസിക്ക് അറിയാമെന്നും ഉച്ചയ്ക്ക് ശേഷം നടന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, സോണി സെബാസ്റ്റ്യൻ, പി.എം.നിയാസ്, ജില്ലയുടെ പാർലമെന്റ് മണ്ഡലം ചുമതല വഹിക്കുന്ന സൈമൺ അലക്സ്, കെപിസിസി അംഗങ്ങളായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, ഡി‍സിസി വൈസ് പ്രസിഡന്റുമാരായ കെ.കെ.രാജേന്ദ്രൻ, പി.ജി.ദേവ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.സുരേഷ്, എം.സി.പ്രഭാകരൻ, മാമുനി വിജയൻ, ഹരീഷ് പി.നായർ, കെ.പി.പ്രകാശൻ, സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, കെ.വി.സുധാകരൻ, ധന്യ സുരേഷ്, ഗീതാ കൃഷ്ണൻ, പി.ആർ.വിദ്യാസാഗർ, സുന്ദര ആരിക്കാടി, ജെ.എസ്.സോമശേഖര എന്നിവർ പ്രസംഗിച്ചു.

കൺവൻഷൻ ബഹിഷ്കരിച്ച് മടിക്കൈ മണ്ഡലം പ്രതിനിധികൾ
നീലേശ്വരം∙ ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റിനെ നാമനിർദേശം ചെയ്തെന്നു ചൂണ്ടിക്കാട്ടി  മടിക്കൈ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ ഡിസിസി നേതൃതല കൺവൻഷൻ ബഹിഷ്കരിച്ചു. ക്ഷണിക്കപ്പെട്ട മണ്ഡലം പ്രസിഡന്റിന്റെ ചുമതലയുള്ള നാരായണൻ മല്ലടി, മുൻ പ്രസിഡന്റ് അടുക്കത്തിൽ നാരായണൻ, കീക്കാംകോട്ട് ബൂത്ത് പ്രസിഡന്റ് രവീന്ദ്രൻ കീക്കാംകോട്ട് എന്നിവരാണ് കൺവൻഷൻ ബഹിഷ്കരിച്ചത്.

വെള്ളിയാഴ്ച രാത്രി കീക്കാംകോട്ട് യുവജന ക്ലബ്ബിൽ ചേർന്ന മണ്ഡലം അടിയന്തര നേതൃയോഗത്തിലെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. ഇവർക്കു പുറമേ മണ്ഡലം ട്രഷറർ വി.വി.ഗോപി, പുതുശ്ശേരി നാരായണൻ, സതീശൻ മഡിയൻവീട് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. അടുത്തിടെ ജില്ലയിലെ മണ്ഡലം കമ്മിറ്റികൾക്ക് പുതിയ പ്രസിഡന്റുമാരെ നാമനിർദേശം ചെയ്ത കൂട്ടത്തിൽ മടിക്കൈയിൽ ബങ്കളത്തെ മൊയ്തീൻകുഞ്ഞിയെ മണ്ഡലം പ്രസിഡന്റ് ആയി നിയോഗിച്ചിരുന്നു.

എന്നാൽ തീരുമാനം ഏകപക്ഷീയമായി എന്നു ചൂണ്ടിക്കാട്ടി നിലവിലെ പ്രസിഡന്റ് നാരായണൻ മല്ലടിയുടെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധമുയർത്തിയതോടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണമോ ചുമതല കൈമാറലോ നടന്നില്ല.  17 വാർഡുകൾ ഉള്ള മടിക്കൈയിൽ കോൺഗ്രസിന് കീക്കാംകോട്ട് മാത്രമാണ് ബൂത്ത് കമ്മിറ്റി നിലവിവുള്ളത്. രണ്ടാഴ്ച മുൻപ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ യോഗം വിളിച്ച് മഹിള കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചിരുന്നു.