ട്രെയിൻ യാത്രാദുരിതം; എക്സ്പ്രസ് ഹർജിയിൽ അണിചേർന്ന് നാട്
കാസർകോട് ∙ വടക്കൻ മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാനായി മലയാള മനോരമ നടത്തുന്ന എക്സ്പ്രസ് ഹർജി ക്യാംപെയ്നിനോട് 3ാം ദിവസവും മികച്ച പ്രതികരണം. നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസിയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഒപ്പു ശേഖരണത്തിൽ നൂറിൽ അധികം പേർ ഒപ്പു

കാസർകോട് ∙ വടക്കൻ മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാനായി മലയാള മനോരമ നടത്തുന്ന എക്സ്പ്രസ് ഹർജി ക്യാംപെയ്നിനോട് 3ാം ദിവസവും മികച്ച പ്രതികരണം. നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസിയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഒപ്പു ശേഖരണത്തിൽ നൂറിൽ അധികം പേർ ഒപ്പു രേഖപ്പെടുത്തി. കുമ്പള സ്റ്റേഷനിൽ കുമ്പള പാസഞ്ചേഴ്സ് അസോസിയേഷനും മൊഗ്രാൽ ദേശീയ വേദി പ്രവർത്തകരും യാത്രക്കാരും ഒപ്പ് ശേഖരണത്തോടു സഹകരിച്ചു. നീലേശ്വരത്ത് എൻആർഡിസി സെക്രട്ടറി എൻ.സദാശിവൻ, ട്രഷറർ എം.ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു കൗസല്യ, പി.ടി.രാജേഷ്, കെ.അജിത്ത് എന്നിവർ ഒപ്പു ശേഖരണത്തിനു നേതൃത്വം നൽകി. വിവിധ ട്രെയിനുകളിൽ യാത്ര ചെയ്യാനായി സ്റ്റേഷനിൽ എത്തിയവരും ട്രെയിൻ ഇറങ്ങി വീടുകളിലേക്കു മടങ്ങുകയായിരുന്നവരും പൊതുപ്രവർത്തകരും റെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാരുമെല്ലാം ഒപ്പു ശേഖരണത്തിൽ പങ്കുചേർന്നു. ട്രെയിൻ യാത്രക്കാർ ദീർഘകാലമായി അനുഭവിച്ചു വരുന്ന അസൗകര്യങ്ങളും പ്രയാസങ്ങളും പരിഹരിക്കാനും വർഷങ്ങളായി ഉന്നയിച്ചു വരുന്ന ആവശ്യങ്ങൾ അംഗീകരിക്കാനും അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ക്യാംപയ്നിൽ പങ്കുചേർന്നവർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. കുമ്പള പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെർവാഡ്, പ്രഫ.കെ.പി.ജയരാജൻ, മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് വിജയകുമാർ കുമ്പള, വൈസ് പ്രസിഡന്റ് അഷ്റഫ് പെർവാഡ്, സെഡ്.എ.മൊഗ്രാൽ, അബ്ദുല്ലകുഞ്ഞി നടപ്പള്ളം, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി.
ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു
തലശ്ശേരി –മാഹി ബൈപാസിലെ അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ ട്രാക്കിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ഇന്നു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ ചിലത് പുനഃക്രമീകരിച്ചു. യാത്രയ്ക്കു മുൻപ് സമയക്രമം പരിശോധിക്കണമെന്നു റെയിൽവേ അറിയിച്ചു. ക്രമീകരണം കൂടുതലും ബാധിക്കുക രാത്രികാല സർവീസുകളെയാണ്.