കാസർകോട്∙ എന്റെ നീരുള്ളീ.. ഈ പോക്കു പോയാൽ എവിടെ നിൽക്കും?. ഉള്ളി വില കുതിക്കുന്നതു കണ്ട് മൂക്കത്തു വിരൽവെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.ഒരാഴ്ച കൊണ്ട് നീരുള്ളി(സവാള) വില ഇരട്ടിയിലേറെയായി ഉയർന്നു. കഴിഞ്ഞ വ്യാഴാഴ്ച 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്കു 68-70 രൂപയാണ് ഇന്നലത്തെ വില. ഓരോ ദിവസവും 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ എന്റെ നീരുള്ളീ.. ഈ പോക്കു പോയാൽ എവിടെ നിൽക്കും?. ഉള്ളി വില കുതിക്കുന്നതു കണ്ട് മൂക്കത്തു വിരൽവെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.ഒരാഴ്ച കൊണ്ട് നീരുള്ളി(സവാള) വില ഇരട്ടിയിലേറെയായി ഉയർന്നു. കഴിഞ്ഞ വ്യാഴാഴ്ച 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്കു 68-70 രൂപയാണ് ഇന്നലത്തെ വില.

ഓരോ ദിവസവും 10 രൂപയോളമാണ് വർധിക്കുന്നത്. എവിടെ നിൽക്കുമെന്ന കാര്യത്തിൽ ഒരു സൂചനയും വിപണി നൽകുന്നില്ല. പഴയ പോലെ സെഞ്ച്വറി കടക്കുമോ എന്ന സംശയവും ഉണ്ട്. ചെറിയ ഉള്ളിയുടെ വിലയും സമാനമായി വർധിച്ചു. 80 രൂപയുണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്കു 120 രൂപയിലെത്തി.

ADVERTISEMENT

ധാന്യങ്ങൾക്കും പരിപ്പിനും വില കൂടി. കഴിഞ്ഞ 2 മാസത്തിനിടെ 30-40% വില കൂടി. കടുത്ത വേനൽകാരണം വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമെന്നാണു പറയുന്നതെങ്കിലും ഒറ്റയടിക്കുള്ള വർധന സാധാരണയല്ലെന്നു വ്യാപാരികൾ പറയുന്നു. കർണാടകയിൽ ദസറ ആഘോഷം നടക്കുന്ന സമയത്തും ജില്ലയിൽ പൊതുവെ വില കൂടാറുണ്ട്. 

പ‍ഞ്ചസാരയും അരിയുമില്ലാതെ മാവേലി സ്റ്റോറുകൾ

ADVERTISEMENT

മിക്ക മാവേലി സ്റ്റോറിൽ അരിയും പഞ്ചസാരയും തീരെയില്ല. പലയിടത്തും വൻ പയറും തുവര പരിപ്പും കിട്ടാനില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ നടപടി വേണമെന്നാണ് ആവശ്യം.

ഇവയുടെ ഇപ്പോഴത്തെ വില. 2 മാസം മുൻപത്തെ വില ബ്രായ്ക്കറ്റിൽ.

ADVERTISEMENT

തുവര പരിപ്പ്- 180(120).

ചെറുപയർ- 148(120).

കടല-100(70).

കടല പരിപ്പ്-120(100).

ചെറുപരിപ്പ്-160(130).