കോടതി കോംപ്ലക്സിലെ അസൗകര്യങ്ങൾ പരിശോധിച്ച് ഹൈക്കോടതി ജഡ്ജി
കാസർകോട് ∙ ജില്ലയിൽ ജുഡീഷ്യറിയുടെ ഭരണ നിർവഹണചുമതല ഏറ്റെടുത്ത ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് കാസർകോട് കോടതി കോംപ്ലക്സിലെത്തി അഭിഭാഷകരും ജുഡീഷ്യറി ഉദ്യോഗസ്ഥരും അനുഭവിക്കുന്ന സ്ഥലപരിമിതികളും പ്രശ്നങ്ങളും നേരിൽകണ്ടു. ജില്ലാ നിയമ സേവന അതോറിറ്റി പ്രവർത്തിക്കുന്ന കുടുസ് മുറി അടക്കം സന്ദർശിച്ച ഇദ്ദേഹം

കാസർകോട് ∙ ജില്ലയിൽ ജുഡീഷ്യറിയുടെ ഭരണ നിർവഹണചുമതല ഏറ്റെടുത്ത ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് കാസർകോട് കോടതി കോംപ്ലക്സിലെത്തി അഭിഭാഷകരും ജുഡീഷ്യറി ഉദ്യോഗസ്ഥരും അനുഭവിക്കുന്ന സ്ഥലപരിമിതികളും പ്രശ്നങ്ങളും നേരിൽകണ്ടു. ജില്ലാ നിയമ സേവന അതോറിറ്റി പ്രവർത്തിക്കുന്ന കുടുസ് മുറി അടക്കം സന്ദർശിച്ച ഇദ്ദേഹം ജില്ലാ ജഡ്ജി, സബ് ജഡ്ജി, കോടതിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. മീഡിയേഷൻ കെട്ടിടം പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു. കാസർകോട് നർകോട്ടിക് ഡ്രഗ്സ് (എൻഡിപിഎസ്) കോടതി ആരംഭിക്കുന്നതിന് എല്ലാവരും മുൻകയ്യെടുക്കണമെന്നു ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു.
കാസർകോട് കുടുംബകോടതിയുടെ ശിലാസ്ഥാപന ചടങ്ങിനാണ് ബെച്ചു കുര്യൻ തോമസ് കാസർകോട്ടെത്തിയത്. ശിലാസ്ഥാപന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജഡ്ജി വി.എൻ.വിജയകുമാർ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ദിനേശ്കുമാർ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.മണികണ്ഠൻ നമ്പ്യാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.സജിത്, ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ശശീന്ദ്രൻ, കാസർകോട് ബാർ അസോസിയേഷൻ സെക്രട്ടറി എം.പ്രദീപ് റാവു എന്നിവർ പ്രസംഗിച്ചു. 5.04 കോടിയിലേറെ രൂപ ചെലവഴിച്ചാണു കുടുംബ കോടതി കെട്ടിടം പണിയുന്നത്. താഴത്തെ നിലയിൽ കൗൺസലിങ് റൂം, പുരുഷ– വനിത അഭിഭാഷകർക്കു പ്രത്യേകം മുറി, ജഡ്ജിമാരുടെ ലോബി, ഇലക്ട്രിക്കൽ റൂം, ഡ്രൈവേഴ്സ് റൂം തുടങ്ങിയവ ഒരുക്കും. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, ജുഡീഷ്യൽ സർവീസ് സെന്റർ ലോബി, ഫീഡിങ് റൂം, സ്റ്റാഫ് ഡൈനിങ് റൂം, ഡിബി റൂം, ഫോട്ടോസ്റ്റാറ്റ് റൂം, കംപ്യൂട്ടർ റൂം എന്നിവയും രണ്ടാംനിലയിൽ കോടതി ഹാൾ, ഓഫിസ് റൂം, ജഡ്ജി ചേംബർ, ഡിബി റൂം, റെക്കോർഡ് റൂം, ക്ലാർക്ക് റൂം, സ്ട്രോങ് റൂം എന്നിവയും ഒരുക്കും.